ബഡ് ചെയ്ത തൈകളാണെങ്കില്‍ മൂന്നു വര്‍ഷം കൊണ്ട് കയ്ക്കും. കാലവര്‍ഷത്തിനൊടുവിലാണ് ലോങ്ങന്റെ പഴക്കാലം.
നല്ല മധുരമുള്ള കുഞ്ഞുപഴങ്ങള്‍ കുലകളായി... ഏതു സമയത്തും പച്ചപ്പാര്‍ന്ന ഇലപ്പടര്‍പ്പുകള്‍, വീട്ട്മുറ്റത്ത് തണല്‍ നല്‍കാന്‍ അനുയോജ്യം - ലോങ്ങന്‍ അഥവാ ലാങ്‌സാറ്റ്. കേരളത്തിലെ കാലാവസ്ഥയിലും നല്ല വിളവ് തരുന്ന നിത്യഹരിത വൃക്ഷമാണിത്.
നീര്‍ വാര്‍ച്ചയുള്ള ജൈവ സമ്പുഷ്ടമായ സ്ഥലം നടാന്‍ തെരഞ്ഞെടുക്കണം. രണ്ടടി താഴ്ചയുള്ള കുഴി തയാറാക്കി ചാണകപ്പൊടി/ വേപ്പിന്‍ പിണ്ണാക്ക് +എല്ലുപൊടി തുടങ്ങിയവ മേല്‍മണ്ണുമായി ചേര്‍ത്ത് കുഴി മൂടണം. ഈ തടത്തിനു നടുവില്‍ ഒരു ചെറിയ കുഴിയെടുത്ത് തൈകള്‍ നടാം. കാര്യമായ പരിചരണം ആവശ്യമില്ലെങ്കിലും വര്‍ഷത്തിലൊരിക്കല്‍ കൊമ്പു കോതിയാല്‍ കൂടുതല്‍ ശാഖകള്‍ വളര്‍ന്നു മരം പടര്‍ന്നു പന്തലിക്കും. മഴക്കാലത്ത് ജെവവളങ്ങള്‍ ചുവട്ടില്‍ സമൃദ്ധമായി ചേര്‍ക്കുകയും വേനലില്‍ നനയും നല്‍കിയാല്‍ മരത്തിനു വളര്‍ച്ചയേറും.
ബഡ് ചെയ്ത തൈകളാണെങ്കില്‍ മൂന്നു വര്‍ഷം കൊണ്ട് കയ്ക്കും. കാലവര്‍ഷത്തിനൊടുവിലാണ് ലോങ്ങന്റെ പഴക്കാലം. നെല്ലിക്കയുടെ വലുപ്പമുള്ള കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞ നിറമാകും. പഴങ്ങളുടെ പുറംതൊലി നീക്കം ചെയ്ത് അകക്കാമ്പ് കഴിക്കാം. പഴങ്ങള്‍ക്കുള്ളില്‍ ഒന്നോ രണ്ടോ ചെറു വിത്തുകളുമുണ്ടാകും.
പടര്‍ന്നു പന്തലിച്ചു വളരുന്ന ഇനമായതിനാല്‍ മറ്റു മരങ്ങളുടെ ഇടയില്‍നിന്ന് ഇവയെ മാറ്റി നടണം. ധാരാളം ശാഖോപശാഖകളായി വളര്‍ന്നു നില്‍ക്കുന്ന വൃക്ഷം കാണാന്‍ മനോഹരമാണ്. തളിരിലകള്‍ക്ക് ചുവപ്പു കലര്‍ന്ന നിറമാണ്. ഇത് മരത്തെ കൂടുതല്‍ മനോഹരമാക്കും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment