കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്നും അതിനനുസൃതമായ കാര്‍ഷിക രീതികള്‍ അവലംബിക്കണമെന്നും കൃഷിമന്ത്രി
കായംകുളം: കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്നും അതിനനുസൃതമായ കാര്‍ഷിക രീതികള്‍ അവലംബിക്കണമെന്നും കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ് കായംകുളത്ത് സംഘടിപ്പിച്ച കര്‍ഷകസഭകളുടെ സംസ്ഥാനതല ഉദ്ഘാടനവും ഞാറ്റുവേല കലണ്ടറിന്റെ പ്രകാശനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം കൊടുക്കുന്ന ഒരു ജനതയ്ക്ക് വളരെയേറെ പ്രാധാന്യമുള്ളതാണ് ഞാറ്റുവേല.
തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം എല്ലായിടത്തും എത്തിക്കെണ്ടതുണ്ടെന്നും ഞാറ്റുവേല പ്രയോജനപ്പെടുത്തി സാധ്യമായ എല്ലായിടത്തും കൃഷി ആരംഭിക്കണം. ഓണക്കാലം പച്ചക്കറികള്‍ക്ക് വില കൂടുന്ന കാലമാണ്. അതിനെ പ്രതിരോധിക്കുവാനും വിഷമില്ലാത്ത പച്ചക്കറി ഭക്ഷിക്കാനും എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഓണാട്ടുകരയുടെ കാര്‍ഷിക പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഓണാട്ടുകര കേന്ദ്രീകരിച്ച് ഡിപിആര്‍ ക്ലിനിക്, ബി2ബി മീറ്റ് എന്നിവ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മുതിര്‍ന്ന കര്‍ഷകന്‍ അയ്യപ്പന്‍ നായരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിര്‍വ്വഹിച്ചു. കായംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല അധ്യക്ഷത വഹിച്ചു. കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ്.അജയകുമാര്‍ പദ്ധതി വിശദീകരണം നടത്തി.
കൃഷി അഡീഷണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചര്‍, വൈസ് ചെയര്‍മാന്‍ ജെ ആദര്‍ശ്, കൗണ്‍സിലര്‍ കെ.പുഷ്പദാസ്, കെ.എല്‍.സി.സി. ചെയര്‍മാന്‍ പി.വി. സത്യനേശന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിത ജെയിംസ്, മുതിര്‍ന്ന കര്‍ഷകന്‍ അയ്യപ്പന്‍ നായര്‍, ഓണാട്ടുകര വികസന ഏജന്‍സി വൈസ് ചെയര്‍മാന്‍ എന്‍.രവീന്ദ്രന്‍, സി.പി.സി.ആര്‍.ഐ കായംകുളം ഹെഡ് ഡോ. പി.അനിതാകുമാരി, ഒ.ആര്‍.എ.ആര്‍.എസ് കായംകുളം ഹെഡ് ഡോ.വി.മിനി എന്നിവര്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് മാവേലിക്കര ജില്ലാ കൃഷിത്തോട്ടത്തിലെ തൊഴിലാളികള്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment