കറിവേപ്പ് നിറയെ ഇലകളുണ്ടാകാന്‍ ഈ മാര്‍ഗങ്ങള്‍ പ്രയോഗിക്കൂ

കറിവേപ്പ് വളര്‍ത്തി നല്ല പോലെ ഇലകള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

By Harithakeralam
2024-06-28

അടുക്കളയില്‍ എല്ലാതരം കറിക്കൂട്ടിലും ഒരേ പ്രധാന്യത്തോട ഉപയോഗിക്കുന്ന വസ്തുവാണ് കറിവേപ്പ് തന്നെയാണ്. മിക്കവാറുമെല്ലാ കറികള്‍ക്കും മുകളില്‍ കുറച്ചു കറിവേപ്പ് ഇലകള്‍ വിതറുന്ന സ്വഭാവമുള്ളവരാണ് മലയാളികള്‍. കൊടിയ വിഷം പ്രയോഗിച്ചാണ് കറിവേപ്പിലകള്‍ നമ്മുടെ അടുക്കളയിലെത്തുന്നത്. വീട്ടില്‍ തന്നെ ഒന്നോ രണ്ടോ കറിവേപ്പ് ചെടികള്‍ വളര്‍ത്തിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമായി. കറിവേപ്പ് വളര്‍ത്തി നല്ല പോലെ ഇലകള്‍ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം.

1. നീളത്തില്‍ വളരാന്‍ അനുവദിക്കരുത്

വലിയ മരമായി നീളത്തില്‍ വളരാന്‍ കറിവേപ്പിനെ അനുവദിക്കരുത്. ഒരാള്‍ പൊക്കത്തിലെത്തിയാല്‍ കമ്പുകള്‍ മുറിച്ചു കൊടുക്കണം. ഇങ്ങനെ ചെയ്താല്‍ ധാരാളം ശിഖിരങ്ങളുണ്ടായി ഇവയില്‍ നിറയെ ഇലകള്‍ വളരും.

2. വളപ്രയോഗം

കറിവേപ്പ് ചെടി വളര്‍ന്ന് നല്ല പോലെ ഇലകള്‍ നല്‍കാന്‍ വലിയ പ്രയാസമാണ്. ചെടി മുരടിച്ചു നില്‍ക്കുകയാണെന്ന പരാതിയായിരിക്കും മിക്കവര്‍ക്കും. തടത്തില്‍ ആവശ്യത്തിന് ജൈവവളം നല്‍കിയാല്‍ ഇലകള്‍ ധാരാളമുണ്ടാകും. ഒരു കിലോ ചാണപ്പോടി,  ഒരു പിടി വീതം വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും ഇടയ്ക്ക് തടത്തിലിട്ടു കൊടുക്കുക.

3. കഞ്ഞിവെള്ളം തളിക്കാം

കഞ്ഞിവെള്ളം കറിവേപ്പിന് നല്ലൊരു വളവും ജൈവ കീടനാശിനിയുമാണ്. രണ്ടോ മൂന്നോ ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ ഒരു പിടി കടലപ്പിണ്ണാക്കിട്ട് രണ്ടു ദിവസം പുളിക്കാന്‍ വയ്ക്കുക. നെല്ലിക്ക വലിപ്പത്തില്‍ ശര്‍ക്കരയുമിതിലേക്കിടുന്നത് നല്ലതാണ്. രണ്ടു ദിവസം കഴിഞ്ഞ് ഈ ലായനിയെടുത്ത് ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ഇലകളില്‍ തളിക്കുകയും ചെയ്യാം.

4. പുളിച്ച മോരും ഗോമൂത്രവും

പുളിച്ച മോരും ഗോ മൂത്രവും വെള്ളത്തില്‍ നേര്‍പ്പിച്ച് തടത്തിലൊഴിച്ചു കൊടുക്കുന്നത് കറിവേപ്പിന് ഏറെ ഗുണം ചെയ്യും. ഇലയുടെ മുരടിപ്പ് മാറാന്‍ ഇലകളില്‍ തളിക്കുന്നതും ഗുണം ചെയ്യും.

5. അടുക്കള അവശിഷ്ടങ്ങള്‍

കറിവേപ്പിന് നന്നായി വളരാനുള്ള വളം അടുക്കളയില്‍ നിന്നു തന്നെ ലഭിക്കും. മീന്‍-ഇറച്ചി എന്നിവ കഴുകിയ വെളളം നല്ല വളമാണ്. തടത്തില്‍ തളിച്ചു നല്‍കാം.

6. അടുക്കള അവശിഷ്ടങ്ങള്‍ കമ്പോസ്റ്റാക്കിയ ശേഷം വളമായി നല്‍കണം. ഭക്ഷണ പദാര്‍ഥങ്ങള്‍ അതു പോലെ ചുവട്ടിലിട്ടു നല്‍കിയാല്‍ ഉറുമ്പു പോലുള്ള പ്രാണികളുടെ ശല്യമുണ്ടാകും.

7. കറിവേപ്പ് വിളവെടുക്കുമ്പോള്‍ ഇലകള്‍ അടര്‍ത്തി എടുക്കാതെ ശീഖിരങ്ങള്‍ ഒടിച്ച് എടുക്കുകയാണ് വേണ്ടത്.ഇങ്ങനെ ചെയ്യുമ്പോള്‍ ഒടിച്ചതിന്റെ തഴെ നിന്ന് പുതിയ ധാരാളം തലപ്പുകള്‍ വന്നു കൊള്ളും.

Leave a comment

ഗ്രോ ബാഗില്‍ വളര്‍ത്താം തക്കാളി വഴുതന

തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...?  ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…

By Harithakeralam
ഭക്ഷണ അവശിഷ്ടങ്ങള്‍ ജൈവവളമാക്കാം

വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…

By Harithakeralam
പ്രോട്ടീന്‍ സമ്പുഷ്ടം ; എളുപ്പം കൃഷി ചെയ്യാം അടുക്കളത്തോട്ടത്തില്‍ നിന്നും നിത്യവും പയര്‍

ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും  പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…

By Harithakeralam
സവാള കൃഷി ചെയ്യാം നമ്മുടെ വീട്ടിലും

അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…

By Harithakeralam
വരുന്നത് വേനല്‍ക്കാലം; മണ്ണിലെ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കാം

കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്.  ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…

By Harithakeralam
പച്ചക്കറിക്കൃഷിയില്‍ വിജയം കൈവരിക്കാന്‍ അഞ്ച് മാര്‍ഗങ്ങള്‍

പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…

By Harithakeralam
അടുക്കളത്തോട്ടമൊരുക്കാന്‍ സമയമായി; പച്ചക്കറി തൈകള്‍ നടാം

ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…

By Harithakeralam
കയ്പ്പില്ലാ പാവയ്ക്ക വളര്‍ത്താം

ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs