ആഫ്രിക്കന്‍ പന്നിപ്പനി: തൃശൂര്‍, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ നിരോധനം ജൂലൈ 15 വരെ നീട്ടി

രോഗബാധിത സ്ഥലങ്ങളില്‍ നിന്ന് കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള പന്നികള്‍, പന്നിയിറച്ചി, പന്നിയിതര ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍ക്കല്‍-വാങ്ങല്‍ നിരോധിച്ച് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറങ്ങി

By Harithakeralam
2023-06-26

തൃശൂര്‍ ജില്ലയിലെ കോടശ്ശേരി , ഇടുക്കി ജില്ലയിലെ വാത്തിക്കുടി , കണ്ണൂര്‍ ജില്ലയിലെ ഉദയഗിരി എന്നീ പഞ്ചായത്തുകളിലെ പന്നി ഫാമുകളില്‍ ആഫ്രിക്കന്‍ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ബീഹാര്‍ ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി ( എ എസ് എഫ് )  വീണ്ടും സ്ഥിരീകരിച്ചതിനാല്‍ രോഗബാധിത സ്ഥലങ്ങളില്‍ നിന്ന്  കേരളത്തിനകത്തേക്കും പുറത്തേക്കുമുള്ള പന്നികള്‍, പന്നിയിറച്ചി, പന്നിയിതര ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍ക്കല്‍-വാങ്ങല്‍ നിരോധിച്ച് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറങ്ങി. മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ആണ് ഉത്തരവിറക്കിയത്.

 കര്‍ഷകരുടെ ശ്രദ്ധയ്ക്ക്

ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ ജന്തുജന്യരോഗമല്ലാത്തതിനാല്‍ മനുഷ്യര്‍ ആശങ്കപ്പെടേണ്ടതില്ല. അതേ സമയം ഈ രോേഗം പന്നികളില്‍ അതീവമാരകവും സാംക്രമികവുമാണ്. പന്നി വളര്‍ത്തല്‍ മേഖലയെ മുഴുവനായും തുടച്ചുനീക്കാന്‍ പ്രഹരശേഷിയുള്ള ഈ പകര്‍ച്ചവ്യാധിയില്‍ നിന്നും പന്നികളെയും, അതു മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തില്‍ നിന്ന് പന്നിക്കര്‍ഷകരേയും സംരക്ഷിച്ചു നിര്‍ത്തേണ്ടത് അനിവാര്യമാണ്.

പാലിക്കേണ്ടവ  

1. രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തില്‍ വന്നതോ ആയ മൃഗങ്ങളെ നിരീക്ഷണത്തിലാക്കുകയും ഫാമില്‍ നിന്നും മൃഗങ്ങളുടെ അകത്തേയ്‌ക്കോ പുറത്തേയ്‌ക്കോ ഉള്ള സഞ്ചാരം ഒഴിവാക്കണം.

2. പന്നികള്‍ അസാധാരണമായോ കൂട്ടത്തോടെയോ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണ്.

3. കാട്ടുപന്നികളും അലഞ്ഞുതിരിയുന്ന പന്നികളും ഫാമുകളില്‍ പ്രവേശിക്കാതെ വേലികെട്ടി നിയന്ത്രിക്കണം.

4.  അടുക്കള,ഹോട്ടല്‍ മാലിന്യങ്ങള്‍, പ്രത്യേകിച്ച് മാംസം അടങ്ങിയവ ഭക്ഷണമായി നല്‍കുന്നത് കഴിവതും ഒഴിവാക്കണം. അനിവാര്യമെങ്കില്‍ നന്നായി വേവിച്ച് നല്‍കണം.

5. ഫാമിലെ മാലിന്യങ്ങളും തീറ്റയും മറ്റ് സാധനങ്ങളുമെല്ലാം അണുനശീകരണം നടത്തി സംസ്‌ക്കരിക്കണം.

6. ഫാം ഉടമകള്‍ കൃത്യമായ ശുചിത്വം പാലിച്ച് ഫാമുകളില്‍ അണുനാശനം നടത്തണം.

7. പട്ടുണ്ണികളെ അകറ്റാന്‍  നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളണം.

8. പന്നികള്‍ സസ്യഭോജനമാണെങ്കില്‍  20 മിനിറ്റ് നേരം തിളപ്പിച്ചത് മാത്രം  നല്‍കുക.

9. പുതുതായി വാങ്ങുന്ന മൃഗങ്ങളെ 30 ദിവസം നിരീക്ഷണത്തില്‍ മാറ്റി പാര്‍പ്പിക്കണം.

10. ഫാമിലേയ്ക്ക് വരുകയോ പോവുകയോ ചെയ്യുന്ന വാഹനങ്ങള്‍ കൃത്യമായി അണുനാശനം ചെയ്യണം.സോഡിയം ഹെപ്പോ ക്ലോറെറ്റ്, സോഡിയം ഹെഡ്രാക്‌സെഡ്, കുമ്മായം, പെര്‍ അസെറ്റിക് ആസിഡ് എന്നിവ അണുനാശിനികളായി ഉപയോഗിക്കാം.

11. ഫാമിലേയ്ക്കുള്ള സന്ദര്‍ശകരെ ക്രമപ്പെടുത്തി അവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കണം.

12. ഫാമില്‍ പ്രവേശിക്കുന്നതിനുമുമ്പ് കുളിച്ച് പ്രത്യേക വസ്ത്രങ്ങള്‍ ധരിച്ച് കൈകള്‍ അണുനാശനം ചെയ്യണം.

13. പന്നികളുമായി മറ്റു മൃഗങ്ങള്‍,എലികള്‍, പക്ഷികള്‍ എന്നിവ സമ്പര്‍ക്കത്തില്‍ വരാതെ സൂക്ഷിക്കണം.

14. ഫാമിലെ തൊഴിലാളികളെ രോഗത്തേയും രോഗലക്ഷണങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുക.

Leave a comment

മാലിന്യ സംസ്‌കരണവും പച്ചക്കറിക്കൃഷിയും ബാഗുകളില്‍

അടുക്കളത്തോട്ടത്തില്‍ ഗ്രോബാഗുകളില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവര്‍ നിരവധിയാണ്. ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ഗ്രോബാഗ് തന്നെയാണ് പ്രധാനം. എന്നാല്‍ ഗ്രോബാഗുകള്‍ ഉപയോഗിച്ച് മാലിന്യ സംസ്‌കരണവും അതേ തുടര്‍ന്ന്…

By Harithakeralam
മിനറല്‍ വാട്ടര്‍ ബോട്ടില്‍ ഉപയോഗിച്ച് അടുക്കളത്തോട്ടം നനയ്ക്കാം

വേനല്‍ കടുത്തതോടെ ഒരോ ദിവസവും കോടിക്കണക്കിന് രൂപയുടെ കുടിവെള്ളമാണ് നാം വാങ്ങിക്കുടിക്കുന്നത്. വെള്ളം കുടിച്ച ശേഷം കുപ്പി അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യും. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഈ പ്ലാസ്റ്റിക്ക്…

By Harithakeralam
ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും : പൊമാട്ടോയുടെ രഹസ്യങ്ങള്‍

അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ വൈറലായൊരു വീഡിയോയുണ്ട്, ഇടുക്കിക്കാരനായ അലന്‍ ജോസഫ് പുറത്ത് വിട്ടത്. ഒരു ചെടിയില്‍ തന്നെ തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന അത്ഭുത ചെടിയായ പൊമാട്ടോയുടെ വീഡിയോയാണിത്. മഹാരാഷ്ട്രയില്‍…

By Harithakeralam
കറിവേപ്പില്‍ കറുത്ത പാടുകള്‍, പച്ചമുളക് ഇലകള്‍ വാടുന്നു ; വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാര മാര്‍ഗം

കാലാവസ്ഥ മാറുന്നതിനാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. പഴങ്ങളും ഇലക്കറികളുമൊക്കെ നേരിട്ട് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാനും കഴിയില്ല.…

By Harithakeralam
വവ്വാലുകള്‍ കര്‍ഷകമിത്രം; വവ്വാലുകളെ ഉന്മൂലനം ചെയ്താല്‍ നിപ പ്രശ്‌നം പരിഹരിക്കപ്പെടുമോ ?

'ധാരാളം വവ്വാലുകള്‍ പഞ്ചായത്തില്‍ താവളമടിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ജനങ്ങള്‍ ഭീതിയിലാണ്. അതുകൊണ്ട് എത്രയും പെട്ടെന്ന് പഞ്ചായത്തിലെ വവ്വാലുകള്‍ കേന്ദ്രീകരിച്ച മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചുകളയുവാന്‍ ഭരണസമിതി…

By ഡോ. എം. മുഹമ്മദ് ആസിഫ്
തക്കാളിയില്‍ മഞ്ഞളിപ്പ് മാറാനും വെണ്ട നന്നായി കായ്ക്കാനും

ഒരു പിടിയും തരാത്ത കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കര്‍ക്കിടകം കഴിഞ്ഞ് ചിങ്ങമെത്തി ഓണം കഴിഞ്ഞിട്ടും പൊള്ളുന്ന വെയില്‍. കൃഷിയിലുമീ കാലാവസ്ഥമാറ്റം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിരവധി കീടങ്ങളും…

By Harithakeralam
ജൈവ വളങ്ങളുടെ പ്രാധാന്യം കൃഷിയില്‍

പ്രകൃതിദത്തമായി ലഭിക്കുന്നതും ജൈവ ജീവാണു- സൂക്ഷ്മാണു വളങ്ങളെ പ്രയോജനപ്പെടുത്തിയും അനുവദനീയമായ മറ്റു വസ്തുക്കളെ മാത്രം ഉപയോഗിച്ചും പ്രകൃതിക്ക് അനുയോജ്യമായ ഉത്പാദന പക്രിയ എന്ന് വേണമെങ്കില്‍ ജൈവ കൃഷിയെ നിര്‍വചിക്കാം.…

By പി. വിക്രമന്‍ കൃഷി ജോയന്റ് ഡയറക്റ്റര്‍ ( റിട്ട )
തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു

തക്കാളിയുടെ ഇലകളില്‍ ചിത്രം വരച്ച പോലെ കാണുന്നു, വെണ്ടയുടെ ഇല മഞ്ഞളിക്കുന്നു... അടുക്കളത്തോട്ടത്തിലെ ചില സ്ഥിരം പ്രശ്‌നങ്ങളാണിവ. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ജൈവരീതിയിലുള്ള പ്രതിവിധികളിതാ. കൃഷി വകുപ്പ് ഡയറക്റ്റര്‍…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs