കേരളത്തില്‍ പലപ്പോഴും തക്കാളി നല്ല വിളവ് നല്‍കാറില്ല. ഇപ്പോള്‍ വിലയാണെങ്കില്‍ വാണം വിട്ട പോലെ കുതിക്കുകയാണ്. 100 കടന്നിരിക്കുന്ന കേരളത്തില്‍ തക്കാളി വിള. നമ്മുടെ അസിഡിറ്റി കൂടിയ മണ്ണും കാലാവസ്ഥയും തക്കാളി കൃഷിക്ക് അത്രയോജിച്ചതല്ല.
പച്ചക്കറികളിലെ സുന്ദരി, വീട്ടമ്മയുടെ കൂട്ടുകാരി എന്നൊക്കെയാണ് തക്കാളിയുടെ ഓമനപ്പേരുകള്‍. അടുക്കളയില്‍ തക്കാളിക്കുള്ള സ്ഥാനം തന്നെയാണീ പേരുകള്‍ക്ക് പിന്നില്‍. എന്നാല്‍ കേരളത്തില്‍ പലപ്പോഴും തക്കാളി നല്ല വിളവ് നല്‍കാറില്ല. ഇപ്പോള്‍ വിലയാണെങ്കില്‍ വാണം വിട്ട പോലെ കുതിക്കുകയാണ്. 100 കടന്നിരിക്കുന്ന കേരളത്തില്‍ തക്കാളി വിള. നമ്മുടെ അസിഡിറ്റി കൂടിയ മണ്ണും കാലാവസ്ഥയും തക്കാളി കൃഷിക്ക് അത്രയോജിച്ചതല്ല. പൂ കൊഴിച്ചിലും കായ്പ്പിടുത്തക്കുറവും സ്ഥിരം പ്രശ്നാണ്. ഇതിനുള്ള കാരണങ്ങളും പരാഹാരമാര്‍ഗങ്ങളും നോക്കാം.
അസിഡിറ്റി കൂടിയ മണ്ണ്
തക്കാളി കൃഷി പരാജയപ്പെടാന്‍ പ്രധാനകാരണം അസിഡിറ്റി കൂടിയ മണ്ണാണ്. അസിഡിറ്റി അഥവാ പുളിരസം കൂടിയ മണ്ണില്‍ തക്കാളി കൃഷി ചെയ്താല്‍ ബാക്റ്റീരിയല്‍ വാട്ടരോഗം മൂലം ചെടി പെട്ടെന്നു വാടി നശിച്ചു പോകും.
അസിഡിറ്റി നിയന്ത്രിക്കാം
തക്കാളി തൈ/വിത്ത് നടുന്നതിന് ഏഴ് ദിവസം മുന്‍മ്പെങ്കിലും മണ്ണില്‍ കുമ്മായ വസ്തുക്കള്‍ ചേര്‍ക്കണം. ഡോളോമെയ്റ്റോ, നീറ്റുക്കക്ക പൊടിച്ചതോ ഇതിനായി ഉപയോഗിക്കാം. തടം ഒന്നിന് ഒരു പിടി കുമ്മായമെന്ന കണക്കില്‍ മണ്ണില്‍ ചേര്‍ത്തിളക്കണം. ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞു തൈ നടാം.
പൂ കൊഴിച്ചിലും കായ്പിടുത്തക്കുറവും
1. പൊട്ടാഷ് ചേര്‍ന്ന വളങ്ങളുടെ കുറവ് ഇതിനു കാരണമാണ്. ഈ അവസ്ഥ മാറാന്‍ പൊട്ടാഷ് വളങ്ങള്‍ തടത്തില്‍ ചേര്‍ത്ത് കൊടുക്കുക. വളപ്രയോഗത്തിന് ശേഷം തടത്തില്‍ മേല്‍മണ്ണ് വിതറുകയും ചെറുതായി നനച്ചു കൊടുക്കുകയും ചെയ്യണം.
2. മൈക്രോ ന്യൂട്രിയന്‍സ് മണ്ണില്‍ ചേര്‍ത്തു കൊടുക്കുക.
3. നന കൂടുന്നതു പൂ കൊഴിച്ചിലിനു കാരണമാകും. ആവശ്യത്തിനു മാത്രം നനവ് കൊടുക്കുക.
4. തക്കാളി ചെടിയുടെ മുകളിലൂടെ നനയ്ക്കുന്നതു പൂ കൊഴിച്ചിലിനു മറ്റൊരു കാരണമാണ്. തടത്തില്‍ മാത്രം നനയ്ക്കാന്‍ ശ്രദ്ധിക്കുക.
5. തക്കാളിയില്‍ പരാഗണം നടക്കുന്നത് പ്രധാനമായും കാറ്റു വഴിയാണ്. തുറസായതും കാറ്റു കിട്ടുന്നതുമായ സ്ഥലത്താണ് തക്കാളി കൃഷിയേറെ അനുയോജ്യം. മതിലിനോടു ചേര്‍ന്നും വായു സഞ്ചാരം കുറഞ്ഞതുമായ സ്ഥലങ്ങളില്‍ തക്കാളി നടരുത്. ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം.
6. തക്കാളിയില്‍ കൃത്രിമ പരാഗണം നടക്കാന്‍ ചുവട് ഭാഗമിളകാതെ മുകള്‍ ഭാഗത്തെ കൊമ്പ് ചെറുതായി ഇളക്കി കൊടുക്കാം. ചെറിയ ബ്രഷോ, വിശറി കൊണ്ടോ തട്ടി കൊടുത്താല്‍ മതി. രാവിലെ ആറ്-ആറര സമയത്താണ് ഇതു ചെയ്യാന്‍ നല്ലത്.
7. തക്കാളിച്ചെടിയുടെ താഴ് ഭാഗത്തെ ഉണങ്ങിയതും കരിഞ്ഞതുമായ തണ്ടുകളും ഇലകളും യഥാസമയം മുറിച്ചുകളയുക. രോഗ കീടങ്ങളുടെ ശല്യം കുറയുകയും പുതിയ തളിര്‍ ഇലകള്‍ വന്നു ചെടി ആരോഗ്യത്തോടെ വളരുകയും ചെയും.
8. മുട്ടത്തോട്, ചായച്ചണ്ടി, പഴത്തൊലി, പച്ചക്കറി മാലിന്യം എന്നിവ ഉണക്കിപ്പൊടിച്ചതിനു ശേഷം ചാണക കുഴമ്പിലിട്ട് അതിന്റെ തെളി തക്കാളിച്ചെടിയുടെ തടത്തിലൊഴിച്ചു കൊടുക്കുന്നതു നല്ല ഫലം ചെയ്യും. തക്കാളിയുടെ പൂപൊഴിച്ചില്‍ തടയാനും കായ്പിടുത്തം കൂടാനും സഹായിക്കുന്ന വളരെ ഫലപ്രദമായ വളക്കൂട്ടാണിത്.
തക്കാളി കൃഷിയുടെ കാര്യത്തില്‍ നമ്മള്‍ കേരളീയര്‍ വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള്‍ വളര്‍ത്തുകയാണെങ്കില്‍ വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന്‍ നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില്‍ ഒഴിവാക്കാനും തുടങ്ങി കര്‍ഷകര്‍ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല്‍ മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്‍ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്‍ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
കരിയില ധാരാളം ലഭിക്കുന്ന സമയമാണിപ്പോള്‍. കരിയില കത്തിക്കാതെ ചെടികളുടെ തടത്തിലിട്ടു കൊടുക്കാം. മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കാനിതു സഹായിക്കും. കത്തുന്ന വേനലിലും തണുപ്പും ചൂടും മണ്ണിനും വിളകള്‍ക്കും ഇതിലൂടെ…
വെയിലും മഴയും മഞ്ഞുമൊന്നും പ്രശ്‌നമാക്കാതെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. പൊള്ളുന്ന വെയിലത്തും കോരിച്ചൊരിയുന്ന മഴക്കാലത്തും വെണ്ട ഒരു പോലെ വിളവ് തരും. ഉത്സവ സീസണുകളില്‍ വെണ്ടയ്ക്ക് നല്ല വിലയും…
മുട്ടത്തോടും ചായച്ചണ്ടിയും ആവശ്യം കഴിഞ്ഞാല്‍ പഴാക്കി കളയാറാണ് പതിവ്. എന്നാലിവ കൊണ്ട് ചെടികള്‍ക്ക് നല്ലൊരു വളര്‍ച്ചാ ഹോര്‍മോണ്‍ തയാറാക്കാം. പൂന്തോട്ടത്തിലെയും പച്ചക്കറി ചെടികളും നന്നായി പൂക്കാന്‍ ഇതു വളരെ…
വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം. സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം…
വേനല്‍മഴ നല്ല പോലെ ലഭിക്കുന്നതിനാല്‍ പച്ചക്കറിച്ചെടികള്‍ എല്ലാം തന്നെ നല്ല പോലെ വളര്‍ന്നിട്ടുണ്ടാകും. നല്ല പച്ചപ്പുള്ള നിരവധി ഇലകള്‍ ഇവയിലുണ്ടാകും. എന്നാല്‍ നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
©2025 All rights reserved | Powered by Otwo Designs
Leave a comment