പടവലത്തിലും പാവലിലും കായീച്ച, പയറില്‍ മുഞ്ഞയും കരിവള്ളിയും

ഓണസദ്യയൊരുക്കാന്‍ സ്വന്തമായി വിളയിച്ച പച്ചക്കറി വേണമെങ്കില്‍ അടുക്കളത്തോട്ടത്തില്‍ ഈ സമയം നല്ല ശ്രദ്ധ നല്‍കണം

By Harithakeralam
2023-08-17

മഴക്കാല പച്ചക്കറിക്കൃഷിയിലെ പ്രധാന ശത്രുക്കളാണ് കായീച്ച, മുഞ്ഞ, കരിവള്ളിയെന്നിവ. പടവലം, പാവല്‍, പയര്‍ എന്നിവയില്‍ ഇക്കാലത്ത് ഇവയുടെ ആക്രമണമുണ്ടാകാം. തുടക്കത്തിലേ ജൈവരീതിയില്‍ പ്രതിരോധിച്ചാല്‍ പരിഹാരം കണ്ടെത്താവുന്നതേയുള്ളൂ. ഓണത്തിന് സദ്യയൊരുക്കാന്‍ സ്വന്തമായി ഉത്പാദിപ്പിച്ച പച്ചക്കറികള്‍ വേണമെന്നുണ്ടെങ്കില്‍ ഈ സമയത്ത് അടുക്കളത്തോട്ടത്തില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തിയേ മതിയാവൂ.

1. പടവലത്തിലും പാവലിലും കായീച്ച

പടവലം, പാവല്‍ എന്നിവ കായ്ക്കുന്നതോടെ കായീച്ചയുടെ ശല്യം തുടങ്ങും. പുഴുക്കള്‍ കായ്ക്കുള്ളിലെ മാംസള ഭാഗങ്ങള്‍ തിന്നു നശിപ്പിക്കും, ഇവ പിന്നീട് ഇവ അഴുകാന്‍ തുടങ്ങും. ഈ പുഴുക്കളുടെ സമാധി ദശ മണ്ണിനുള്ളിലാണ്. കേടു വന്ന കായ്കള്‍ മണ്ണില്‍ വീഴാതെ പറിച്ചെടുത്ത് നശിപ്പിക്കണം. പന്തലില്‍ ഇടവിട്ട് പഴക്കെണി, തുളസി ക്കെണി എന്നിവ തൂക്കിയിട്ടാല്‍ കായീച്ചയുടെ ആക്രമണം ചെറുക്കാനാവും. കൂടാതെ ഫിറമോണ്‍ കെണികള്‍ 15 സെന്റിന് ഒരെണ്ണെമെന്ന തോതില്‍ തോട്ടത്തില്‍ തൂക്കിയിടുക.

2. മൃദുരോമപ്പൂപ്പ്

തെക്കു പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭമായതിനാല്‍ പച്ചക്കറികളില്‍ മൃദുരോമപ്പൂപ്പ് എന്ന കുമിള്‍ രോഗം കാണാനിടയുണ്ട്. പ്രതിവിധിയായി കര്‍സേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ അല്ലെങ്കില്‍ ട്രൈക്കോഡര്‍മ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച് 15 ദിവസം ഇടവിട്ട് ഇലയുടെ അടിയില്‍ പതിയത്തക്ക വിധത്തില്‍ തളിക്കുക.  

3. പയറില്‍ കരിവള്ളി

നമ്മുടെ നാട്ടിലിപ്പോള്‍ പയറില്‍ കരിവള്ളി (ആന്ത്രാക്നോസ്) രോഗം വ്യാപകമായി കണ്ടു വരുന്നുണ്ട്. കായിലും തണ്ടിലും കറുത്ത നിറത്തിലുള്ള പുള്ളിക്കുത്തുകള്‍ കാണുന്നതാണ് ലക്ഷണം. ഈ പുള്ളിക്കുത്തുകള്‍ ക്രമേണ ഇലകരിച്ചിലായി മാറുന്നു. കായ് പിടുത്തം കുറയാനും ഈ രോഗം കാരണമാകുന്നു. രോഗം പ്രതിരോധിക്കുന്നതിനായി സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2 ആഴ്ച ഇടവേളകളിലായി തളിച്ചു കൊടുക്കുക. രോഗം ബാധിച്ചവയില്‍ ബാവിസ്റ്റിന്‍ 1 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തോ അല്ലെങ്കില്‍ സാഫ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തോ തളിച്ചു രോഗം നിയന്ത്രിക്കാം.

4. സ്ഥിരം ശത്രു മുഞ്ഞ

പയറില്‍ മുഞ്ഞയുടെ ആക്രമണം കണ്ടാല്‍ 2% വീര്യമുളള വേപ്പെണ്ണ എമള്‍ഷന്‍ തളിക്കുക. അല്ലെങ്കില്‍ ലെക്കാനിസീലിയം ലെക്കാനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തിലെന്ന തോതില്‍ 10 ദിവസം ഇടവിട്ട് കൊടുക്കുക. ഇലതീനിപ്പുഴുവിന്റെ ആക്രമണം നിയന്ത്രിക്കാനായി ബിവേറിയ എന്ന കുമിള്‍ കള്‍ച്ചര്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കുക.

Leave a comment

കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

നല്ല വെയിലായതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
പക്ഷിപ്പനി: മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതി വേണ്ട- ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിയിറച്ചിയും മുട്ടയും കഴിക്കുന്നതില്‍ പൊതുജനങ്ങള്‍ ഭയപ്പെടേണ്ടതില്ല. കൃത്യമായ മുന്‍കരുതലുകള്‍ എടുത്താല്‍ ഇവ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യന്‍ വെറ്ററിനറി…

By Harithakeralam
ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാവാന്‍ ഗോസമൃദ്ധി ഇന്‍ഷുറന്‍സ്

അപ്രതീക്ഷിതമായുണ്ടാവുന്ന അപകടങ്ങള്‍ കാരണമുണ്ടാവുന്ന സാമ്പത്തികനഷ്ടത്തെ അതിജീവിക്കാന്‍ കര്‍ഷകര്‍ക്കുള്ള കൈത്താങ്ങാണ് ക്ഷീരമേഖലയിലെ ഇന്‍ഷുറന്‍സ് പദ്ധതികള്‍. നിലവിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പ്രീമിയം…

By ഡോ. എം. മുഹമ്മദ് ആസിഫ്
കൃഷിഭവന്‍ സ്മാര്‍ട്ടാകുന്നത് സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോള്‍: മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: കൃഷിഭവനുകള്‍ കര്‍ഷകരുടെ ഭവനമാകണമെന്നും കാര്‍ഷിക സേവനങ്ങള്‍ സ്മാര്‍ട്ടാകുമ്പോഴാണ് കൃഷി ഭവന്‍ സ്മാര്‍ട്ടാകുന്നതെന്നും മന്ത്രി പി. പ്രസാദ്. തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് കൃഷിഭവനായ…

By Harithakeralam
ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ് : നടത്തുന്നത് നിര്‍ണായക പരീക്ഷണം

ബഹിരാകാശത്ത് പച്ചക്കറി വളര്‍ത്തി സുനിത വില്ല്യംസ്.  ഭൂഗുരുത്വം കുറഞ്ഞ അവസ്ഥയില്‍ വെള്ളത്തിന്റെ അളവ് എത്രത്തോളം സസ്യങ്ങളെ സ്വാധീനിക്കുന്നു എന്നറിയാനുള്ള പരീക്ഷണമാണ് സുനിത വില്യംസ് നടത്തുന്നത്. ലെറ്റിയൂസ്…

By Harithakeralam
A1, A2 ലേബലിങ് വിലക്ക് : ഉത്തരവില്‍ നിന്നും പിന്മാറി ഭക്ഷ്യസുരക്ഷാഅതോറിറ്റി- എങ്കിലും നമ്മളോര്‍ക്കേണ്ടത്

പാലും പാലുല്‍പ്പന്നങ്ങളും A1, A2 എന്ന് ലേബല്‍ ചെയ്ത് വിപണിയില്‍ എത്തിക്കുന്നത് വിലക്കിയ ഉത്തരവ് പിന്‍വലിച്ച് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ ). ഭക്ഷ്യസുരക്ഷയും വിപണനവുമായി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തെങ്ങില്‍ ചെമ്പന്‍ ചെല്ലി, പയറിന് കരിവള്ളി രോഗം; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തെങ്ങുകളിലെ ചെമ്പന്‍ ചെല്ലി ആക്രമണത്തെയും കൊമ്പന്‍ ചെല്ലി ആക്രമണത്തെയും നിയന്ത്രിക്കാന്‍   പാറ്റാ ഗുളികയും   മണലും ചേര്‍ന്ന മിശ്രിതമോ, വേപ്പിന്‍ പിണ്ണാക്കും   മണലും ചേര്‍ന്ന മിശ്രിതമോ,…

By Harithakeralam
പത്തു പശുക്കളെ വരെ ലൈസന്‍സില്ലാതെ വളര്‍ത്താം; സംരംഭകര്‍ക്ക് ആശ്വാസമായി ഫാം ലൈസന്‍സ് ചട്ടങ്ങള്‍

മൃഗസംരക്ഷണ മേഖലയിലേക്ക് കടന്നുവരുന്ന സംരംഭകര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി നിന്നിരുന്ന പഞ്ചായത്ത് രാജ് നിയമത്തിലെ ഫാംലൈസന്‍സ്ചട്ടങ്ങള്‍ സംരംഭകസൗഹ്യദമായ രീതിയില്‍ ഭേദഗതി ചെയ്ത് പുതുക്കിയ വിജ്ഞാപനം പുറത്തുവന്നിരിക്കുകയാണ്.…

By ഡോ. എം. മുഹമ്മദ് ആസിഫ്

Related News

Leave a comment

© All rights reserved | Powered by Otwo Designs