പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആനുകൂല്യം തുടര്‍ന്ന് ലഭിക്കാന്‍ ആധാര്‍ സീഡിങ്, ഇ -കെ വൈ സി, ഭൂരേഖകള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ 2023 ഒക്ടോബര്‍ 31ന് അകം പൂര്‍ത്തിയാക്കുക.
പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി ആനുകൂല്യം തുടര്‍ന്ന് ലഭിക്കാന്‍ ആധാര്‍ സീഡിങ്, ഇ -കെ വൈ സി, ഭൂരേഖകള്‍ എന്നിവ വിജയകരമായി പൂര്‍ത്തിയാക്കാത്തവര്‍ 2023 ഒക്ടോബര്‍ 31ന് അകം പൂര്‍ത്തിയാക്കുക. ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. ആധാര്‍ കാര്‍ഡും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണുമായി കൃഷിഭവന്‍ നിര്‍ദ്ദേശിക്കുന്ന പോസ്റ്റ് ഓഫീസില്‍ എത്തി IPPB സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്നതാണ്. സി എസ് സി ജനസേവന കേന്ദ്രങ്ങള്‍ മുഖേന ലഗഥഇ പൂര്‍ത്തീകരിക്കുക. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി PMKISSAN GOI എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഗുണഭോക്താക്കള്‍ക്ക് നേരിട്ടും e-KYC പൂര്‍ത്തീകരിക്കാവുന്നതാണ്.
റവന്യൂ വകുപ്പിന്റെ ReLIS പോര്‍ലില്‍ ഭൂരേഖകള്‍ ഉള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ നേരിട്ടോ സി എസ് സി ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ ഭൂരേഖകള്‍ രേഖപ്പെടുത്തേണ്ടതാണ്. ഇതുവരെ ഓണ്‍ലൈന്‍ വഴി സ്ഥലവിവരം രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018 -19 ലെയും നിലവിലെയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് കൃഷിഭവനില്‍ സമര്‍പ്പിച്ച് പിഎം കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തേണ്ടതാണ്.ആധാര്‍ സീഡിങ്, ഇ- കെ വൈ സി ഭൂരേഖകള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തല്‍ എന്നിവ പൂര്‍ത്തീകരിക്കുന്നതിനായി ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ക്യാമ്പയിനില്‍ പങ്കെടുക്കുവാന്‍ കര്‍ഷകര്‍ അവരുടെ കൃഷിഭൂമി സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളിലെ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.
മേല്‍പ്പറഞ്ഞ നടപടികള്‍ 2023 ഒക്ടോബര്‍ 31 നകം പൂര്‍ത്തീകരിക്കാത്തവര്‍ക്ക് പദ്ധതി അനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. അപ്രകാരം അനര്‍ഹരാകുന്നവര്‍ ഇതുവരെ കൈപ്പറ്റിയ തുക തിരിച്ച് അടയ്‌ക്കേണ്ടി വരും. പി എം കിസാന്‍ പദ്ധതിയില്‍ പുതുതായി അംഗമാകുന്നതിന് സ്വന്തമായോ അക്ഷയ ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ ആധാര്‍ കാര്‍ഡ് 2018 -19 ലെയും അതേ ഭൂമിയുടെ നിലവിലെയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-180-1551 എന്ന ടോള്‍ഫ്രീ നമ്പറിലോ PMU KERALA 0471-2304022,04712964022 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment