കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ സീനിയര്‍ ഇക്കണോമിക്‌സ് സ്‌പെഷ്യലിസ്റ്റും കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍ പ്രോജക്ട് (KERA)ന്റെ ടീം ലീഡറുമായ ക്രിസ് ജാക്‌സണുമായി കൃഷി മന്ത്രി പി. പ്രസാദ് കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരം: കേര പദ്ധതിയുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ സീനിയര്‍ ഇക്കണോമിക്‌സ് സ്‌പെഷ്യലിസ്റ്റും കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിന്‍ മോഡേണൈസേഷന്‍ പ്രോജക്ട് (KERA)ന്റെ ടീം ലീഡറുമായ ക്രിസ് ജാക്‌സണുമായി കൃഷി മന്ത്രി പി. പ്രസാദ് കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പിലാക്കാനുദ്ദേശിക്കുന്ന 'കേര' പദ്ധതി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്താനാണ് ചര്‍ച്ച നടത്തിയത്.
കേരളത്തിന്റെ കാര്‍ഷിക ഭൂപ്രകൃതിയെ ശാക്തീകരിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ബൃഹത്തായ ആശയം ഈ യോഗത്തില്‍ കൃഷിമന്ത്രി മുന്നോട്ടുവച്ചു. തെങ്ങ്, കുരുമുളക് കൃഷിക്കുള്ള പിന്തുണ, പ്രാദേശിക കര്‍ഷകരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള കൃഷിക്കൂട്ടങ്ങള്‍ക്കുള്ള പിന്തുണ, കീടരോഗ നിരീക്ഷണം വര്‍ദ്ധിപ്പിക്കുന്നതിന് കേരള സെന്റര്‍ ഫോര്‍ പെസ്റ്റ് മാനേജ്‌മെന്റ് (കെസിപിഎം) തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കൂടാതെ, ഫാര്‍മര്‍ ഫീല്‍ഡ് സ്‌കൂള്‍ പ്രോഗ്രാം വിപുലീകരിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനയ്ക്കും സംസ്‌കരണത്തിനുമായി വൈഗ എന്ന ആശയത്തെ മെച്ചപ്പെടുത്തുക, കേരളത്തിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡിംഗും വിപണനവും, കൂണിന്റെയും തേനിന്റെയും ഉത്പാദനം ലാഭകരവും സുസ്ഥിരവുമാക്കുക തുടങ്ങിയ വിഷയങ്ങളും കൃഷിമന്ത്രി മുന്നോട്ട് വച്ചു. കാര്‍ബണ്‍ന്യൂട്രല്‍ ഫാമുകളുടെ പ്രാധാന്യത്തെക്കുറിച്ചും, ചെറുധാന്യകൃഷിയുടെ സാധ്യതകള്‍ തിരിച്ചറിയുന്നതിനെ കുറിച്ചും കാര്‍ഷിക പരിസ്ഥിതി അധിഷ്ഠിത കൃഷികള്‍ക്കുള്ള സാമ്പത്തിക സഹായം പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കര്‍ഷകരുടെ കണ്ടെത്തലുകളുടെയും കണ്ടുപിടുത്തങ്ങളുടെയും സമകാലീന പ്രാധാന്യത്തെ കുറിച്ചും ഇവ കര്‍ഷകര്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു.
ലോകബാങ്കിന്റെ സീനിയര്‍ ഇക്കണോമിക്‌സ് സ്‌പെഷ്യലിസ്റ്റും കേര പദ്ധതിയുടെ ടീം ലീഡറുമായ ക്രിസ് ജാക്‌സണ്‍ ഈ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും, വരാനിരിക്കുന്ന പദ്ധതി ഘടകങ്ങളില്‍ പ്രസക്തമായവയെ പരിഗണിക്കുമെന്നും മന്ത്രിക്ക് ഉറപ്പ് നല്‍കി. കാര്‍ഷിക പ്രതിരോധശേഷി, സുസ്ഥിരത, സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ മൊത്തത്തിലുള്ള വികസനം എന്നിവയും ലക്ഷ്യമിടുന്ന കേര പദ്ധതി കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ സമ്പന്നവും, ഒപ്പം കൃഷിയില്‍ കാലാവസ്ഥാനുസൃതമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പുമാണ്. മറ്റു ലോക ബാങ്ക് പ്രതിനിധികളോടൊപ്പം കാര്‍ഷികോല്പാദന കമ്മീഷണര്‍ ബി അശോക് , കൃഷി ഡയറക്ടര്‍ കെ എസ് അഞ്ജു , സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ എല്‍ ആര്‍ ആരതി , കാര്‍ഷിക വിലനിര്‍ണ്ണയ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. പി രാജശേഖരന്‍, കൃഷി അഡിഷണല്‍ ഡയറക്ടര്‍ ബീന ലക്ഷ്മണ്‍ എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment