ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കാണുന്ന 17 ഇനങ്ങളിലായി 45 ഓളം പശുക്കള്‍ മഹാലക്ഷ്മി ഗോശാലയിലുണ്ട്.
ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കാണുന്ന 17 ഇനങ്ങളിലായി 45 ഓളം പശുക്കള്‍ മഹാലക്ഷ്മി ഗോശാലയിലുണ്ട്. പാല്‍, ചാണകം, ഗോമൂത്രം എന്നിവയില്‍ നിന്നെല്ലാം വിവിധ തരം ഉത്പന്നങ്ങള്‍ ഇവിടെ നിര്‍മിക്കുകയും ചെയ്യുന്നു.
ഹരിയുടെ വീട്ട്മുറ്റത്ത് തന്നെയാണ് ഗോശാല. പണ്ടൊക്കെ വീടുകള്‍ക്ക് മുന്നില്‍ മുറ്റത്ത് തന്നെയാണ് പശുക്കള്‍ക്ക് ഗോശാലയുണ്ടാക്കിയിരുന്നത്. അതേ സമ്പ്രദായം പിന്തുടര്‍ന്ന് പഴയ രീതിയില്‍ മനോഹരമായിട്ടാണ് ആലയുടെ നിര്‍മാണം. സദാസമയം പാട്ടും കേട്ട് മൂക്ക് കയറില്ലാതെ സര്‍വസ്വതന്ത്രമായിട്ടാണ് ഇവിടെ പശുക്കളെ വളര്‍ത്തുന്നത്. വൃന്ദാവനത്തിലെ കാഴ്ചകള്‍ ചുവരുകളിലെല്ലാം വരച്ചു ചേര്‍ത്തിട്ടുണ്ട്. വീടിനകത്ത് കയറിയും മുറ്റത്ത് തുള്ളിച്ചാടി നടന്നുമാണ് പശുക്കുട്ടികള്‍ വളരുന്നത്. ഏതു സമയത്തും വെള്ളം ലഭിക്കാനുള്ള സംവിധാനവുമുണ്ട്. ചാണകമെല്ലാം ഉടന്‍ തന്നെ നീക്കം ചെയ്യും.
പരമ്പരാഗതമായി ഭാരതത്തിലുള്ള പശുക്കള്‍ മാത്രമാണിവിടെയുള്ളത്. റെഡ് സിന്ധി ഇനത്തില്‍പ്പെട്ട പശുവുമായിട്ടാണ് തുടക്കം, ഇതിനെ കാറില്‍ കയറ്റി കൊണ്ടുവരുകയായിരുന്നു. മഹാലക്ഷ്മിയെന്നു പേരുമിട്ടു, തുടര്‍ന്ന് അന്തേവാസികള്‍ കൂടിയതോടെ ഗോശാലയ്ക്കും അതേ പേരു നല്‍കി. രാധ, നന്ദ, താര, നന്ദിനി തുടങ്ങി പശുക്കള്‍ക്കും കിടാങ്ങള്‍ക്കുമെല്ലാം പ്രത്യേകം പേരുമുണ്ട്. വെച്ചൂര്‍, കാസര്‍കോഡ് കുള്ളന്‍, വില്വാദ്രി, ചെറുവള്ളി, തഞ്ചാവൂര്‍ കൃഷ്ണ, കാംഗ്രേജ്, താര്‍പാര്‍ക്കര്‍, കാങ്കയം, ഗീര്‍ തുടങ്ങിയ ഇനങ്ങളിലുള്ള പശുക്കള്‍ ഇവിടുണ്ട്. ഇവയുടെ കാളകളെയും സംരക്ഷിക്കുന്നു. അറവുശാലകളില്‍ നിന്നു രക്ഷപ്പെടുത്തി കൊണ്ടു വന്നതു മുതല്‍ സമാന ചിന്താഗതിക്കാര്‍ സൗജന്യമായി നല്‍കിയവ വരെ ഇവിടെയുണ്ട്. പ്രകൃതി ദത്തമായ ഭക്ഷണം മാത്രമാണ് പശുക്കള്‍ക്ക് നല്‍കുക. വൈക്കോല്‍, പുല്ല്, ധാന്യപ്പൊടികള്‍ എന്നിവയെല്ലാം നല്‍കും. ആറു മണിക്കാണ് മഹാലക്ഷ്മി ഗോശാലയിലെ ദിനചര്യകള്‍ക്ക് തുടക്കമാവുക. നല്ല മുറുക്കമുള്ള ചാണകമായിരിക്കും ഇവയ്ക്ക്, തൊഴുത്ത് വൃത്തിയാക്കാന്‍ എളുപ്പമാണ്, ദുര്‍ഗന്ധം ഒട്ടും തന്നെയില്ല. പശുക്കളെയും കിടാങ്ങളെയും വില്‍ക്കില്ലെന്നു പ്രത്യേകം ബോര്‍ഡുമുണ്ട്.
പാല്‍ വില്‍പ്പന മഹാലക്ഷ്മി ഗോശാലയിലില്ല, നല്ല കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് വംശം നിലനിര്‍ത്തുകയാണ് ലക്ഷ്യം. അമ്മപ്പശുവിന്റെ പാല്‍ കുട്ടികള്‍ ആവശ്യമുള്ളത്ര കുടിക്കും ഇതിനു ശേഷം മാത്രമാണ് കറവ. അവയുടെ ചിലവിനായി ചാണകത്തില്‍ നിന്നും മറ്റും ധാരാളം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നുണ്ട്. കുട്ടികള്‍ കുടിച്ചു ശേഷം വരുന്ന പാല്‍ മാത്രമേ കറന്നെടുക്കുകയുള്ളൂ. ഗിര്‍, കാംഗ്രേജ് പോലുള്ള ഇനങ്ങള്‍ക്ക് നല്ല പോലെ പാലുണ്ടാകും. ഇവ കറന്നെടുക്കും, പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്നുണ്ട്. സമീപത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് വില്‍ക്കുന്നത്. ആവശ്യത്തിനു സാധനം നല്‍കാന്‍ കഴിയാത്ത പ്രശ്‌നമേയുള്ളൂ. സിപ്പപ്പ്, ഐസ്‌ക്രീം, തൈര്, നെയ്യ്, ലെസി, പനീര്‍ തുടങ്ങിയ ഉത്പന്നങ്ങളും തയാറാക്കുന്നു. വേനല്‍ക്കാലത്തെല്ലാം ഇവയ്ക്ക് വലിയ തോതില്‍ ആവശ്യക്കാരെത്തും. ചാണകത്തില്‍ നിന്ന് 30 തോളം വളങ്ങളാണ് നിര്‍മിക്കുന്നത്. ചാണകപ്പൊടി, ജീവാമൃതം പോലുള്ളവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കസ്തൂരി മഞ്ഞള്‍, ഇഞ്ചി എന്നിവയെല്ലാം കൃഷി ചെയ്യുന്നു. ഇവയെല്ലാം മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കിയാണ് വില്‍പ്പന. സോപ്പ്, കണ്‍മഷി, ചന്ദനത്തിരി, ഭസ്മം, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയെല്ലാം ഇവിടെയുള്ള ഔട്ട്‌ലറ്റിലൂടെയും ഓണ്‍ലൈനായി വില്‍പ്പന നടത്തുന്നു.
സമൂഹമാധ്യമങ്ങളിലൂടെ മഹാലക്ഷ്മി ഗോശാലയുടെ വിശേഷങ്ങള്‍ അറിഞ്ഞാണ് സിനിമ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇവിടേക്കെത്തുന്നത്. ഹരിയുടെ മകള്‍ മുകുന്ദയ്ക്ക് ഒരു പശുക്കിടാവിനെ സമ്മാനമായി നല്‍കുകയും ചെയ്തു. വില്വാദ്രി ഇനത്തില്‍പ്പെട്ട ഇതിന് രമണിയെന്നാണ് പേരു നല്‍കിയിരിക്കുന്നത്. മുകുന്ദയുമായി നല്ല കൂട്ടാണിപ്പോള്‍ രമണി. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ദിവസവും ഗോശാല സന്ദര്‍ശിക്കാന്‍ എത്തുന്നത്.
നാട്ട് പശുക്കളെ സംരക്ഷിക്കേണ്ട ആവശ്യത്തെക്കുറിച്ചും അവയുടെ ചാണകത്തിന്റെ പ്രത്യേകതകളെപ്പറ്റിയുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെയോ മറ്റു സംഘടനകളുടേയോ ഭാഗത്ത് നിന്നും തന്റെ ഉദ്യമത്തിന് ഒരു പ്രോത്സാഹനവും ലഭിച്ചിട്ടില്ലെന്നു പറയുന്നു ഹരി. പ്രകൃതിയുടെ സന്തുലിതമായ നിലനില്‍പ്പിന് തദ്ദേശീയമായ ഇനം പശുക്കളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അധികൃതരുടെ ഭാഗത്ത് നിന്നും സഹായങ്ങള്‍ ലഭിക്കുകയണെങ്കില്‍ തന്റെ ഉദ്യമം ഇനിയും വിപുലീകരിക്കാമെന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നത്. വിശേഷങ്ങള്‍ അറിയാന്‍ ഹരിയെ വിളിക്കാം - 9745107911.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment