മഴക്കാല ചീരക്കൃഷി വിജയിപ്പിക്കാം

ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇലക്കറിയാണ് ചീര.

By Harithakeralam
2024-06-29

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇലക്കറിയാണ് ചീര. അതിനാല്‍ ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്.എന്നാല്‍ മഴക്കാലത്ത് ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ ശ്രദ്ധിക്കണം. നല്ല മഴയുള്ള സമയം ഒഴിവാക്കി വേണം വളപ്രയോഗം നടത്താന്‍.

1. കഞ്ഞിവെള്ളം ചീരയ്ക്ക് നല്ലൊരു വളമാണ്. കീടനാശിനിയുടെ ഗുണവുമിതു ചെയ്യും. രണ്ടോ മൂന്നോ ദിവസം വച്ചു പുളിപ്പിച്ച ശേഷം മൂന്നിരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതു കൂടുതല്‍ ഫലം ചെയ്യും.

2. പച്ചില ലായനിയാണ് ചീര വേഗത്തില്‍ വളരാന്‍ സഹായിക്കുന്ന മറ്റൊരു വളം. പച്ചിലകള്‍ ചെറുതായി മുറിച്ചു വെള്ളത്തിലിട്ടു വയ്ക്കുക. ചീമക്കൊന്നയുടെ ഇലകളായാല്‍ ഏറെ നല്ലത്. വെള്ളത്തിന് പകരം കഞ്ഞിവെള്ളവും ഉപയോഗിക്കാം. ഇലകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ ഇലകളിട്ട് മൂന്നു ദിവസം അടച്ചു വയ്ക്കുക. മൂന്നാം ദിവസം തുറന്ന് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. യാതൊരു ചെലവുമില്ലാതെ തയാറാക്കാവുന്ന വളമാണിത്. ഇലകളിലും ചുവട്ടിലുമൊക്കെ നന്നായി ഒഴിച്ചു കൊടുക്കാം.

3. വെര്‍മി കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചീരയ്ക്ക് നല്ല വളമാണ്. എന്നാലിവ ഖരരൂപത്തിലിട്ടു നല്‍കിയാല്‍ വേണ്ടത്ര ഫലം ലഭിക്കുകയില്ല. ഇവ ലായനി രൂപത്തില്‍ തയാറാക്കിയ ശേഷം ഒഴിച്ചു കൊടുക്കാം. ഇവ ഒരു പിടി ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കില്‍ രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചു വയ്ക്കുക. എല്ലാ ദിവസവും നന്നായി ഇളക്കി കൊടുക്കുക. നാലാം ദിവസം ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

4. കോഴിവളമാണ് മറ്റൊന്ന്. ഇതും ദ്രാവക രൂപത്തിലേക്ക് മാറ്റിയ ശേഷം വേണം ചീരയ്ക്ക് തളിക്കാന്‍. രണ്ടോ മൂന്നോ ദിവസം വെളളത്തിലിട്ട് വച്ച് രണ്ടിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ചു കൊടുക്കാം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs