കര്‍ഷകന് ഇരുട്ടടിയായി കുഴിപ്പുള്ളി അഥവാ പിറ്റിങ് രോഗം വ്യാപകമായി കണ്ടു വരുന്നു. കായ്കള്‍ക്ക് വലിയ പ്രശ്‌നമുണ്ടാകില്ലെങ്കിലും തൊലിപ്പുറത്ത് പുള്ളിക്കുത്തുകള്‍ ഈ രോഗം മൂലമുണ്ടാകും, ഇത് വില്‍പ്പനയെ ബാധിക്കും.
നേന്ത്രപ്പഴത്തിന് കുറച്ചു നാളായി മികച്ച വില ലഭിക്കുന്നുണ്ട്. എന്നാലും നേന്ത്രന്‍ കൃഷി ചെയ്യുന്നവര്‍ക്ക് ഓണക്കാലമാണ് സുവര്‍ണകാലം, റെക്കോര്‍ഡ് വിലയായിരിക്കും ഈ സീസണില്‍. ഓണ വിപണി ലക്ഷ്യമാക്കിയുളള നേന്ത്രവാഴയില്‍ കുല വരുന്ന സമയമാണ്. എന്നാല്‍ കര്‍ഷകന് ഇരുട്ടടിയായി കുഴിപ്പുള്ളി അഥവാ പിറ്റിങ് രോഗം വ്യാപകമായി കണ്ടു വരുന്നു. കായ്കള്‍ക്ക് വലിയ പ്രശ്‌നമുണ്ടാകില്ലെങ്കിലും തൊലിപ്പുറത്ത് പുള്ളിക്കുത്തുകള്‍ ഈ രോഗം മൂലമുണ്ടാകും, ഇത് വില്‍പ്പനയെ ബാധിക്കും. രോഗം വരാതിരിക്കാന്‍ പാലിക്കേണ്ട കാര്യങ്ങള്‍ നോക്കാം.
വര്‍ഷക്കാലത്ത് നേന്ത്രക്കുലകളുടെ കായ മൂപ്പെത്തുന്നതോടെയാണ് കുഴിപ്പുള്ളി അല്ലെങ്കില്‍ പിറ്റിങ് രോഗം കണ്ടുവരുന്നത്. കായകളുടെ അഗ്രഭാഗത്തായി തൊലിപ്പുറത്ത് സൂചിമുനകളുടെ വലുപ്പത്തിലുളള ചെറിയ തവിട്ടുപുള്ളികള്‍ രൂപപ്പെടുന്നു, തുടര്‍ന്ന് അവ വലുതായി വലുപ്പത്തിലുളള കുഴികളായി മാറും, ഈ കുഴികള്‍ക്ക് ചുറ്റും പര്‍പ്പിള്‍ നിറത്തിലുളള വലയങ്ങള്‍ കാണാം. രോഗം മൂര്‍ച്ചിക്കുന്നതനുസരിച്ച് ഇത്തരം കുഴികള്‍ പരസ്പരം കൂടിചേര്‍ന്ന് വാഴപ്പഴത്തിന്റെ തൊലി കുമിള്‍ബാധ മൂലം കരിഞ്ഞുപോവുകയും ചെയ്യും. രോഗം അകത്തേക്ക് ബാധിക്കാതെ തൊലിപ്പുറത്തുമാത്രം കാണുന്നതിനാല്‍ ഉള്ളിലെ കാമ്പിന് കാര്യമായ ദോഷം സംഭവിക്കുന്നില്ല. ഇത്തരം പുള്ളികുത്തുകളും അവയുണ്ടാക്കുന്ന കരിച്ചിലുകളും കുലകളുടെ വിപണിമൂല്യം ഗണ്യമായി കുറയ്ക്കും.
മൂപ്പ് കൂടിയതിനുശേഷവും കുല തോട്ടത്തില്‍ നിര്‍ത്തുകയാണെങ്കില്‍ കായീച്ചയും പഴയീച്ചയും കായ്കളില്‍ മുട്ട ഇടുകയും മുട്ടവിരിഞ്ഞ് ഇറങ്ങുന്ന പുഴുക്കള്‍ കാമ്പിനുളളില്‍ വളരുകയും ചെയ്യുന്നു. ഇത്തരം പുഴുക്കുത്തേറ്റ കായ്കളില്‍ തൊലിപ്പുറമെ ചെറിയ സുഷിരങ്ങള്‍ കാണാം. തുടര്‍ന്ന് ഇത്തരം പഴങ്ങള്‍ ഭഷ്യയോഗ്യമല്ലാതായിത്തീരും. രോഗം പ്രധാനമായും കായ്കളെയാണ് ബാധിക്കുന്നതെങ്കിലും, ടിഷ്യൂ കള്‍ച്ചര്‍ വാഴതൈകള്‍ , വാഴപ്പോള , ഇല, ഇലത്തണ്ട്, കുലത്തണ്ട് എന്നിവിടങ്ങളില്‍ നിന്നും രോഗകാരിയായ കുമിളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട് രോഗകാരിയായ കുമിളിന് അനുയേജ്യമായ കാലാവസ്ഥയാണ് ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള സമയം. ആയതിനാല്‍ രോഗം വരാതിരിക്കാനും വ്യാപിക്കാതിരിക്കാനുമുളള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.
1. ഉണങ്ങിയ ഇലകള്‍ മുറിച്ചുമാറ്റി തോട്ടം വ്യത്തിയായി സൂക്ഷിക്കുക.
2. പോളിഎത്തിലീന്‍ കവര്‍ / പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ചു കുലകള്‍ പൊതിയുക.
3. ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് കുലകള്‍ പൊതിയാതിരിക്കുക.
4. കായ്കളിലെ രോഗബാധയ്ക്ക് രോഗാരംഭത്തില്‍ തന്നെ സമ്പര്‍ക്ക കുമിള്‍ നാശിനികളായ മാങ്കോസെമ്പ് അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്‌ളോറൈഡ് 3 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കാം.
5. അന്തര്‍ വ്യാപന ശേഷിയുളള കുമിള്‍ നാശിനിയായ കാര്‍ബെന്റാസിം 1 ഗ്രാം 1 ലിറ്റര്‍ വെള്ളത്തിലെന്ന തോതിലോ തളിച്ചുകൊടുക്കുന്നതിലൂടെ രോഗ വ്യാപനം തടയാം.
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
ബട്ടര്‍ഫ്രൂട്ട്' എന്ന അന്വര്‍ത്ഥമായ പേരില്‍ അറിയപ്പെടുന്ന അവൊക്കാഡോ മെക്‌സിക്കന്‍ വനാന്തരങ്ങളുടെ സംഭാവനയാണ്. ഉഷ്ണമേഖലാ സാഹചര്യമുള്ള എല്ലാ പ്രദേശങ്ങളിലും സുലഭമായി വളരുന്ന അവൊക്കാഡോ, ക്രിസ്ത്യന്‍ മിഷണറിമാരാണ്…
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലെന്നാണ് പഴം ചൊല്ല്. എന്നാല്‍ മത്തന്‍ തന്നെ മര്യാദയ്ക്ക് വിളയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതിന് പ്രധാന കാരണം നമ്മുടെ പരിചരണത്തിലെ പോരായ്മകള്‍ തന്നെയാണ്. ലാക്റ്ററേറ്റ്…
മാമ്പഴക്കാലം നമ്മുടെ നാട്ടില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ ആദ്യം മാങ്ങയുണ്ടാകുന്ന കേരളത്തിലെ അവസ്ഥ വളരെ ശോകമാണ്. കാലാവസ്ഥ പ്രശ്‌നം കാരണം ഇവിടെ നാടന്‍ മാങ്ങകള്‍ പോലും കിട്ടാക്കനിയാണ്. മുതലമട പോലെ മാമ്പഴം…
ഗുണങ്ങള്‍ നിറഞ്ഞ പപ്പായ നമ്മുടെ പറമ്പിലെ സ്ഥിരസാനിധ്യമാണ്. പഴുത്ത് പഴമായി കഴിക്കാനും പച്ചയ്ക്ക് വിവിധ തരം കറികളുണ്ടാക്കാനും പപ്പായ ഉപയോഗിക്കുന്നു. ഒരേസമയം പഴത്തിന്റെയും പച്ചക്കറിയുടേയും ഉപയോഗം ലഭിക്കും…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. വള്ളി വീശി വളരുന്നതിനാല്‍ കീടങ്ങളുടെ ആക്രമണവും കൂടുതലായിരിക്കും. വള്ളി വീശി പൂവിടാന്‍ തുടങ്ങിയ…
സ്വര്‍ണം പോലെ വിലക്കയറ്റമാണ് നേന്ത്ര വാഴയ്ക്ക്. 100 ന് അടുത്തെത്തിയിരിക്കുന്നു വില, കേരളത്തില്‍ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനത്ത് നിന്ന് പഴം ആവശ്യത്തിന് എത്താത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
© All rights reserved | Powered by Otwo Designs
Leave a comment