വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല വിളവ് ലഭിക്കാന്‍ കൃത്യമായ പരിചരണം ആവശ്യമാണ്.

By Harithakeralam
2024-10-21

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല വിളവ് ലഭിക്കാന്‍ കൃത്യമായ പരിചരണം ആവശ്യമാണ്.  ഇക്കാലത്ത് വെള്ളരിയില്‍ കണ്ടു വരുന്ന രോഗങ്ങളും അവയ്ക്കുള്ള പ്രതിവിധിയും.

മൊസൈക്ക് രോഗം

  ഇലപരപ്പില്‍ പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങള്‍ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം. ഇലകള്‍ മുരടിക്കുകയും പുതിയതായി ഉണ്ടാകുന്ന ഇലകള്‍ ചെറുതാകുകയും ചെയ്യും. ശാഖകളുടെ എണ്ണവും കായ്പിടിത്തം നന്നായി കുറയും. വേപ്പെണ്ണ, ആവണക്കെണ്ണ, വെളുത്തുള്ളി മിശ്രിതമോ 2 % വീര്യമുള്ള വേപ്പധിഷ്ഠിത കീടനാശിനി ഉപയോഗിച്ചോ ഇതിനെ നിയന്ത്രിക്കാം.

ഇലപ്പുള്ളി രോഗം  

ഇലയുടെ അടിഭാഗത്ത് വെള്ളം നനഞ്ഞതു പോലെയുള്ള പാടുകളുണ്ടാകുകയും തുടര്‍ന്ന് ഇലകളുടെ മുകള്‍ ഭാഗത്ത് മഞ്ഞപ്പുള്ളികള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. പുള്ളികള്‍ വലുതായി ഒന്നിച്ചു ചേര്‍ന്ന് ഇലകള്‍ കരിഞ്ഞു തുടങ്ങുന്നു. സ്യൂഡോമോണോസ് ലായിനി 2 % ഇലയുടെ ഇരുവശങ്ങളിലും വീഴത്തക്കവണ്ണം തളിക്കുക.

എപ്പിലാക്ന വണ്ട്  

ഇലയുടെ അടിയില്‍ ഇരുന്ന് പച്ചയായ ഭാഗം തിന്നു നശിപ്പിക്കും. നെറ്റു പോലെ ഞരമ്പുകള്‍ മാത്രമായി ഇലകള്‍ അവശേഷിക്കുന്നു. സെവി 50 % 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ച് അവയെ നശിപ്പിക്കാം.

കായീച്ച  

ഇളം പ്രായത്തില്‍ കായകളുടെ മാംസള ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുന്നതുമൂലം കായ്കള്‍ അഴുകുന്നു. മാലത്തിയോണ്‍ 2 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കണം. ചൂര്‍ണ്ണ ചുവപ്പ് - ഇലകളില്‍ മഞ്ഞ നിറത്തിലുള്ള പൊട്ടുകള്‍ കാണുന്നു. ഇലകളുടെ അടിയില്‍ തവിട്ടു നിറത്തിലുള്ള പൊടി പറ്റിയിരിക്കുന്നതു കാണാം. നൈട്രോ ഫിനോള്‍ 3 ml ഒരു ലിറ്റര്‍ വെള്ളത്തിലോ വെറ്റബിള്‍ സള്‍ഫര്‍ 2 gram ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാലും മതി. മേല്‍ പറഞ്ഞ മൂന്നു രോഗങ്ങള്‍ക്കും വേപ്പ് അധിഷ്ഠിതമായ ജൈവ കീടനാശിനി തളിച്ചാലും മതിയാകും. രോഗം വന്നത് കാണുമ്പോള്‍ തന്നെ ആ ഇലകള്‍ പറിച്ച് കളഞ്ഞതിനു ശേഷം ജൈവ കീടനാശിനി തളിച്ചാല്‍ കുറച്ചും കൂടി കൂടുതല്‍ഗുണം ലഭിക്കും.

Leave a comment

കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
ഇലകരിച്ചില്‍ രോഗത്തെ തുരത്താന്‍ സ്യൂഡോമോണസ്

വഴുതന - വെള്ളരി വര്‍ഗ വിളകളിലും കുരുമുളകിലും ഇലകരിച്ചില്‍ രോഗം വ്യാപകമാണ്. ഒറ്റയടിക്ക് കൃഷിത്തോട്ടം മുഴുവന്‍ ഉണക്കാന്‍ ഈ രോഗം കാരണമാകും. മണ്ണിനെ ആരോഗ്യമുളളതാക്കി കീടങ്ങളെ നശിപ്പിക്കുക എന്നതാണ് ഇതിനൊരു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs