ഓണാട്ടുകരയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷകോല്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങകളുടെയും വില്‍പ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കും
കായംകുളം : ഓണാട്ടുകരയിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷകോല്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങകളുടെയും വില്‍പ്പനയ്ക്കായി വിപണനകേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ഭൗമ സൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ മണ്ണില്‍ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യത്തെ വിളിച്ചോതിക്കൊണ്ട് ഞാറ്റുവേല ചന്തയുടെയും കര്‍ഷകസഭകളുടെയും സംസ്ഥാന തല ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഞാറ്റുവേലകളില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള തിരുവാതിര ഞാറ്റുവേലക്കുള്ള പ്രാധാന്യം പരമ്പരാഗത കൃഷി സംസ്‌കാരത്തില്‍ വലുതാണെന്നും എന്നാല്‍ കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച സ്ഥിതിഗതികള്‍ കൂടെ കണക്കിലെടുത്ത് കൃഷിചെയ്യേണ്ട സ്ഥിതിയാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഉഷ്ണതരംഗം, വരള്‍ച്ച എന്നീ വാക്കുകള്‍ നമുക്ക് പരിചിതമായിക്കഴിഞ്ഞു. തൊട്ടു പിന്നാലെ അതിതീവ്ര മഴയും എത്തി. ഒരേ സമയം വെയിലിന്റെ കാഠിന്യം മൂലവും മഴയുടെ അധിക ലഭ്യത മൂലവും ഉണ്ടായ കൃഷി നാശത്തിന് അപേക്ഷ സ്വീകരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. ഞാറ്റുവേലയുടെ പ്രാധാന്യം അപ്രകാരം നിലനിര്‍ത്തേണ്ടത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. നെല്‍വയലുകളുടെ സംരക്ഷണം വകുപ്പ് വളരെ ഗൗരവത്തോടെ കാണുന്ന കാര്യമാണെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും കൃഷിവകുപ്പിന്റെ എല്ലാ പിന്തുണയും ഈ വിഷയത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
കൃഷിവകുപ്പിനെ സംബന്ധിച്ചിടത്തോളം ഓണാട്ടുകര എള്ളിന് ഭൗമ സൂചിക പദവി ലഭിച്ചത് വലിയ അഭിമാനമുള്ള കാര്യമാണ്. ഓണാട്ടുകര എള്ളിന്റെ മൂല്യവര്‍ധനവിനും വിപണനത്തിനും പുതിയ സാദ്ധ്യതകള്‍ കണ്ടെത്തുമെന്നും തടവസരത്തില്‍ ഓണാട്ടുകര എള്ളിന്റെ സംഭരണ ഉല്‍ഘാടനം നെവിന്‍ രാജ് എന്ന കര്‍ഷകന്റെ 120 kg എള്ള് സ്വീകരിച്ച് ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍. രവീന്ദ്രന് നല്‍കി നിര്‍വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
മുതിര്‍ന്ന കര്‍ഷകയായ ജമീലയെ വേദിയില്‍ മന്ത്രി പൊന്നാട അണിയിച്ചും പറമ്പരാഗത വിത്തിനങ്ങള്‍ കൈമാറിയും ആദരിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തയ്യാറാക്കിയ ഞാറ്റുവേല കലണ്ടര്‍, ടേബിള്‍ കലണ്ടര്‍ എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഓണാട്ടുകര എള്ളിന് ഭൗമ സൂചിക പദവി ലഭിക്കുന്നതിനു പ്രയത്‌നിച്ച ഡോ. സ്വരൂപ് ജോണ്‍, ഡോ. സുഷമ കുമാരി, ഡോ. എല്‍സി സി ആര്‍, ഡോ. സുജ ജി, ഡോ. എം. ആര്‍. ബിന്ദു, ഡോ. ലൗലി പി എന്നീ കാര്‍ഷിക ശാസ്ത്രജ്ഞരെ തടവസരത്തില്‍ മന്ത്രി ഫലകവും സാക്ഷ്യപത്രവും നല്‍കി ആദരിച്ചു.
ഞാറ്റുവേല കൃഷി-ഓണാട്ടുകരയുടെ കാര്‍ഷികപാരമ്പര്യം എന്ന വിഷയത്തില്‍ ഓണാട്ടുകര പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസി. പ്രൊഫസര്‍ ഡോ.പൂര്‍ണ്ണിമ യാദവ്. പി.ഐ കാര്‍ഷിക സെമിനാറും അവതരിപ്പിച്ചു. പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റം,നാടന്‍ പാട്ടും മറ്റ് കലാ പരിപാടികളും എന്നിവയും നടന്നു. കൃഷി അഡിഷണല്‍ ഡയറക്ടര്‍ മിനി റ്റി പദ്ധതി വിശദീകരണം നടത്തി. കര്‍ഷക കൂട്ടായ്മകള്‍ തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെയും ഓണാട്ടുകര എള്ള് വിഭവങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും പരിപാടിയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശംസകള്‍ അര്‍പ്പിച്ച യോഗത്തിന് ആലപ്പുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനില്‍കുമാര്‍ എസ് നന്ദി പ്രകടിപ്പിച്ചു.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment