അനിയന്ത്രിതവും അസ്വാഭാവികവുമായ കായകളുടെ കൊഴിഞ്ഞ് പോക്ക് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ഷകര്‍ ചുവടെ ചേര്‍ത്തത് പ്രകാരമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
കല്‍പ്പറ്റ: കാപ്പിച്ചെടികളില്‍ കായകളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ ലഭിക്കുന്ന തുടര്‍ച്ചയായ മഴ ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനും കായകളുടെ കൊഴിഞ്ഞു പോക്കിനും ഇടയാക്കുന്നതാണ്. തീര്‍ത്തും പ്രതികൂലമായ ഈ കാലാവസ്ഥയില്‍ അറബിക്ക , റോബസ്റ്റ ഇനങ്ങളില്‍ കറുത്ത അഴുകല്‍ ഞെട്ട് ചീയ്യല്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടു വരുന്നുണ്ട്. പൊതുവില്‍ 5 മുതല്‍ 8 ശതമാനം വരെ അറബിക്ക ഇനത്തിലും 10 മുതല്‍ 15 ശതമാനം വരെ റോബസ്റ്റ ഇനത്തിലും കായകള്‍ കൊഴിഞ്ഞു പോകുന്നത് സ്വാഭാവികമാണ്.
ഇത്തരത്തിലുള്ള സ്വാഭാവിക കൊഴിഞ്ഞു പോക്കിലും കൂടുതലായി കായകള്‍ കൊഴിഞ്ഞു പോകുന്നുണ്ടെങ്കില്‍ അത് പ്രതികൂല കാലാവസ്ഥ കാരണം ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് കൊണ്ടോ മഴക്കാലത്ത് കണ്ട് വരുന്ന കറുത്ത അഴുകല്‍, ഞെട്ട് ചീയ്യല്‍ തുടങ്ങിയ രോഗങ്ങള്‍ കൊണ്ടോ ആയിരിക്കും. ഇത്തരത്തില്‍ അനിയന്ത്രിതവും അസ്വാഭാവികവുമായ കായകളുടെ കൊഴിഞ്ഞ് പോക്ക് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ഷകര്‍ ചുവടെ ചേര്‍ത്തത് പ്രകാരമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
1. ചെടികളുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതെ ഒഴുക്കി കളയാനാവശ്യമായ സംവിധാനം ഏര്‍പ്പെടുത്തുക.
2 കാപ്പിച്ചെടികളുടെ ചുവട്ടില്‍ നിന്ന് ചവറുകള്‍ നീക്കം ചെയ്ത് നാലു ചെടികളുടെ മധ്യഭാഗത്തേക്ക് മാറ്റി വെക്കുക. ഇത് ചെടികളുടെ ചുവട്ടില്‍ അധികം വെള്ളം കെട്ടി നില്‍ക്കാതിരിക്കാനും ചെടികളുടെ ചുവട്ടില്‍ നിന്ന് വേഗത്തില്‍ അധിക ഈര്‍പ്പം മാറ്റുന്നതിനും സഹായിക്കും.
3 ചെടികളിലെ വായു സഞ്ചാരം ഉറപ്പ് വരുത്തുന്നതിന് അരയടി തുറക്കല്‍, കമ്പച്ചികറുകള്‍ നീക്കല്‍ എന്നിവ ചെയ്യേണ്ടതാണ്.
4. വേരിന്റെയും കായകളുടേയും വളര്‍ച്ച വേഗത്തിലാക്കുന്നതിന് ഏക്കര്‍ ഒന്നിന് ഒരു ചാക്ക് യൂറിയ എന്ന കണക്കില്‍ മഴയുടെ ഇടവേളകളില്‍ പ്രയോഗിക്കേണ്ടതാണ്.
5. നിലവിലെ സാഹചര്യത്തില്‍ രോഗബാധയുള്ള ചെടികളുടെ ഭാഗങ്ങള്‍ (ഇലകള്‍, കായകള്‍, കാപ്പിച്ചെടികളില്‍ വീണു കിടക്കുന്ന തണല്‍ മരങ്ങളുടെ ഇലകള്‍ ) ശേഖരിച്ച് മണ്ണില്‍ കുഴിച്ചു മൂടി നശിപ്പിക്കേണ്ടതാണ്. രോഗവ്യാപനം തടയുന്നതിന് ഇത് സഹായകമാകും.
6. രോഗബാധിതമായ ചെടികളുടെ വിവിധ ഭാഗങ്ങള്‍ മാറ്റിയതിനു ശേഷം മഴ വിട്ടുനില്‍ക്കുന്ന സമയത്ത് കുമിള്‍നാശിനിയായ പൈറോക്ലോസ്‌ട്രോബിന്‍ ,+ എപോക്‌സികൊണസോള്‍ (ഓപ്പറ ) അല്ലെങ്കില്‍ ടെബുകോണസോള്‍ 25.9% ഇസി (ഫോളിക്കൂര്‍ ) 200 മില്ലി 200 ലിറ്റര്‍ വെള്ളത്തില്‍ 50 മില്ലി പ്ലാനോഫിക്‌സും ലഭ്യമായ ഏതെങ്കിലും വെറ്റിംഗ് ഏജന്റും ചേര്‍ത്ത് സ്‌പ്രേ ചെയ്യേണ്ടതാണ്. കായ പൊഴിയുന്നതും രോഗം പടരുന്നതും കുറയ്ക്കുന്നതിന് ഇലകളുടെ രണ്ടു വശങ്ങളിലും വളര്‍ന്നു വരുന്ന കായകളിലും തളിരുകളിലും സ്‌പ്രേ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന് ജോയന്റ് ഡയറക്ടര്‍ കോഫീ ബോര്‍ഡ് ചുണ്ടേല്‍ അറിയിച്ചു.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്‍ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന്‍ തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര്‍ ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment