മഴ കൂടിയും കുറഞ്ഞുമിരിക്കുന്ന സമയമാണിപ്പോള്‍. പച്ചക്കറികളെപ്പോലെ തന്നെ വാഴ, കവുങ്ങ് എന്നിവയ്ക്കും നല്ല ശ്രദ്ധ നല്‍കണം
മഴ കൂടിയും കുറഞ്ഞുമിരിക്കുന്ന സമയമാണിപ്പോള്‍. പച്ചക്കറികളെപ്പോലെ തന്നെ വാഴ, കവുങ്ങ് എന്നിവയ്ക്കും നല്ല ശ്രദ്ധ നല്‍കണം. ഇല്ലെങ്കില്‍ മുന്നോട്ടുള്ള വളര്‍ച്ചയെയും ഉത്പാദനത്തെയും പ്രതികൂലമായി ബാധിക്കും. വാഴയ്ക്കും കവുങ്ങിനും ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.
വാഴ
വാഴയില്‍ ഇലപ്പുളളി രോഗത്തിനു സാധ്യതയുണ്ട്. മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക. ഇലപ്പുള്ളിരോഗം കാണുകയാണെങ്കില്‍ ഹെക്‌സാകൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ഒരു മി.ലി പ്രോപികൊണാസോള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലയുടെ അടിയില്‍ പതിയക്കവിധം കുളിര്‍ക്കെ തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ നീര്‍വാര്‍ച്ചാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക.
കവുങ്ങ്
കവുങ്ങിലെ മഹാളി രോഗത്തിന് പ്രതിരോധ നടപടിയായി ഒരു ശതമാനം വിര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക. അല്ലെങ്കില്‍ രണ്ട് ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ പശ ചേര്‍ത്ത് 45 ദിവസത്തെ ഇടവേളകളില്‍ തളിച്ചു കൊടുക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment