വീട്ടിലൊരു ' പുലിക്കുട്ടി ' യെ വളര്‍ത്താം

ഒറ്റ നോട്ടത്തില്‍ പുലിക്കുട്ടിയാണെന്നു സംശയം തോന്നിപ്പിക്കുന്ന രൂപമാണ് ഈയിനം പൂച്ചയ്ക്കുള്ളത്.

By Harithakeralam
2024-06-03

പുലിയെ ഓമനിച്ചു വീട്ടില്‍ വളര്‍ത്തിയാലോ...? ഇക്കാര്യം ആലോചിച്ചാല്‍ തന്നെ ജയിലില്‍ പോകാനുള്ള നിയമങ്ങളുള്ള രാജ്യമാണ് നമ്മുടേത്.  പുലിക്കുട്ടിയെപ്പോലൊരു പൂച്ചയെ നമുക്ക് ഓമനിച്ചു വളര്‍ത്താം. അതാണ് ബംഗാള്‍ ക്യാറ്റ്. ഒറ്റ നോട്ടത്തില്‍ പുലിക്കുട്ടിയാണെന്നു സംശയം തോന്നിപ്പിക്കുന്ന രൂപമാണ് ഈയിനം പൂച്ചയ്ക്കുള്ളത്. മറ്റു പൂച്ചകളെ പോലെ തന്നെ വീട്ടിനുള്ളില്‍ വളര്‍ത്താം.

അമേരിക്കയിലെ ബംഗാള്‍

പേരില്‍ ബംഗാള്‍ എന്നുണ്ടെങ്കിലും അമേരിക്കയിലെ കാര്‍ലിഫോര്‍ണിയയിലാണ് ഇത്തരം പൂച്ചകളുടെ ഉത്ഭവം. ജീന്‍ മില്‍ എന്ന സ്ത്രീ അവരുടെ പൂച്ചയേയും ഏഷ്യന്‍ ലപേര്‍ഡ് ക്യാറ്റ് എന്ന ഇനത്തെയും ക്രോസ് ബ്രീഡ് ചെയ്താണ് ബംഗാള്‍ ക്യാറ്റുകളെ സൃഷ്ടിക്കുന്നത്. 1986-ല്‍, ഇന്റര്‍നാഷണല്‍ ക്യാറ്റ് അസോസിയേഷന്‍ ഈ ഇനത്തെ  അംഗീകരിച്ചു ; 1991-ല്‍ ബംഗാള്‍ TICA ചാമ്പ്യന്‍ഷിപ്പ് പദവി നേടി.

നിറങ്ങള്‍

ബ്രൗണ്‍ സ്‌പോട്ടഡ്, സീല്‍ ലിങ്ക്‌സ് പോയിന്റ് (സ്‌നോ), സെപിയ, സില്‍വര്‍, മിങ്ക് സ്‌പോട്ടഡ് ടാബി തുടങ്ങിയ വെറൈറ്റികള്‍ ഈയിനത്തിനുണ്ട്. നല്ല പരിശീലനം നല്‍കി വളര്‍ത്തിയാല്‍ നായയുടെ ഗുണം ചെയ്യുന്നവയാണിവ. ഉടമസ്ഥനോടും കുടുംബത്തിലെ കുട്ടികളോടും വലിയ സ്‌നേഹമായിരിക്കും. പുലിയുടെ ലുക്കുണ്ടെങ്കിലും പൂച്ച  പൂച്ച തന്നെയാണ്.

കേരളത്തില്‍ ബംഗാള്‍

നമ്മുടെ നാട്ടില്‍ നിരവധി പേരിപ്പോള്‍ ബംഗാള്‍ ക്യാറ്റിനെ വളര്‍ത്തുന്നുണ്ട്. മൂന്നു മാസം തള്ളയുടെ പാല് കുടിച്ചു വളര്‍ന്ന കുട്ടികളെ വേണം വാങ്ങാന്‍. പുള്ളികള്‍ തെളിയാനും ഇത്ര സമയമെടുക്കും. രോഗപ്രതിരോധ ശേഷി ലഭിക്കാനും ആദ്യമൂന്നു മാസം മുലപ്പാല്‍ നിര്‍ബന്ധമാണ്. നമ്മുടെ കാലാവസ്ഥയില്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലാതെ ഇവ വളരും. പേര്‍ഷ്യന്‍ കാറ്റ് പോലുള്ള ബ്രീഡുകളെപ്പോലെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. ഇടതൂര്‍ന്ന രോമങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടിനകത്ത് കുട്ടികള്‍ക്കൊപ്പം കളിക്കാനും അനുയോജ്യമാണ്. രണ്ടു മാസത്തിലൊരിക്കല്‍ കുളിപ്പിച്ചാല്‍ മതി.  

Leave a comment

കോഴിക്കുഞ്ഞുങ്ങള്‍ക്ക് വേനലില്‍ നിന്നും പരിരക്ഷ

കനത്ത ചൂട് മനുഷ്യനെപ്പോലെ പക്ഷിമൃഗാദികള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.  തക്ക സമയത്ത് വേണ്ട പരിരക്ഷ കൊടുത്തില്ലങ്കില്‍ പ്രത്യേകിച്ച് കോഴിക്കുഞ്ഞുങ്ങള്‍ ചത്തുപ്പോകും. അതു കൊണ്ട് തന്നെ ചില…

By Harithakeralam
മരണം വരെ പൊരുതുന്ന പോരാളി; അങ്കക്കോഴികളില്‍ കേമന്‍ അസില്‍

അങ്കക്കോഴികളില്‍ കേമനാണ് അസില്‍... കോഴിപ്പോര് നമ്മുടെ നാട്ടില്‍ നിരോധിച്ചെങ്കിലും അസില്‍ ഇനത്തെ ധാരാളം പേര്‍ ഇപ്പോഴും വളര്‍ത്തുന്നുണ്ട്. വലിപ്പത്തിലും സൗന്ദര്യത്തിനുമൊപ്പം പോരാട്ടവീര്യം കൂടി ചേര്‍ന്നവയാണ്…

By Harithakeralam
ക്യാപ്റ്റന്‍ കൂളിന്റെ പ്രിയപ്പെട്ട ഇനം , പ്രോട്ടീന്‍ സമ്പുഷ്ടം, ഒരു കിലോ ഇറച്ചിക്ക് വില 1200

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമാണ്. എത്ര ശക്തനായ ബൗളറാണെങ്കിലും പന്ത് കൂളായി ക്യാപ്റ്റന്‍ ഗ്യാലറിയിലേത്തിക്കും. അത്ര ശക്തമായ സിക്‌സറുകള്‍…

By Harithakeralam
വേനല്‍ക്കാല പശു പരിപാലനത്തില്‍ ശ്രദ്ധിക്കാന്‍

കടുത്ത വേനലില്‍ പശുക്കള്‍ക്കും സൂര്യതാപവും സൂര്യാഘാതവും ഏല്‍ക്കാനുള്ള സാധ്യതയേറെയാണ്. സംസ്ഥാനത്ത് മുന്‍വര്‍ഷങ്ങളില്‍ നിരവധി കന്നുകാലികള്‍ക്ക് സൂര്യാഘാതമേറ്റ് ജീവന്‍ നഷ്ടമായിട്ടുണ്ട്. പകല്‍ 11 നും 3 നും…

By ഡോ. എം. മുഹമ്മദ് ആസിഫ്
ത്രിപുരയിലെ സുന്ദരി താറാവ് അംഗീകാര നിറവില്‍

ത്രിപുരയിലെ തനത് ഇനം താറാവായ ത്രിപുരേശ്വരിക്ക് അംഗീകാരം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ചര്‍ റിസോഴ്‌സിന്റെ (ഐസിഎആര്‍) കീഴിലുള്ള നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സ് (എന്‍ബിഎജിആര്‍) ന്റെ അംഗീകാരമാണ്…

By Harithakeralam
വീട്ടുമുറ്റത്ത് കുളമുണ്ടാക്കി താറാവിനെ വളര്‍ത്താം

തേങ്ങാപ്പാലൊഴിച്ച താറാവുകറി മലയാളിയുടെ പ്രിയപ്പെട്ട വിഭവമാണ്. ഇതു കഴിക്കാന്‍ കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലേക്ക് വണ്ടി കയറാന്‍ വരട്ടേ... ഒന്നു മനസുവച്ചാല്‍ നമ്മുടെ വീട്ടില്‍ ചെറിയ കുളമുണ്ടാക്കി താറാവിനെ…

By Harithakeralam
ഒട്ടക ഇറച്ചി കേരളത്തില്‍ വേണ്ട: നടപടിയുമായി പൊലീസ്

മലപ്പുറത്ത് ഒട്ടകത്തെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കാനുള്ള നീക്കത്തിനെതിരേ നടപടിയുമായി പൊലീസ്. ജില്ലയിലെ കാവനൂരിര്‍, ചീക്കോട് എന്നീ സ്ഥലങ്ങളിലാണ് ഒട്ടകത്തെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ ചിലര്‍ ശ്രമം നടത്തിയിരുന്നത്.…

By Harithakeralam
ചൂട് കൂടുന്നു : പശുത്തൊഴുത്തില്‍ വേണം പ്രത്യേക കരുതല്‍

സംസ്ഥാനത്ത് ചൂട് കടുത്തതിനാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക കരുതല്‍ വേണം. ഇതു സംബന്ധിച്ച്  മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി, പ്രത്യേക മാനദണ്ഡങ്ങളും പുറത്തിറക്കി. പശുക്കളെയും മറ്റു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs