ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 26000:2010 സര്‍ട്ടിഫിക്കേഷന്‍
കൊച്ചി: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് രാജ്യാന്തര അംഗീകാരമായ ഐഎസ്ഒ 26000:2010 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. സുസ്ഥിര വികസന നയങ്ങളിലൂടെ ബാങ്കെന്ന നിലയില്‍ സാമൂഹിക പ്രതിബദ്ധതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാണ് അംഗീകാരം.
സാമൂഹിക വികസനം ലക്ഷ്യമിട്ടുള്ള ഇടപെടലുകള്‍, പരിസ്ഥിതിയോടുള്ള മുന്‍ഗണന, ജീവനക്കാരുടെ അവകാശങ്ങള്‍, തൊഴില്‍ സാഹചര്യം, ഉപഭോക്ത്യ സംരക്ഷണം, നീതിയുക്തമായ പ്രവര്‍ത്തനം, ഭരണ നിര്‍വഹണം എന്നീ മേഖലയില്‍ ബാങ്ക് കൈവരിച്ച നേട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് സെര്‍ട്ടിഫിക്കേഷന്‍ നല്‍കിയിട്ടുള്ളത്. പാരിസ്ഥിതിക, സാമൂഹിക, ഭരണനിര്‍വഹണ മേഖലയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇസാഫ് ബാങ്കിന് ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗ് ലഭിച്ചിരുന്നു. ഇന്ത്യന്‍ ബാങ്കിങ് മേഖലയിലെ ശരാശരി റേറ്റിങായ 59നേയും മറികടന്ന് 71 ആയിരുന്നു ഇസാഫിന് ലഭിച്ചത്.
ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ രാജ്യാന്തര തലത്തില്‍ അംഗീകരിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡിയും സിഇഓയുമായ കെ പോള്‍ തോമസ് പറഞ്ഞു. 'പാരിസ്ഥിതിക, സാമൂഹിക, ഭരണ തത്വങ്ങളോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയെ ഉറപ്പിക്കുന്നതിനോടൊപ്പം, സമൂഹത്തില്‍ പുരോഗമനപരമായ മാറ്റത്തിന് കാരണമാകുന്ന സ്ഥാപനമെന്ന നിലയില്‍ ബാങ്കിന്റെ പാരമ്പര്യത്തെ ശക്തിപ്പെടുത്താനും അംഗീകാരം പ്രോത്സാഹനമാകും.' അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment