കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

മാവില്‍ കായ്കളുണ്ടാകാന്‍ പരപരാഗണം ആവശ്യമാണ്. ഈച്ചകള്‍, ഉറുമ്പുകള്‍, വണ്ടുകള്‍ എന്നിവയിലൂടെ മാവില്‍ പരാഗണം നടക്കുന്നു. കായ്പിടിത്തമുണ്ടായി ഒരുമാസത്തിനുള്ളില്‍തന്നെ 90 മുതല്‍ 99 ശതമാനം കായ്കള്‍ വീണുപോകും.

By Harithakeralam
2023-12-26

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല. ഈ അവസരത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

1. കറിവേപ്പ് ഇലയില്‍ കറുത്ത പാടുകള്‍ കാണുന്നു. എന്താണിതിനു കാരണം.  ഈ പ്രശ്‌നം പരിഹരിക്കുന്നതെങ്ങനെ...?

മണ്ടരിയുടെ ആക്രമണം മൂലമാണ് ഇത്തരത്തിലുള്ള മാറ്റമുണ്ടാകുന്നത്. കറികളില്‍ കറിവേപ്പില നേരിട്ട് ഉപയോഗിക്കുന്നതിനാല്‍  രാസവസ്തുക്കള്‍ ഉപയോഗിക്കരുത്. പകരം വെര്‍ട്ടിസീലിയം എന്ന സൂക്ഷ്മാണൂ മിശ്രിതം ഉപയോഗിക്കുക. മുപ്പതു ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് തെളിയെടുത്ത് ഇലകളുടെ രണ്ടു വശത്തും വീഴുന്ന പോലെ വൈകുന്നേരം തളിച്ചുകൊടുക്കുക.

2. മാവില്‍ കായ് പിടിക്കുന്നില്ല  

മാവില്‍ കായ്കളുണ്ടാകാന്‍ പരപരാഗണം ആവശ്യമാണ്. ഈച്ചകള്‍, ഉറുമ്പുകള്‍, വണ്ടുകള്‍ എന്നിവയിലൂടെ മാവില്‍ പരാഗണം നടക്കുന്നു. കായ്പിടിത്തമുണ്ടായി ഒരുമാസത്തിനുള്ളില്‍തന്നെ 90 മുതല്‍ 99 ശതമാനം കായ്കള്‍ വീണുപോകും. വളര്‍ന്നുവരുന്ന കായ്കള്‍ തമ്മിലുള്ള മത്സരവും സസ്യഹോര്‍മോണുകളുടെ കുറവും കായ്വീഴ്ച കൂടാന്‍ കാരണമാകും. ഇത് കുറയ്ക്കാനും വിളവ് വര്‍ധിപ്പിക്കാനുമുള്ള ഉപാധിയാണ് ഹോര്‍മോണ്‍ പ്രയോഗം. നാഫ്തലിന്‍ അസറ്റിക് ആസിഡ് എന്ന സസ്യ ഹോര്‍മോണ്‍ രണ്ട് മുതല്‍ മൂന്ന് മില്ലിലിറ്റര്‍ വരെ അഞ്ചുലിറ്റര്‍ വെള്ളത്തില്‍ കലക്കി കായ്പിടിത്തമുണ്ടായി രണ്ടാഴ്ചയ്ക്കുശേഷം കുലകളില്‍ തളിച്ചുകൊടുക്കണം. കടകളില്‍ 'പ്ലാനോഫിക്സ് 4.5 എസ്.എല്‍.' എന്ന പേരില്‍ ഇത് ലഭ്യമാണ്.

3. പച്ചമുളകിന്റെ  മുകള്‍ ഭാഗത്തെ ഇലകളില്‍ വാട്ടം തുടങ്ങി ക്രമേണ താഴേക്ക് പടരുന്നു , വെള്ളീച്ചയുടെ ആക്രമണവും മണ്ഡരി ബാധയുമുണ്ട്...?

ആക്രമിക്കപ്പെട്ട ഇലകള്‍ പറിച്ച് നശിപ്പിക്കുക ,കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക. ഇലകളുടെ അടിഭാഗത്ത് വെള്ളം ചീറ്റിച്ച ശേഷം സോപ്പുലായനി തളിക്കുക. ആഴ്ചയിലൊരിക്കല്‍ കഞ്ഞി വെള്ളം തളിക്കുന്നത് നല്ലതാണ്. .ആവശ്യമായ അളവില്‍ തണല്‍ നല്‍കുക. ചെടി നടുന്ന സമയത്ത് മണ്ണില്‍ പ്രതിഫലന ശേഷിയുള്ള കടലാസ് (Reflective Paper) വിരിക്കുന്നത് വെള്ളീച്ചയുടെ ആക്രമണം ഒഴിവാക്കാന്‍ സഹായിക്കും.

4. പൂവന്‍ വാഴയില്‍ അടിഭാഗം വിണ്ടുകീറുന്നു...?  

നൈട്രജന്‍ എന്ന മൂലകത്തിന്റെ അളവ് ആവശ്യത്തില്‍ കൂടുതലായുള്ള സന്ദര്‍ഭങ്ങളില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ട്. മണ്ണ് പരിശോധന നടത്തി കാര്യങ്ങള്‍ മനസിലാക്കുക. വാഴയ്ക്കായുള്ള പോഷകാഹാര മിശ്രിതം 5 ഗ്രാം വീതം 1 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചു നല്‍കുക. 100 ഗ്രാം വീതം കുമ്മായം ഓരോ വാഴയ്ക്കും തടത്തില്‍ ചേര്‍ക്കുക.

5. കുരുമുളക് വള്ളിയിലെ താഴ്ഭാഗത്തുള്ള ഇലകളില്‍ പുള്ളികുത്തും, മുകളിലത്തെ ഇലകളില്‍ വാട്ടവും കരിച്ചിലും ....?

കുരുമുളക് കൃത്യസമയത്ത് പറിച്ചെടുക്കുക.. വള്ളികള്‍ നന്നായി നനയ്ക്കുകയും പുതയിടുകയും ചെയ്യുക.കുരുമുളക് പോഷക മിശ്രിതം 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ ലയിപ്പിച്ച് ഇലകളില്‍ തളിക്കുക.

Leave a comment

ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…

By ഡോ. എം. മുഹമ്മദ് ആസിഫ്
കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…

By Harithakeralam
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്
കറിവേപ്പ് ഇലകള്‍ക്ക് നരപ്പ്, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം

കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, ആട്ടിന്‍ കാഷ്ടമെങ്ങനെ പൊടിയാക്കാം, ഇഞ്ചിയുടെ തണ്ട് അഴുകല്‍ തുടങ്ങി വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്‍(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).

By Harithakeralam
മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs