മരത്തില്‍ കായ്ക്കുന്ന മുന്തിരിയാണിത്. കാഴ്ചയില്‍ മുന്തിരിയോടാണ് സാമ്യമെങ്കിലും രൂചിയില്‍ ലിച്ചിപ്പഴത്തിനോടാണ് ബന്ധം.
മരത്തില്‍ നിറയെ കുലകളായി കായ്കള്‍... ഇവയ്ക്കാകട്ടെ അതീവ മധുരമുള്ളവയും നിത്യഹരിത മരമായ ഈ ചെടി മുറ്റത്ത് അലങ്കാരത്തിനും ഉപകരിക്കും. മലയാളിക്ക് അത്ര പരിചിതമല്ലാത്ത പഴമാണ് ആമസോണ്‍ ട്രീ ഗ്രേപ്. പേരു സൂചിപ്പിക്കും പോലെ മരത്തില്‍ കായ്ക്കുന്ന മുന്തിരിയാണിത്.
കാഴ്ചയില്‍ മുന്തിരിയോടാണ് സാമ്യമെങ്കിലും രൂചിയില്‍ ലിച്ചിപ്പഴത്തിനോടാണ് ബന്ധം. ബ്രസീല്‍, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോണ്‍ കാടുകളാണ് ഈ ചെടിയുടെ സ്വദേശം. ഇതിനാലാണ് ആമസോണ്‍ ട്രീ ഗ്രേപ് എന്ന പേരു ലഭിച്ചത്.
നല്ലൊരു അലങ്കാരച്ചെടിയുമാണ് ആമസോണ്‍ ട്രീ ഗ്രേപ്. നിത്യഹരിത മരമായതിനാല്‍ വീട്ടുമുറ്റത്തിനും അനുയോജ്യമാണ്. രണ്ടു മീറ്റര്‍ വീതിയിലും ആഴത്തിലും കുഴിയെടുത്ത് ജൈവ വളങ്ങള്‍ നിറച്ച് തൈ നടാം. ആണ്‍മരങ്ങളും പെണ്‍മരങ്ങളും പ്രത്യേകമായിട്ടുണ്ട്.
രണ്ടിന്റെയും സാന്നിധ്യമുറപ്പാക്കിയാലേ ചെടികള്‍ പെട്ടെന്ന് കായ്ക്കുകയുള്ളൂ. മൂന്നു വര്‍ഷമെടുക്കും പൂത്ത് കായ്ക്കാന്‍. ഇടത്തരം ഉയരത്തില്‍ അതിവേഗം വളരുന്ന ചെടിയാണിത്. എന്നാല്‍ തടി ദുര്‍ബലമായതിനാല്‍ കാറ്റിലും മറ്റും ഒടിഞ്ഞു വീഴാനിടയുണ്ട്. മരച്ചീനിയിലപോലെ ഒരു ഞെടുപ്പില്‍നിന്ന് 8-9 ദളങ്ങളായി വേര്‍തിരിഞ്ഞിരിക്കും.
മരച്ചിലയില്‍ മുന്തിരിയോട് സാമ്യമുള്ള ധാരാളം കായ്കളുണ്ടാകും. അതീവ മധുരമുള്ള ഇവ ആരുടേയും മനം കവരും. ലിച്ചിപ്പഴത്തിന്റെ രുചിയോട് സാമ്യമുള്ളവയാണ് പഴങ്ങള്‍. ജനുവരിയില്‍ പൂവിടുകയും ഏപ്രിലോടെ മുന്തിരികള്‍ പഴുക്കുകയും ചെയ്യുകയാണ് കേരളത്തില്‍ പൊതുവെ കാണപ്പെടുന്നത്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment