കെപ്കോയുടെ റെസ്റ്റോറന്റില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ചു വിഭവങ്ങള്‍ ആവശ്യക്കാരിലേക്ക് അതിവേഗമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവിട്ട് വാഹനങ്ങള്‍ വാങ്ങിയത്.
തിരുവനന്തപുരം: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ ചിക്കന്‍, മുട്ട ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സുലഭമാക്കുന്നതിന്റെ ഭാഗമായി മൂന്നു വാഹനങ്ങള്‍ നിരത്തിലിറക്കി. കെപ്കോയുടെ റെസ്റ്റോറന്റില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ചു വിഭവങ്ങള്‍ ആവശ്യക്കാരിലേക്ക് അതിവേഗമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തനത് ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവിട്ട് വാഹനങ്ങള്‍ വാങ്ങിയത്.
വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കെപ്കോ ചെയര്‍മാന്‍ പി. കെ. മൂര്‍ത്തിയുടെ അധ്യക്ഷതയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വികസ്ഭവന്‍ അങ്കണത്തില്‍ നിര്‍വഹിച്ചു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്റെ കുടപ്പനകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഹാച്ചറിയില്‍ നിന്നും കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത് വളര്‍ത്തിയെടുത്താണ് കെപ്കോ ആവശ്യമായ ഇറച്ചി ഉള്‍പ്പാദിപ്പിക്കുന്നത്.
നിലവില്‍ കെപ്കോ കേരള ചിക്കന്‍ എന്ന ബ്രാന്‍ഡിലാണ് പൗള്‍ട്രി വികസന കോര്‍പറേഷന്‍ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ചിക്കന്‍ ലഭ്യമാക്കി വരുന്നത്. കെപ്കോ മാനേജിങ് ഡയറക്ടര്‍ ഡോ. പി. സെല്‍വകുമാര്‍, വകുപ്പിലെ മറ്റ് ഉദ്ദ്യോഗസ്ഥര്‍, കെപ്‌കൊ ജീവനക്കാര്‍ തുടങ്ങിയവര്‍ ഫ്‌ലാഗ് ഓഫ് പരിപാടിയില്‍ പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment