വെണ്ട കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇലകളിലെ മഞ്ഞളിപ്പ്. ഈ രോഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍
മഴക്കാലത്ത് നല്ല രീതിയില്‍ വളരുന്ന പച്ചക്കറിയാണ് വെണ്ട. സാമ്പാര്‍ അടക്കം നിരവധി വിഭവങ്ങള്‍ തയാറാക്കാന്‍ വെണ്ട ഉപയോഗിക്കുന്നു. രണ്ടോ മൂന്നോ വെണ്ടയില്ലാത്ത അടുക്കളത്തോട്ടങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. വെണ്ട കൃഷി ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇലകളിലെ മഞ്ഞളിപ്പ്. ഈ രോഗം പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
വൈറസ് ബാധ
വെണ്ടയില്‍ ഇലകള്‍ മഞ്ഞളിക്കുന്നതിനു കാരണം വൈറസ് രോഗമായ മൊസൈക്കാണ്. പുതുതായി വരുന്ന ഇലകള്‍ ചുരുങ്ങുക, പൂക്കളുടെ എണ്ണം കുറയുക, കായ്കള്‍ വലിപ്പം കുറയുക, എന്നിവയാണ് രോഗലക്ഷണങ്ങള്‍. പെട്ടെന്നു പകരുന്ന രോഗം മറ്റു ചെടികളെയും നശിപ്പിക്കും. അവസാനം കൃഷി മടുക്കുന്ന അവസ്ഥയിലേക്ക് വൈറസ് ബാധ നമ്മെ എത്തിക്കും.
പ്രതിവിധികള്‍
രോഗം ബാധിച്ച ചെടിയിലെ വിത്തുകള്‍ ശേഖരിക്കാതിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധമാര്‍ഗം. ചെടി തീയിട്ട് നശിപ്പിക്കുക, തുടര്‍ച്ചയായി ഒരു സ്ഥലത്ത് കൃഷി ചെയ്യാതിരിക്കുക എന്നിവയും രോഗം ഒഴിവാക്കാന്‍ നല്ലതാണ്. ബോഗന്‍വില്ല, വെളുത്തുള്ളി എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും തളിക്കുന്നതു രോഗം പരത്തുന്ന വെള്ളീച്ചകളെ അകറ്റും. വെള്ളിച്ചകളെ അകറ്റാന്‍ മഞ്ഞക്കെണി ഫലപ്രദമാണ്. പശയുള്ള മഞ്ഞ ബോഡ് പച്ചക്കറിത്തോട്ടത്തില്‍ വെയ്ക്കുന്നതിലൂടെ വെള്ളീച്ചകള്‍ ഈ ബോഡില്‍ പറ്റി പിടിച്ച് നശിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment