നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും. കാര്യമായ പരിചരണം ആവശ്യമില്ല താനും.
കേരളത്തിലെ കാലാവസ്ഥ പുതിന കൃഷി ചെയ്യാന്‍ ഏറെ അനിയോജ്യമാണ്. ചട്ടിയിലും ഗ്രോബാഗിലും നിലത്തും എല്ലാം നല്ല വിളവു തരും. നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള ഏത് മണ്ണിലും പുതിന എളുപ്പം വളരും. കാര്യമായ പരിചരണം ആവശ്യമില്ല താനും. തണ്ടുകള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യേണ്ടത്. കടകളില്‍ നിന്നും വാങ്ങുന്ന പുതിനയുടെ തണ്ടുകള്‍ ബാക്കി വരുന്നത് നട്ടാല്‍ മതി.
കറികള്‍ക്ക് രുചി കൂട്ടുക എന്നതിനപ്പുറം പുതിനക്ക് ഔഷധ പ്രാധാന്യവുമുണ്ട്. ഉദരസംബന്ധമായ ഏതു രോഗത്തിനും ഇത് നല്ലൊരു ഔഷധമാണ്. പുളിച്ചുതികട്ടല്‍, അസിഡിറ്റി എന്നിവ ഒഴിവാക്കാനും കരള്‍, വൃക്ക, മൂത്രസഞ്ചിയുടെ സുഗമമായ പ്രവര്‍ത്തനം എന്നിവക്കും പുതിന സഹായിക്കുന്നു.
ഭാഗികമായി തണലും മിതമായ ജലസേചനവുമാണ് ഈ കൃഷിക്ക് ആവശ്യമായി വേണ്ടത്. ചാണകപ്പൊടി പോലെയുള്ള ജൈവ വളങ്ങള്‍ വല്ലപ്പോഴും ചേര്‍ത്തുകൊടുക്കണം. കവറുകളിലോ അല്ലെങ്കില്‍ ഗ്രോബാഗുകളിലോ മണ്ണും, ചകിരിച്ചോര്‍, ജൈവ വളങ്ങളും കൂട്ടി നടീല്‍ മിശ്രിതം തയ്യാറാക്കി അറുപത് ശതമാനം നിറക്കണം. അതിനുശേഷം ഗ്രോബാഗിലെ നടീല്‍ മിശ്രിതം ചെറുതായി നനച്ചതിന് ശേഷം വേണം പുതിനയുടെ തണ്ടുകള്‍ നടാന്‍. നട്ട ഉടനെ തണ്ടിന്റെ മുകളില്‍ വെള്ളം വീഴരുത്. പിന്നിട് ദിവസവും ആവിശ്യാനുസരണം മാത്രം നനച്ചുകൊടുക്കുക. നന കൂടുതലാകരുത്. തണ്ടുകള്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ചെറിയ തണലുള്ള സ്ഥലമാണ് പുതിന കൃഷിക്ക് അനിയോജ്യം. നട്ടതിന് ശേഷം ഗ്രോബാഗ്/ചട്ടി എന്നിവ ചെറിയ തണലത്തു തന്നെ സൂക്ഷിക്കണം. നാലഞ്ചു ദിവസങ്ങള്‍ കൊണ്ട് പുതിയ ഇലകള്‍ മുളച്ചു തുടങ്ങും.
1. ചെറിയ കവറുകളില്‍ നട്ട തണ്ടുകള്‍ മൂന്ന് - നാല് ഇലകള്‍ വന്നതിന് ശേഷം മണ്ണിലേക്കോ ഗ്രോബാഗുകളിലേക്കോ ചട്ടികളിലേക്കോ മാറ്റി നടാം.
2. നല്ല വെയില്‍ കിട്ടുന്ന സ്ഥലമൊഴിവാക്കി വീടിന്റെ പാരപ്പറ്റിന് താഴെയോ, അടുക്കളയോട് ചേര്‍ന്നോ വളര്‍ത്താം.
3. പൊടിരൂപത്തിലുള്ള വളങ്ങള്‍, സ്ലറി, നേര്‍പ്പിച്ച പച്ചച്ചാണക കുഴമ്പ് എന്നിവയെല്ലാം പുതിനയ്ക്ക് നല്ല വളമാണ്.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
© All rights reserved | Powered by Otwo Designs
Leave a comment