മില്‍മ പാല്‍പ്പൊടി യൂണിറ്റ് ഉദ്ഘാടനം: സെമിനാറും പ്രദര്‍ശനങ്ങളും

മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്യുകയും മണ്‍മറഞ്ഞ പ്രമുഖരായ മലപ്പുറത്തുകാരെ അനുസ്മരിക്കുകയും ചെയ്യുന്ന 'മലപ്പുറം പെരുമ 23ന് വൈ

By Harithakeralam
2024-12-19

മില്‍മ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി ഡിസംബര്‍ 22, 23, 24 തിയ്യതികളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്യുകയും മണ്‍മറഞ്ഞ പ്രമുഖരായ മലപ്പുറത്തുകാരെ അനുസ്മരിക്കുകയും ചെയ്യുന്ന 'മലപ്പുറം പെരുമ 23ന് വൈകിട്ട് 5.00ന് നടക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.  മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിക്കും. ഇഎംഎസിനെ മകള്‍ ഇ.എം.രാധയും  പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനുമായ മുനവറലി ശിഹാബ് തങ്ങളും അനുസ്മരിക്കും. കോട്ടക്കല്‍ ആര്യവൈദ്യശാല മുന്‍ മാനേജിംഗ് ട്രസ്റ്റി പത്മഭൂഷണ്‍ ഡോ.പി.കെ.വാര്യരെ കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി. രാംകുമാറും, മോയിന്‍കുട്ടി വൈദ്യരെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി അംഗം ഒ.പി. മുസ്തഫയും  ചെറുകാടിനെ മകനും  നിരൂപകനുമായ കെ.പി. മോഹനനും അനുസ്മരിക്കും. 'കായിക കേരളവും മലപ്പുറവും' എന്ന വിഷയത്തില്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി സംസാരിക്കും.  മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ എന്നിവര്‍ സംസാരിക്കും. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി സ്വാഗതവും ഭരണ സമിതി അംഗം ടി.പി.ഉസ്മാന്‍ നന്ദിയും പറയും.

സ്വയം പര്യാപ്ത ക്ഷീര കേരളം  

സഹകരണ മേഖലയിലൂടെ' സെമിനാര്‍  

ക്ഷീരോത്പാദനത്തില്‍ കേരളത്തെ  സ്വയംപര്യാപ്തതയിലേക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തിലും മില്‍മ മേഖലാ യൂണിയനുകളും നടത്തിവരികയാണ്. ഈ മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്ന  പരമ്പരാഗത ക്ഷീര കര്‍ഷകരെ പിടിച്ചു നിര്‍ത്തുക വ്യാവസായിക അടിസ്ഥാനത്തില്‍ പശുവളര്‍ത്തുന്നവരും അതിനായി മുന്നോട്ടു വരുന്നവരുമായ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ ഇതിനായി നടന്നു വരുന്നുണ്ട്. കൂടുതല്‍ യുവാക്കളെ ക്ഷീര മേഖലയിലേക്ക് കൊണ്ടു വരേണ്ടതുമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ ക്ഷീര മേഖലയിലും വ്യാവസായിക മേഖലയിലും മികച്ച അനുഭവ പരിചയമുള്ളവരുടെ വീക്ഷണങ്ങളും അഭിപ്രായങ്ങളും സാംശീകരിക്കേണ്ടതുണ്ട്. അതിനായുള്ള ആദ്യ പടിയാണ് ഈ സെമിനാര്‍.  

മൂര്‍ക്കനാട്ടെ മില്‍മ ഡെയറി കാമ്പസില്‍    ഡിസംബര്‍ 24ന് രാവിലെ 10.30ന് നടക്കുന്ന സെമിനാര്‍ സഹകരണ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ക്ഷീര വികസന വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിക്കും. മുന്‍ വ്യവസായ വകുപ്പുമന്ത്രി ഇ.പി.ജയരാജന്‍, മുന്‍ ക്ഷീര വികസന വകുപ്പു മന്ത്രിമാരായ കെ.സി. ജോസഫ്, കെ. രാജു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ (സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ്), സത്യന്‍ മൊകേരി (ഓള്‍ ഇന്ത്യ കിസാന്‍സഭ അഖിലേന്ത്യ സെക്രട്ടറി), വത്സന്‍ പനോളി (കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ.സി.വിജയന്‍ (കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്) , ഷാജി ആര്‍. നായര്‍ (കിസാന്‍മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ) എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും.  

അഗ്രി ഡെയറി ഫെസ്റ്റ്  

പരമ്പരാഗത കൃഷി രീതികള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയെക്കുറിച്ച് പുതു തലമുറയ്ക്ക് അറിവുപകരുന്നതാണ് അഗ്രി ഡെയറി ഫെസ്റ്റ്. നാടന്‍ പശുക്കളുടെ പ്രദര്‍ശനം, ഭക്ഷ്യമേള, കലാ സന്ധ്യ എന്നിവയും അഗ്രി ഡെയറി ഫെസ്റ്റിന്റെ ഭാഗമാണ്. മില്‍മയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷനും ചേര്‍ന്നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 115 തരം കാര്‍ഷിക ഉപകരണങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. മുളകൊണ്ടും കയര്‍കൊണ്ടും നിര്‍മ്മിക്കുന്ന പരമ്പരാഗത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണം, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, വസ്ത്രം നെയ്യല്‍, നൂല്‍നൂല്‍പ്പ്, മണ്‍കല നിര്‍മ്മാണം എന്നിവയെല്ലാം മേളയില്‍ കാണാം.  നാടന്‍ പശു ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, താര്‍പാര്‍ക്കര്‍, ഗിര്‍, കാന്‍ക്രെജ് എന്നിവയുടെ പ്രദര്‍ശനം കാണികള്‍ക്ക് പുത്തന്‍ അനുഭവമാകും. അഗ്രി ഫെസ്റ്റിന്റെ ഭാഗമായ  ഭക്ഷ്യമേള കേരളത്തിന്റെ തനത് വിഭവങ്ങള്‍ ഒരുക്കിയുള്ളതാണ്.  കേരളത്തിന്റെ തനത് ഭക്ഷ്യ ഇനങ്ങളുടെ രുചി ഏവരിലേക്കും എത്തിക്കുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍ മേളയില്‍  ഒരുക്കിയിട്ടുണ്ട്. പച്ചില മരുന്നുകള്‍ ചേര്‍ത്തുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങളും കപ്പയുടെ വിവിധ രുചി ഭേദങ്ങളും മേളയില്‍ ലഭ്യം. മൂര്‍ക്കനാട്ടെ മില്‍മ ഡെയറി കാമ്പസില്‍ ഡിസംബര്‍ 22ന് വൈകിട്ട് 4.00ന് അഗ്രി ഡെയറി ഫെസ്റ്റിന്റെ ഉദ്ഘാടനം കായിക വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിക്കും. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷത വഹിക്കും.

മിഷന്‍ 2.0  ശില്‍പ്പശാല

കേരളത്തിലെ ക്ഷീര മേഖലയുടെ വളര്‍ച്ചയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് എടുത്തു പറയേണ്ടതാണ്.  സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്ള ജില്ലയാണ് മലപ്പുറം. ക്ഷീര കര്‍ഷകര്‍ക്കും ക്ഷീര സംഘങ്ങള്‍ക്കും ഗുണപ്രദമായ ഒട്ടേറെ പദ്ധതികള്‍ മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കാലങ്ങളില്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ലാഭകരമായ രീതിയില്‍ പാലുത്പാദനം നടത്തുന്നതിനും തൊഴില്‍ രഹിതരായ ആളുകളെ ക്ഷീര മേഖലയിലേക്ക്  കൊണ്ടു വരുന്നതിനും ഈ രംഗത്ത്  കൂടുതല്‍ ചര്‍ച്ചകളും പദ്ധതികളും ആവശ്യമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 'മിഷന്‍ 2.0 ശില്‍പ്പശാല' സംഘടിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേയും പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍.  എല്ലാ മുന്‍സിപ്പാലിറ്റികളിലേയും ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍. മലപ്പുറം ജില്ലാ പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങള്‍ മൂര്‍ക്കനാട് പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.  

മുര്‍ക്കനാട്ടെ മില്‍മ ഡെയറി കാമ്പസില്‍ ഡിസംബര്‍ 23ന് രാവിലെ 10.30ന് സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം പ്രഫ. ജിജു പി. അലക്‌സ്  ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അധ്യക്ഷത വഹിക്കും. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി വിഷയാവതരണം നടത്തും. സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അഗ്രികള്‍ച്ചറല്‍ ഡിവിഷന്‍ ചീഫ് എസ്.എസ്. നാഗേഷ് മോഡറേറ്ററായിരിക്കും. മലപ്പുറം ജില്ലയിലെ സഹകരണ മേഖലയില്‍ നിന്നുള്ള പാല്‍ സംഭരണം രണ്ട് ലക്ഷം ലിറ്ററിലേക്കെത്തിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ 'മിഷന്‍ 2.0' ശില്‍പ്പശാല ആവിഷ്‌ക്കരിക്കും.

ക്ഷീര വികസന വകുപ്പ്  മില്‍മ സംയുക്ത ശില്‍പ്പശാല

മൂര്‍ക്കനാട് മില്‍മ ഡെയറി കാമ്പസില്‍ ഡിസംബര്‍ 23ന് ഉച്ചയ്ക്ക് 2.00ന് ശില്‍പ്പശാല നടക്കും. മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ഉദ്ഘാടനം ചെയ്യും. ക്ഷീര വികസന വകുപ്പ് ജോ. ഡയറക്ടര്‍ സിനില ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് വിഷയാവതരണം നടത്തും. എന്‍ഡിഡിബി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. ഷബീര്‍ ഖമര്‍ (ജോയന്റ് ഡയറക്ടര്‍ ക്ഷീര വികസന വകുപ്പ്), ഡോ.പി. മുരളി (മാനേജിംഗ് ഡയറക്ടര്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍),  വില്‍സണ്‍.ജെ. പുറവക്കാട്ട് (മാനേജിംഗ് ഡയറക്ടര്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍), ജയസുജീഷ് .ജെ.എസ് (ഡെപ്യൂട്ടി ഡയറക്ടര്‍ (ജനറല്‍) ക്ഷീര വികസന വകുപ്പ്), അനുപമ.എ (പ്രിന്‍സിപ്പല്‍, ക്ഷീര പരിശീലന കേന്ദ്രം ആലത്തൂര്‍), വര്‍ക്കി ജോര്‍ജ്ജ് (പ്രിന്‍സിപ്പല്‍, ക്ഷീര പരിശീലന കേന്ദ്രം കോഴിക്കോട്), രശ്മി ആര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, റീജിയണല്‍ ലാബ് ക്ഷീര വികസന വകുപ്പ്), ഉഷാദേവി (ഡെപ്യൂട്ടി ഡയറക്ടര്‍, ക്ഷീര വികസന വകുപ്പ്), ബിന്ദു.എന്‍( ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീര വികസന വകുപ്പ്  പാലക്കാട്), സജിനി.ഒ (ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീര വികസന വകുപ്പ്  കണ്ണൂര്‍), ഫെമി വി. മാത്യു (ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീര വികസന വകുപ്പ്  വയനാട്), വിധു വര്‍ക്കി (ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീര വികസന വകുപ്പ്  മലപ്പുറം), സുരേഖ എം.നായര്‍ (ഡെപ്യൂട്ടി ഡയറക്ടര്‍ ക്ഷീര വികസന വകുപ്പ്  കോഴിക്കോട്്്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. മലബാര്‍ മില്‍മ ജനറല്‍ മാനേജര്‍ എന്‍.കെ.പ്രേംലാല്‍ സ്വാഗതവും മാനേജര്‍ പി&ഐ ഐ.എസ്. അനില്‍ കുമാര്‍ നന്ദിയും പറയും.

Leave a comment

കേരളത്തില്‍ നിന്ന് കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണ

കൃഷി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതിരപ്പിള്ളി െ്രെടബല്‍ വാലി കര്‍ഷക ഉത്പാദക കമ്പനിയില്‍ ഉല്പാദിപ്പിക്കുന്ന കാപ്പിയും കുരുമുളകും കയറ്റുമതി ചെയ്യാന്‍ ധാരണാ പത്രം ഒപ്പു വച്ചതായി കൃഷി മന്ത്രി പി.…

By Harithakeralam
കുളങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് ഓരോ പ്രദേശത്തിന്റെയും ആവശ്യകത: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം: കുളങ്ങള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനിവാര്യമായ ഘടകങ്ങളാണെന്നും അവയുടെ സംരക്ഷണം ഓരോ പ്രദേശത്തിന്റെയും ആവശ്യകതയാണെന്നും കൃഷി മന്ത്രി പി. പ്രസാദ്. കാലങ്ങളായി മലിനമാക്കപ്പെട്ടിരുന്ന പേരൂര്‍…

By Harithakeralam
കൃഷി സമൃദ്ധി, ഫ്രൂട്ട് സിറ്റി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് നേമം കൃഷി ഭവന്‍

 തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കൃഷി സമൃദ്ധി പദ്ധതി, കാര്‍ബണ്‍ ബഹിര്‍മനം കുറിക്കുന്നത് ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന ഫ്രൂട്ട് സിറ്റി പദ്ധതി…

By Harithakeralam
കരളകം പാടശേഖരത്തില്‍ കൃഷി പുനരാരംഭിക്കാന്‍ രണ്ടുകോടിയുടെ സമഗ്ര പദ്ധതി

തിരുവനന്തപുരം: ആലപ്പുഴ നഗരസഭയിലെ കരളകം പാടശേഖരത്തില്‍ വിവിധ കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന നെല്‍കൃഷി പുനരാരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ രണ്ടുകോടിയുടെ സമഗ്ര വികസന…

By Harithakeralam
എഫ്പിഒ മേള കോഴിക്കോട്ട് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിലെ അഗ്രിബിസിനസ്  സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക മേഖലയെ  പിന്തുണയ്ക്കാനുമുള്ള സംസ്ഥാനതല  സംരംഭമെന്ന നിലയില്‍ 10000 എഫ്.പി.ഒ മേള കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ട്രേഡ്…

By Harithakeralam
നാഷണല്‍ ഹോട്ടികള്‍ച്ചറല്‍ ഫെയര്‍ ബംഗളൂരുവില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ഹോര്‍ട്ടി കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ NATIONAL HORTICULTURE FAIR 2025 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ICAR - BENGULURU ല്‍ നടക്കുകയാണ്. കാര്‍ഷിക മേഖലയില്‍ ഇന്ത്യ എത്രത്തോളം സാങ്കേതികമായി…

By Harithakeralam
കൂണ്‍ കൃഷി ആദായകരം

തിരുവനന്തപുരം: കൂണ്‍ കൃഷി മേഖല വളരെയധികം ആദായകരമാണെന്നതോടൊപ്പം പ്രോട്ടീന്‍ കലവറയായ കൂണ്‍ ഭക്ഷണക്രമത്തിന്റെ ഭാഗമാകുന്നത് ജീവിത ശൈലി രോഗങ്ങളോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍…

By Harithakeralam
സംസ്ഥാന എഫ്പിഒ മേള കോഴിക്കോട് ഫെബ്രുവരി 21 മുതല്‍ 23 വരെ

കേരളത്തിലെകാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും സംരംഭകത്വം, മൂല്യ വര്‍ധിത ഉല്‍പ്പന്നനിര്‍മ്മാണം, വിപണി ലക്ഷ്യമിട്ടുള്ള ഉല്പാദനപ്രക്രിയ എന്നിവപ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തുടനീളം നടന്നുവരുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs