മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ പൊഴിഞ്ഞു വീണ് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്‍ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്‌നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്‍ഷകര്‍. മഴ ശക്തമായി തുടരുന്നതിനാല്‍ അടയ്ക്ക് മൂപ്പാകാതെ പൊഴിഞ്ഞു വീണ് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം വിപണിയില്‍ നിന്നു കൂടി തിരിച്ചടിയുണ്ടായതോടെ ആശങ്കയിലാണ് കര്‍ഷകര്‍.
കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 70 രൂപയ്ക്ക് മുകളില്‍ ലഭിച്ചിരുന്നിടത്ത് ഈ വര്‍ഷം 50 രൂപയാണ് വില. ഉണക്ക അടയ്ക്കക്ക് മുന്‍ വര്‍ഷത്തേക്കാള്‍ കിലോയ്ക്ക് 100 രൂപവരെ കുറവാണ്. ശക്തമായ വേനലും കാലംതെറ്റിയ മഴയും മഹാളിരോഗവും കൂമ്പു ചീച്ചിലും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. വിളവ് നാലിലൊന്നായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മഹാളിരോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ബോഡൊ മിശ്രിതം ഉള്‍പ്പെടെയുള്ള കീടനാശിനി യഥാസമയം പ്രയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. മഴ ശക്തമായി തുടരുന്നതാണ് കാരണം. കീടനാശിനി പ്രയോഗിക്കാന്‍ കഴിയാതെയിരുന്നത് വിളവിനെ ബാധിക്കുന്നുണ്ട്. വലിയ തോട്ടങ്ങള്‍ പാട്ടത്തിനെടുക്കാന്‍ പോലും ആരും വരാത്ത അവസ്ഥയാണ്. കഴിഞ്ഞ തവണത്തെ കനത്ത വേനല്‍ കാരണം തൈകള്‍ നശിച്ചുണ്ടായ നഷ്ടവുമുണ്ട്.
തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അടയ്ക്ക കൂടുതലായി എത്തിക്കുന്നതിനാലാണ് കേരളത്തിലെ വിലക്കുറവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞവര്‍ഷം ഉയര്‍ന്നവില കൊടുത്ത് അടയ്ക്കവാങ്ങി ഉണക്കി സൂക്ഷിച്ചവര്‍ക്കും വലിയ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ പലരും വിപണിയില്‍ ഇറക്കാതെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ്.
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില്‍ നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്‍ച്ചൂട് ഇനിയും കൂടാന്‍ തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന്‍ തോട്ടത്തില്‍ നല്ല പരിചരണം നല്‍കണം. ഇല്ലെങ്കില്‍…
റബ്ബര്‍ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ റബ്ബര്‍തോട്ടങ്ങള്‍ ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്‍തോട്ടങ്ങളുടെ അതിരുകള്‍ തുടങ്ങിയ…
കേന്ദ്ര ബജറ്റില്‍ മഖാന ബോര്‍ഡ് സ്ഥാപിക്കുമെന്ന ധനന്ത്രി നിര്‍മല സീതാരാമന്റെ പ്രഖ്യാപനത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ താരമായതാണ് മഖാനയാണ്. എന്താണ് മഖാനയെന്ന അന്വേഷണത്തിലായിരുന്നു ജനം. ഫോക്‌സ് നട്ട് അഥവാ താമര…
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില്‍ കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
© All rights reserved | Powered by Otwo Designs
Leave a comment