കേരളത്തില്‍ പിടിമുറുക്കുന്ന ജന്തുജന്യപകര്‍ച്ചവ്യാധി; മഴക്കാലത്ത് വേണം ചെള്ളുപനിക്കെതിരെയും ജാഗ്രത

മഴക്കാലമെത്തിയതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ചെള്ളുപനിരോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എറ്റവും കൂടുതല്‍ചെള്ളുപനിരോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍

By ഡോ. എം. മുഹമ്മദ് ആസിഫ്‌
2023-07-01

മഴക്കാലമെത്തിയതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇപ്പോള്‍ചെള്ളുപനിരോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എറ്റവും കൂടുതല്‍ചെള്ളുപനിരോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് പിന്നീട് കൂടുതല്‍ചെള്ളുപനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2002-ല്‍ തിരുവനന്തപുരം ജില്ലയിലാണ് കേരളത്തില്‍ ആദ്യമായിചെള്ളുപനിറിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2012 ല്‍ 39 ആളുകള്‍ക്കാണ്ചെള്ളുപനിബാധിച്ചതെങ്കില്‍ 2021-ല്‍ചെള്ളുപനിബാധിതരായവരുടെ എണ്ണം 438 ആയി ഉയര്‍ന്നു.  ആയിരത്തിലധികംചെള്ളുപനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വര്‍ഷങ്ങളും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം അഞ്ഞുറിലധികം കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ചെള്ളുപനിബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം അറുപത്തിയെട്ടാണ്. താരതമ്യേന കുട്ടികളിലാണ് കൂടുതല്‍ചെള്ളുപനിരോഗബാധയെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു.  കാടുകളോട് ചേര്‍ന്നുള്ള ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് മുന്‍പ് പൊതുവെചെള്ളുപനിറിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് നഗരമേഖലകളില്‍ നിന്നും രോഗം റിപ്പോര്‍ട്ട് ചെയ്യപെടുന്നുണ്ട്. ഇത് രോഗത്തിന്റെ പകര്‍ച്ചരീതിയില്‍ വന്ന മാറ്റത്തിന്റെ സൂചനയാണെന്ന് അനുമാനിക്കാവുന്നതാണ്. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പിടിമുറുക്കുന്ന പുതിയ പകര്‍ച്ചവ്യാധികളുടെ പട്ടികയില്‍ ചെള്ളുപനിമുന്‍പന്തിയിലാണന്നും കൂടുതല്‍ ജാഗ്രത വേണമെന്നും മേല്‍ സൂചിപ്പിച്ച കണക്കുകള്‍ ഓര്‍മിപ്പിക്കുന്നു.

രോഗകാരി ബാക്ടീരിയ ,എലികള്‍ അണുസോതസ്സ്,

രോഗം പരത്തുന്നത് ചിഗ്ഗര്‍ മൈറ്റുകള്‍,

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേയ്ക്ക് പകരുന്ന ജന്തുജന്യരോഗങ്ങളുടെ വിഭാഗത്തില്‍ പെട്ട പകര്‍ച്ചവ്യാധിയാണ്ചെള്ളുപനിഅഥവാ സ്‌ക്രബ് ടൈഫസ്. ഓറിയന്‍ഷ്യ സുസുഗാമുഷി എന്നയിനം ബാക്ടീരിയകളാണ്ചെള്ളുപനിരോഗമുണ്ടാക്കുന്നത്. എലിവര്‍ഗത്തില്‍ പെട്ട ജീവികളുടെ ശരീരത്തില്‍ കാണപ്പെടുന്ന ബാക്ടീരിയ അണുക്കളാണ് ഓറിയന്‍ഷ്യ സുസുഗാമുഷി. രോഗം അറിയപ്പെടുന്നത്ചെള്ളുപനിഎന്ന പേരിലാണങ്കിലും രോഗകാരണമായ ബാക്ടീരിയ അണുക്കളെ നേരിട്ട് മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കുമെല്ലാം പടര്‍ത്തുന്നത് ചെറുപ്രാണികളായ മൈറ്റ് അഥവാ മണ്ഡരികളുടെ ലാര്‍വദശയും സൂക്ഷ്മപ്രാണികളുമായ ചിഗ്ഗര്‍ മൈറ്റുകളാണ്. ട്രോമ്പികുലിഡെ വിഭാഗത്തില്‍ പെട്ട ലാര്‍വ ദശയിലുള്ള ചിഗ്ഗര്‍ മൈറ്റുകള്‍ എലി, പെരുച്ചാഴി, അണ്ണാന്‍ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളുടെ ശരീരത്തിലും പുല്ലിലുമെല്ലാമാണ് പൊതുവെ കാണപ്പെടുന്നത്. അണുവാഹകരായ മൈറ്റുകളുടെ കടിയേല്‍ക്കുമ്പോള്‍ എലിവര്‍ഗത്തില്‍ പെട്ട ജീവികളില്‍ ബാക്ടിരിയകള്‍ എത്തുകയും പെരുകുകയും ചെയ്യും.ക്രമേണചെള്ളുപനിബാക്ടീരിയയുടെ സംഭരണിയായി മാറുന്ന എലികളില്‍ നിന്ന് അണുബാധയേറ്റിട്ടില്ലാത്ത പുതിയ മൈറ്റുകളിലേയ്ക്ക് ബാക്ടീരിയകള്‍ പകരും. അണുവാഹകരായ പെണ്‍ മൈറ്റുകളില്‍ നിന്ന് അവയിടുന്ന മുട്ടകളിലേയ്ക്കും മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന ലാര്‍വകളിലേയ്ക്കും ലാര്‍വകള്‍ വലുതായുണ്ടാവുന്ന മുതിര്‍ന്ന മൈറ്റുകളിലേയ്ക്കുമെല്ലാം ബാക്ടീരിയ അണുവിന്റെ സ്വാഭാവികവ്യാപനം നടക്കും.

അണുവാഹകരായ ഈ ചിഗ്ഗര്‍ മൈറ്റുകളുടെ കടിയേല്‍ക്കുമ്പോള്‍ രോഗകാരിയായ ഓറിയന്‍ഷ്യ സുസുഗാമുഷി ബാക്ടീരിയകള്‍ മനുഷ്യരിലുമെത്തി രോഗമുണ്ടാക്കുന്നു. മഴക്കാലത്തെ നനവുള്ള സാഹചര്യത്തില്‍ എലികളില്‍ കൂടുതലായി ഇത്തരം മൈറ്റ് പരാദങ്ങള്‍ കാണുന്നതിനാല്‍ചെള്ളുപനിരോഗം പടരാനുള്ള സാധ്യത കൂടുതലാണ്. മൈറ്റ് അഥവാ മണ്ഡരി ലാര്‍വകള്‍ വഴി പകരുന്നതിനാല്‍ മൈറ്റ് ഫീവര്‍ എന്നും രോഗം അറിയപെടുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് കിഴക്കനേഷ്യയില്‍ തമ്പടിച്ചിരുന്ന പട്ടാളക്കാര്‍ക്കിടയില്‍ മാരകമായ രീതിയില്‍ചെള്ളുപനിപടര്‍ന്നു പിടിച്ചിരുന്നു. ഇന്നും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലാണ്ചെള്ളുപനികൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയില്‍ പശ്ചിമ ബംഗാള്‍, അസ്സം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ചെള്ളുപനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .കര്‍ഷകര്‍, കാടുമായി ചേര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ എന്നിവരിലായിരുന്നു മുന്‍പ്ചെള്ളുപനിപൊതുവെ കണ്ടിരുന്നതെങ്കില്‍ കാടുമായി ഒരു ബന്ധവുമില്ലാതെ നഗരമേഖലകളില്‍ ജീവിക്കുന്നവരിലുംചെള്ളുപനിഇപ്പോള്‍ കാണുന്നുണ്ട്.ചെള്ളുപനിയുടെ വ്യാപന രീതിയില്‍ വന്നിട്ടുണ്ടായേക്കാവുന്ന മാറ്റം ഇതിന്റെ കാരണമാണ്. പുല്ലിലും കുറ്റികാടുകളിലും എലികളിലുമെല്ലാം കാണുന്നചെള്ളുപനിബാക്ടീരിയ വാഹകരായ ലാര്‍വകള്‍ പട്ടി, പൂച്ച തുടങ്ങിയ അരുമമൃഗങ്ങളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും ശരീരത്തില്‍ കയറി കൂടി ക്രമേണ മനുഷ്യരിലെത്താനുള്ള സാധ്യത കൂടുതലാണ്. താരതമ്യേന മരണനിരക്ക് കുറഞ്ഞ അസുഖമാണ്ചെള്ളുപനി. . രോഗം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ചെള്ളുപനിയെ ഫലപ്രദമായി തടയാന്‍ സാധിക്കും.ചെള്ളുപനിരോഗകാരിയായ ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ ഉചിതമായ ആന്റിബയോട്ടിക്ക് മരുന്നുകളുണ്ട്. രോഗ നിര്‍ണയവും വിദഗ്ധ ചികിത്സയും വൈകുന്നതാണ്ചെള്ളുപനിമരണങ്ങളിലേക്ക് നയിക്കുന്നത്.

ചെള്ളുപനിഎങ്ങനെ തിരിച്ചറിയാം ?

ചിഗ്ഗര്‍ മൈറ്റുകളുടെ കടിയേറ്റാല്‍ രണ്ടാഴ്ചകള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവും. മെറ്റുകളുടെ കടിയേറ്റ ശരീര ഭാഗത്ത് തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാട് കാണുകയും പിന്നീട് സിഗരറ്റ് കൊണ്ട് പൊള്ളിച്ചത് പോലെ കറുത്ത വ്രണമായി മാറുകയും ചെയ്യുന്നതാണ് രോഗത്തിന്റെ പ്രധാന സൂചന. എന്നാല്‍ രോഗം ബാധിക്കുന്ന എല്ലാവരിലും ഈ ലക്ഷണം കാണണമെന്നുമില്ല. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് മറ്റ് പ്രധാന രോഗലക്ഷണങ്ങള്‍. എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി സമാന ലക്ഷണങ്ങളുള്ള രോഗങ്ങളില്‍ നിന്നെല്ലാംചെള്ളുപനിയെ വേര്‍തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതുണ്ട്. രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയും, മതിയായ ചികിത്സകള്‍ ഉറപ്പുവരുത്താതിരിക്കുകയും ചെയ്താല്‍ രോഗം തീവ്രമായി തീരും. രോഗം ഗുരുതരമായാല്‍ തലച്ചോറിനെയും ഹൃദയത്തേയും ബാധിക്കുന്ന തരത്തിലുള്ള സങ്കീര്‍ണതകളുണ്ടാവുകയും ജീവന്‍ അപകടത്തിലാവുകയും ചെയ്യും. അതിനാല്‍ വേഗത്തിലുള്ള രോഗനിര്‍ണയവും ചികിത്സയും ഏറെ പ്രധാനപെട്ടതാണ്. ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ.

പ്രതിരോധ മാര്‍ഗങ്ങള്‍

1• വനപ്രദേശങ്ങളിലും പുല്‍മേടുകളിലുമെല്ലാം പോകേണ്ടിവരുമ്പോള്‍ മൈറ്റ് ലാര്‍വകളുടെ കടിയേല്‍ക്കാതിരിക്കാന്‍ നീണ്ടവസ്ത്രങ്ങളും കൈയ്യുറയും ഗംബൂട്ടുകളും ധരിക്കണം. വസ്ത്രത്തിന് പുറമേയുള്ള ശരീര ഭാഗങ്ങളില്‍ മൈറ്റുകളെ അകറ്റി നിര്‍ത്തുന്ന ഒഡോമസ്, ബെന്‍സൈല്‍ ബെന്‍സോയേറ്റ് ( ബി. ബി. എമല്‍ഷ്യന്‍) പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് ഉചിതമാണ്.

2• തിരിച്ച് വന്ന ഉടന്‍ ചൂടുവെള്ളത്തില്‍ കുളിക്കുകയും, വസ്ത്രങ്ങള്‍ കഴുകുകയും വേണം. വനപ്രദേശങ്ങളില്‍ ജോലിക്കു പോകുമ്പോള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വൃത്തിയാക്കാതെ വീണ്ടും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെ ഉപയോഗിക്കുമ്പോള്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയുള്ള ചെള്ളുകള്‍ക്ക് കടിക്കാന്‍ ഉള്ള അവസരം കൂടുന്നു. വസ്ത്രങ്ങള്‍ നിലത്തോ പുല്ലിലോ ഉണക്കാനായി വിരിയ്ക്കുന്ന ശീലം ഒഴിവാക്കുകയും വേണം.

3• എലി നശീകരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക്ചെള്ളുപനിപ്രതിരോധത്തില്‍ വലിയ പങ്കുണ്ട്. ജൈവമാലിന്യങ്ങള്‍, മൃഗങ്ങളുടെ തീറ്റ അവശിഷ്ടങ്ങള്‍, എന്നിവയെല്ലാം പരിസരങ്ങളില്‍ കെട്ടികിടന്നാല്‍ എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിന് മുഖ്യപരിഗണന നല്‍കണം. വളര്‍ത്തുമൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. വീട്ടിലേയും പരിസരത്തേയും എലിമാളങ്ങളും പൊത്തുകളും അടക്കാന്‍ മറക്കരുത്. എലികള്‍ കയറാന്‍ സാധ്യതയുള്ളതിനാല്‍ വളര്‍ത്തുമൃഗങ്ങളുടെ കൂടുകളില്‍ രാത്രികാലങ്ങളില്‍ തീറ്റ അവശിഷ്ടങ്ങള്‍ ബാക്കി കിടക്കാതെ കൃത്യമായി നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം.

4• രോഗാണുക്കള്‍ വഹിക്കുന്ന ചിഗര്‍ മൈറ്റ് വളര്‍ത്തുമൃഗങ്ങളെ കടിക്കാമെങ്കിലും ഇവയില്‍ രോഗബാധ പൊതുവെ കണ്ടുവരുന്നില്ല. എന്നാല്‍ എലികള്‍ ധാരാളമുള്ള പുല്‍മേടുകളിലും കാടുപിടിച്ച് കിടക്കുന്നപ്രദേശങ്ങളിലും മൃഗങ്ങളെ മേയാന്‍ വിടുമ്പോള്‍ ചിഗര്‍ മെറ്റുകള്‍ മൃഗങ്ങളുടെ ശരീരത്തില്‍ കയറും. അവയില്‍നിന്ന് മനുഷ്യരിലേക്കു കയറാന്‍ സാധ്യതയുണ്ട്. നായ പൂച്ച തുടങ്ങി അരുമമൃഗങ്ങളുടെയും കന്നുകാലികളുടെയും മേനിയില്‍ചെള്ളുപനിവാഹകരായ മൈറ്റ് ലാര്‍വകള്‍ കയറുന്നത് ഒഴിവാക്കാന്‍ ബാഹ്യപരാദങ്ങളെ തടയുന്ന മരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കണം.

തയാറാക്കിയത്  

ഡോ. എം. മുഹമ്മദ് ആസിഫ്‌

Leave a comment

പ്രമേഹമുണ്ടോ...? ഈ ഭക്ഷണങ്ങള്‍ പതിവാക്കൂ

പ്രമേഹമുണ്ടെങ്കില്‍ ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തണം. ഫൈബര്‍ അടങ്ങിയ ഭക്ഷണമാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഫെബര്‍ അഥവാ നാരുകള്‍  രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടില്ല.  മലബന്ധത്തെ തടയാനും…

By Harithakeralam
വെയിലേറ്റ കരിവാളിപ്പ് മാറി മുഖം തിളങ്ങും: പപ്പായ ഫെയ്‌സ്പാക്ക് പരീക്ഷിക്കാം

നിരവധി ഗുണങ്ങള്‍ നിറഞ്ഞ പഴമാണ് പപ്പായ. പഴുപ്പിച്ച് പഴമായും പച്ചയ്ക്ക് പച്ചക്കറിയായും നാം പപ്പായ ഉപയോഗിക്കുന്നു. ദഹനം, തൊലിയുടെ ആരോഗ്യം എന്നിവയ്ക്ക് ഏറെ നല്ല പഴമാണിത്. പഴുത്ത പപ്പായ നല്ല ഫെയ്‌സ്പാക്കായും…

By Harithakeralam
പുഷ് അപ്പ് ചെയ്യൂ: ആരോഗ്യം നിലനിര്‍ത്തൂ

വ്യായാമം ചെയ്യാന്‍ സമയവും സൗകര്യവും കുറവാണ്, എന്നാല്‍ ആരോഗ്യം നിലനിര്‍ത്തിയേ പറ്റൂ... ഇങ്ങനെയുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പുഷ്-അപ്പ്. ദിവസവും രാവിലെയും വൈകിട്ടും 20 വീതം പുഷ് അപ്പ് ചെയ്യുന്നത് ഏറെ നല്ലതാണ്.

By Harithakeralam
പാചകം ചെയ്യാന്‍ മികച്ച എണ്ണകള്‍

പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പ്രധാന വില്ലന്‍ എണ്ണകളാണ്. എണ്ണയില്‍ വറുത്തും കറിവെച്ചും കഴിക്കുന്നതാണ് നമ്മുടെ ശീലം. ഇതിനാല്‍ എണ്ണകള്‍ പൂര്‍ണമായും ഒഴിവാക്കിയൊരു ഭക്ഷണ ക്രമം നമുക്ക് ചിന്തിക്കാന്‍ പോലും…

By Harithakeralam
രക്ത സമര്‍ദം നിയന്ത്രിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

യുവാക്കളടക്കം ഇന്നു നേരിടുന്ന പ്രധാന പ്രശ്‌നമാണ് ബിപി അഥവാ അമിത രക്തസമര്‍ദം. ഭക്ഷണ രീതിയും ജോലി സ്ഥലത്തെ ടെന്‍ഷനുമെല്ലാം ഇതിനു കാരണമാണ്. രക്തസമര്‍ദം അമിതമായാല്‍ കുഴഞ്ഞു വീണു മരണം പോലുള്ള അപകടങ്ങളുണ്ടാകാം.…

By Harithakeralam
മലബന്ധം അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വയറ് ശരിയല്ലെങ്കില്‍ പിന്നെ ആ ദിവസം തന്നെ കുഴപ്പത്തിലാകും. ഓഫീസിലെത്തിയാല്‍ ജോലി ശ്രദ്ധിക്കാനൊന്നും കഴിയാതെ വിഷമത്തിലാകും. ഇതിനാല്‍ മലബന്ധം അകറ്റേണ്ടത് അത്യാവശ്യമാണ്. ഇതിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്നു…

By Harithakeralam
അതിരുകളില്ലാത്ത ഹൃദയ സ്‌നേഹം; ബീഹാര്‍ സ്വദേശിയുടെ ഹൃദയം സ്വീകരിച്ച് മുഹമ്മദ്

അവയവദാനത്തിന്റെ പ്രാധാന്യം വിളിച്ചോതി കോഴിക്കോട് വീണ്ടും മറ്റൊരു ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ. കോഴിക്കോട് താമസിക്കുന്ന ബീഹാര്‍ സ്വദേശി ആയുഷ് ആദിത്യ  എന്ന 19 വയസുകാരന്റെ ഹൃദയം വയനാട്  ജില്ലയിലെ…

By Harithakeralam
പരിപൂര്‍ണ ആരോഗ്യത്തിനായി 'വിയ ' മേയ്ത്രയില്‍ ആരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ആശുപത്രിയില്‍ തുലാ ക്ലിനിക്കല്‍ വെല്‍നെസ് സാങ്ച്വറിയുടെ 'വിയ ബൈ തുലാ' സമഗ്ര ആരോഗ്യകേന്ദ്രത്തിന്റെ സോഫ്റ്റ് ലോഞ്ച്  നടന്നു. ലോകത്തിലെ ആദ്യത്തെ ക്ലിനിക്കല്‍ വെല്‍നെസ് സങ്കേതമായ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs