എല്ലാ ഗുണങ്ങളും നിറഞ്ഞ കമ്പോസ്റ്റ് തയാറാക്കാന്‍ മാസങ്ങള്‍ നീണ്ട പരിശ്രമം ആവശ്യമാണ്.
എല്ലാതരം ചെടികള്‍ക്കും അനുയോജ്യമായ ഉത്തമ ജൈവവളമാണ് കമ്പോസ്റ്റ്. പലതരത്തില്‍ കമ്പോസ്റ്റുകള്‍ നാം തയാറാക്കാറുണ്ട്. ഒരാഴ്ച, ഒരു മാസം എന്തിന് ഒരു ദിവസം കൊണ്ടു പോലും കമ്പോസ്റ്റ് തയാറാക്കാമെന്നു പറയുന്നവരുണ്ട്. എന്നാല്‍ കമ്പോസ്റ്റ് തയാറാക്കല്‍ സത്യത്തില്‍ വലിയൊരു പക്രിയയാണ്. എല്ലാ ഗുണങ്ങളും നിറഞ്ഞ കമ്പോസ്റ്റ് തയാറാക്കാന്‍ മാസങ്ങള്‍ നീണ്ട പരിശ്രമം ആവശ്യമാണ്. അത്തരത്തില്‍ കമ്പോസ്റ്റ് തയാറാക്കുന്ന കാര്യമാണിന്ന് വിശദീകരിക്കുന്നത്. ഉണങ്ങിയ ഇലകള്‍, പച്ചില, അടുക്കളമാലിന്യം, ചാരം, ചാണകം തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണിതു തയാറാക്കുന്നത്.
കല്ലോ ഹോളിബ്രിക്‌സ് കട്ടകളോ ഇഷ്ടികയോ ഉപയോഗിച്ച് തടം കെട്ടുകയാണ് ആദ്യ പരിപാടി. മൂന്നോ നാലോ നിരയില്‍ കല്ലുകള്‍ നിരത്തി ചതുരാകൃതിയില്‍ തടം കെട്ടണം. നല്ല ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഷീറ്റ് നിലത്ത് വിരിച്ച് അതിനു മുകളില്‍ കല്ലുകള്‍ അടുക്കിയാണ് തടം തയാറാക്കേണ്ടത്. വീതിയും നീളവുമെല്ലാം നമുക്ക് ലഭിക്കുന്ന അടുക്കളമാലിന്യം, ഇലകള്‍ എന്നിവ അനുസരിച്ച് തീരുമാനിക്കാം. കല്ലുകള്‍ തമ്മിലുള്ള ഗ്യാപുകള്‍ സിമന്റ് തേച്ച് അടയ്ക്കണം, കെട്ടിടം നിര്‍മിക്കാന്‍ ചുമര്‍ ഒരുക്കുന്നതു പോലെ. മാലിന്യങ്ങള്‍ ഇടാനുള്ള കുഴിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് പൂര്‍ണമായും ഉണ്ടെന്ന് ഉറപ്പു വരുത്തണം. മണ്ണ് കാണാത്ത വിധം വേണം ഷീറ്റ് വിരിക്കാന്‍. ചിതല്ലിന്റെ ശല്യം ഒഴിവാക്കാനിതു സഹായിക്കും.
തടം കെട്ടിക്കഴിഞ്ഞാല്‍ പിന്നെ കുറച്ചു ചാരം പ്ലാസ്റ്റിക് ഷീറ്റിന് മുകളില്‍ വിതറുക. പിന്നീട് ഇതിനു മുകളില്‍ മറ്റൊരു ഷീറ്റ് പ്ലാസ്റ്റിക്ക് കൂടിയിട്ട് കുറച്ചധികം ചാരം വിതറാം. ഇതിനു ശേഷമാണ് യഥാര്‍ഥത്തില്‍ കമ്പോസ്റ്റ് നിര്‍മാണം ആരംഭിക്കുന്നത്. കരിയിലകള്‍ വിതറുകയാണ് അടുത്ത നടപടി. ഇവ കൈകൊണ്ട് അമര്‍ത്തുക, തടത്തില്‍ കയറി നിന്ന് കാലുകൊണ്ട് ചവിട്ടി അമര്‍ത്തുന്നതാണ് നല്ലത്. ഇതിന് ശേഷം ചാണക വെള്ളം തളിക്കുക. പിന്നീട് കുറച്ച് പച്ചിലകള്‍ വെട്ടിയൊരുക്കി വിതറാം. എന്നിട്ട് നല്ല പോലെ അടച്ചു വയ്ക്കുക. കൃത്യമായി അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം, മഴവെള്ളം വീഴാനോ കാക്കയോ പൂച്ചകളോ പോലെ ജീവികളോ കയറാനോ പാടില്ല.
കുറച്ചു ദിവസം കഴിയുമ്പോള്‍ ഇലകളെല്ലാം അഴുകിയിട്ടുണ്ടാകും, അപ്പോള്‍ വീണ്ടും അടുക്കള മാലിന്യങ്ങളോ ഇലകളോ നിക്ഷേപിക്കാം, പിന്നെ ചാണക വെള്ളം തളിക്കാം. പിന്നീട് അടച്ചു വയ്ക്കുക. കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും തുറന്നു നോക്കുമ്പോള്‍ ആദ്യത്തെ പോലെ മാലിന്യങ്ങള്‍ അഴുകിയിട്ടുണ്ടാകും. നമ്മള്‍ വീട്ടില്‍ ശേഖരിച്ച അടുക്കള മാലിന്യങ്ങളും ഇലകളുമെല്ലാം ഇനി നിക്ഷേപിക്കാം. ഇത്തരത്തില്‍ മൂന്നോ നാലോ മാസം ചെയ്യുമ്പോള്‍ പിന്നെ കുഴി നിറയും. വീണ്ടും മാലിന്യമിടാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ നല്ല പോലെ അടച്ചു വയ്ക്കുക.
തടം നിറഞ്ഞ് അടച്ചുവച്ചു നാലോ അഞ്ചോ മാസം കഴിഞ്ഞുവേണം തുറന്നു നോക്കാന്‍. അപ്പോഴേക്കും നല്ല ഗുണങ്ങള്‍ നിറഞ്ഞ പൊടി പൊടിയായ കമ്പോസ്റ്റ് തയാറായിട്ടുണ്ടാകും. ഇത് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കുമെല്ലാം നല്ല ഫലം ചെയ്യും. രണ്ടോ മൂന്നോ തടം തയാറാക്കി ഇത്തരത്തില്‍ കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഒരുങ്ങിയാല്‍ പിന്നെ മാലിന്യനിര്‍മാജനം ഒരു പ്രശ്‌നമല്ലാതായി മാറും. ഏകദേശം പത്ത് മാസമെടുത്താണ് കമ്പോസ്റ്റ് തയാറാകുന്നത്. ഇതിനാല്‍ മാലിന്യങ്ങളും ഇലകളുമെല്ലാം അഴുകി ചാണകവും ചേര്‍ന്ന് നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment