മാറിയ ജീവിത സാഹചര്യങ്ങളില്‍ കണ്ണിനെ കാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
മനുഷ്യ ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കണ്ണ്. സുഖപ്രദമായ ജീവിതത്തിന് കണ്ണിന്റെ ആരോഗ്യം പ്രധാനമാണ്. എന്നാല്‍ മറ്റ് അവയവങ്ങളെപ്പോലെ നാം കണ്ണിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാറില്ല. മാറിയ ജീവിത സാഹചര്യങ്ങളില്‍ കണ്ണിനെ കാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ജീവിത സാഹചര്യങ്ങളും ടെക്‌നോളജിയുടെ വികാസവും കണ്ണിന് വലിയ തോതില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അമിത ജോലി ഭാരം മറ്റ് അവയവങ്ങളെപ്പോലെ കണ്ണിനും പ്രയാസമാണ്. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ തുടങ്ങിയ രൂപത്തിലായിരിക്കുമിതു പ്രകടമാകുന്നത്. വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോകുക, നോക്കുമ്പോള്‍ വസ്തുക്കള്‍ ചെറുതായിതോന്നുക, ഇതെല്ലാം കണ്ണിന്റെ ആയാസം വര്‍ധിക്കുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്. തുടര്‍ച്ചയായി അരമണിക്കൂര്‍ വായിക്കുകയോ കംപ്യൂട്ടര്‍ ഉപയോഗിക്കുകയോ ചെയ്താല്‍ കുറച്ചു സമയം വിശ്രമിക്കുക. മുഖം തണുത്ത വെള്ളത്തില്‍ കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക.
2. വെളിച്ചം പ്രധാനമാണ്, നല്ല വെളിച്ചമുള്ള മുറയിലിരുന്ന് വേണം വായിക്കുവാന്‍. അത് പുറകുവശത്തു നിന്നു വരുന്ന രീതിയില്‍ വേണം ക്രമീകരിക്കാന്‍. വെളിച്ചം നേരെ വരുന്ന രീതിയിലിരുന്നു വായിക്കുന്നത് നല്ലതല്ല.
3. മലര്‍ന്നും കമിഴ്ന്നും കിടന്നും അടുത്തുപിടിച്ച് വായിക്കുന്നതും നല്ലതല്ല. പഠിക്കുന്ന കുട്ടികളുള്ള രക്ഷിതാക്കള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
4. കണ്ണുകളുടെ ആയാസം കുറയ്ക്കാന്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. തുടര്‍ച്ചയായിരിക്കാതെ അല്പ സമയം എഴുന്നേറ്റു നടക്കുക്കുക, ദൂരേയ്ക്കു നോക്കുക എന്നിവയെല്ലാം ചെയ്യാം. കൃഷ്ണമണി എല്ലാവശങ്ങളിലേക്കും ചുറ്റിക്കുന്നത് നല്ലൊരു വ്യായാമമാണ്. കണ്ണിന്റെ ഉള്‍പ്പേശികള്‍ക്ക് ബലമേകാനിതു സഹായിക്കും.
5. ഇലക്കറികള്‍ കണ്ണിന് ആരോഗ്യം പകരുന്നവയാണ്. കുട്ടികളുടെ ഭക്ഷണത്തില്‍ ധാരാളം ഇലക്കറികള്‍ ഉള്‍പ്പെടുത്തുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment