വള്ളി നല്ലപോലെ പടര്‍ന്നു നിറയെ കായ്കളുണ്ടാകാന്‍ നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് ആവശ്യം.
മഴയുടെ തുടക്കത്തില്‍ വള്ളിവെട്ടിവിട്ട കോവല്‍ പന്തല്‍ നിറയെ പടര്‍ന്നിട്ടുണ്ടാകും. എന്നാല്‍ വേണ്ട പോലെ കായ്കള്‍ ലഭിക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ട്. കനത്ത മഴയില്‍ പൂ കൊഴിച്ചിലുണ്ടാകുന്നതാണ് ഇതിന് പ്രധാന കാരണം. നല്ല പോലെ വള്ളി വീശി കായ്കള്‍ ലഭിക്കാന്‍ ചില പ്രത്യേക ജൈവവളക്കൂട്ടുകള്‍ നല്‍കിയാല്‍ മതി. അത്തരമൊരു ജൈവവളക്കൂട്ടാണ് ഇനി പറയുന്നത്.
ശീമക്കൊന്നയും മുരിങ്ങയിലയും
വള്ളി നല്ലപോലെ പടര്‍ന്നു നിറയെ കായ്കളുണ്ടാകാന്‍ നൈട്രജന്‍ അടങ്ങിയ വളങ്ങളാണ് ആവശ്യം. നമ്മുടെ ആവശ്യത്തിനു ശീമക്കൊന്നയില, മുരിങ്ങയില എന്നിവയെടുത്ത് ഒരു പാത്രത്തിലിടുക. ഇത്ര അനുപാതം ഇലയെടുക്കണമെന്നില്ല, നമുക്ക് എത്ര വളം ആവശ്യമാണോ അതിന് അനുസരിച്ച് ഇലകളെടുക്കാം. ഇതിലേക്ക് ആവശ്യത്തിനു കഞ്ഞിവെള്ളമൊഴിക്കുക. പുളിച്ച കഞ്ഞിവെള്ളത്തിന്റെ തെളി ഒഴിക്കുന്നതാണ് നല്ലത്. പാത്രത്തിലെ ഇലകള്‍ മുങ്ങിക്കിടക്കാന്‍ പാകത്തിനു വെള്ളമൊഴിക്കണം. ഇലകള്‍ വെള്ളത്തില്‍ കിടക്കുന്നതിനാല്‍ ദുര്‍ഗന്ധമുണ്ടാകും, ഇതൊഴിവാക്കാന്‍ ഒരു പിടി ശര്‍ക്കര പൊടിച്ചിടുക. തുടര്‍ന്നു പാത്രം അടച്ചു വയ്ക്കുക.
ജൈവലായനി തയാറാക്കാം
മൂന്നു ദിവസം കഴിഞ്ഞു പാത്രം തുറക്കാം. ഇലകള്‍ ഏതാണ്ടെല്ലാം അലിഞ്ഞിരിക്കും. ഒരു ലിറ്റര്‍ ലായനിയില്‍ മൂന്നു ലിറ്റര്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ലായനി ഒഴിച്ചു കൊടുക്കണം. കോവല്‍ നല്ല പോലെ വള്ളി വീശി വളരാനും ധാരാളം കായ്കളുണ്ടാകാനുമിതു സഹായിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment