വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

By Harithakeralam
2026-02-15

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും ഒരു ദിവസം മാത്രം അവസരമുണ്ട്. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക് പഠനവും അനുഭവവും വിനോദവും ഒരുപോലെ സമ്മാനിക്കുന്ന രീതിയിലാണ് പ്രദര്‍ശന പവിലിയനുകളും തീം സ്റ്റാളുകളും സജ്ജീകരിച്ചിരിക്കുന്നത്.

വേനലിനെ കുളിരാക്കാന്‍ സര്‍ക്കാര്‍ ഓറഞ്ച് & വെജിറ്റബിള്‍ ഫാം സ്റ്റാള്‍

ഈ വേനല്‍ക്കാലം രുചികരവും ആരോഗ്യകരവുമായി ആക്കാന്‍ സര്‍ക്കാര്‍ ഓറഞ്ച് & വെജിറ്റബിള്‍ ഫാം സ്റ്റാള്‍ വലിയ ജനത്തിരക്കാണ് അനുഭവിക്കുന്നത്. ഫാമിലെ ഉല്‍പ്പന്നങ്ങളില്‍ നിന്നും മാത്രം വേര്‍തിരിച്ച പള്‍പ്പ് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌ക്വാഷ്, ജ്യൂസ്, ജാം, ജെല്ലി, അച്ചാറുകള്‍ തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നേരിട്ട് വാങ്ങാം. ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളും കാര്‍ഷിക യന്ത്ര സാമഗ്രികളും ലഭ്യമാണ്.

''Kerala - The Global Green Engine'

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തീം പവലിയന്‍ ആഗോള വനിതാ കര്‍ഷക വര്‍ഷത്തെ ആസ്പദമാക്കി ഒരുക്കിയ ദൃശ്യാവിഷ്‌കാരങ്ങളിലൂടെ പഴവര്‍ഗം, പച്ചക്കറി, പുഷ്പങ്ങള്‍ എന്നിവയിലും വനിതാ കര്‍ഷകരുടെ ശക്തമായ പങ്കും അവതരിപ്പിക്കുന്നു. ഹൈഡ്രോപോണിക്‌സ്, മൈക്രോഗ്രീന്‍സ്, നഗര-പെരിനഗര സ്മാര്‍ട്ട് ഫാം മാതൃകകള്‍ തുടങ്ങിയ മണ്ണില്ലാ കൃഷിരീതികളും ഇവിടെ നേരില്‍ കാണാം.

''കൂണ്‍ഗ്രാമം'' - കൃഷിയിലെ പുതിയ വഴികള്‍

ചെറുകിടയും വന്‍കിടയുമായ കൂണ്‍ യൂണിറ്റുകള്‍, വിത്തുത്പാദന സംവിധാനം, മൂല്യവര്‍ധിത കൂണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന പ്രായോഗിക മാതൃകകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

കാര്‍ഷിക സര്‍വകലാശാല പവിലിയന്‍ - ശാസ്ത്രത്തിന്റെ വിസ്മയം

പുത്തന്‍ സാങ്കേതിക വിദ്യകളും ഗവേഷണ ഫലങ്ങളും അവതരിപ്പിക്കുന്ന കാര്‍ഷിക സര്‍വകലാശാല പവിലിയന്‍ പ്രധാന ആകര്‍ഷണമാണ്. 18-ഓളം അപൂര്‍വ വാഴ ഇനങ്ങള്‍, ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍, ഗുണമേന്മയുള്ള വിത്തുകളും തൈകളും, ശാസ്ത്രീയ ഉപദേശങ്ങളും ഇവിടെ ലഭ്യമാണ്. വ്യത്യസ്തമായ കാര്‍ഷിക തീം അടിസ്ഥാനത്തില്‍ 9 സ്റ്റാളുകളാണ് സര്‍വകലാശാല സന്നര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.  

GI ഉല്‍പ്പന്നങ്ങളുടെ മഹാസംഗമം

ഓണാട്ടുകര എള്ള്, തലനാടന്‍ ഗ്രാമ്പു, വാഴക്കുളം പൈനാപ്പിള്‍, പൊക്കാളി അരി, ചങ്ങാലിക്കോടന്‍ വാഴ, അട്ടപ്പാടി ധാന്യവര്‍ഗ്ഗങ്ങള്‍, തിരൂര്‍ വെറ്റില, വയനാടന്‍ നെല്ലിനങ്ങള്‍, റോബസ്റ്റാ കോഫി, കുറ്റിയാട്ടൂര്‍ മാങ്ങ, കൈപ്പാട് അരി തുടങ്ങിയ GI ടാഗ് ലഭിച്ച അപൂര്‍വ ഉല്‍പ്പന്നങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ ലഭ്യമാണ്.

കിഴങ്ങുവിള ഗവേഷണ കേന്ദ്രവും AIF മാര്‍ഗനിര്‍ദ്ദേശവും

കിഴങ്ങുവിളകളുടെ വൈവിധ്യവും രോഗപ്രതിരോധ ശേഷിയുള്ള വര്‍ഗ്ഗങ്ങളും ബയോ ഇന്‍പുട്ടുകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്ന സ്റ്റാള്‍ ശ്രദ്ധേയമാണ്. അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) പദ്ധതിയിലൂടെ 2 കോടി രൂപ വരെ വായ്പാ സഹായം ലഭ്യമാക്കുന്ന മാര്‍ഗങ്ങള്‍ സംബന്ധിച്ച നേരിട്ടുള്ള ഉപദേശവും ലഭ്യമാണ്.

ഡിജിറ്റല്‍ സേവനങ്ങളും മെഗാ പദ്ധതികളും

കൃഷിവകുപ്പിന്റെ എയിംസ് പോര്‍ട്ടല്‍, കതിര്‍ ആപ്പ്, ബൃഹത് പദ്ധതി കേര തുടങ്ങിയ പദ്ധതികളുടെ പ്രത്യേക സ്റ്റാളുകള്‍ കര്‍ഷകര്‍ക്ക് സേവനങ്ങളും വിവരങ്ങളും നല്‍കുന്നു. കാര്‍ഷിക രംഗത്തെ പുതുമയും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിക്കുന്ന വൈഗ 2026 സന്ദര്‍ശിക്കുന്നതിന് ഇന്നും കൂടെയാണ് അവസരം.

സമാപന സമ്മേളനത്തില്‍, തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്, തിരുവനന്തപുരം എം.പി. ഡോ. ശശി തരൂര്‍, ആറ്റിങ്ങല്‍ എം.പി. അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, എം.എല്‍.എമാരായ ഒ.എസ്. അംബിക, കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, വി. ജോയ്, ഡി.കെ. മുരളി, വി.കെ. പ്രശാന്ത്, വി. ശശി, ഐ.ബി. സതീഷ്, ജെ. സ്റ്റീഫന്‍, എം. വിന്‍സന്റ്, കരിക്കകം കൗണ്‍സിലര്‍ അഡ്വ. അശ്വതി എം.എസ്. എന്നിവരും വിവിധ കാര്‍ഷിക ബോര്‍ഡ് അധ്യക്ഷന്മാരും ചടങ്ങില്‍ സംബന്ധിക്കും. വേദിയില്‍ മുതിര്‍ന്ന കര്‍ഷകനെയും കര്‍ഷക തൊഴിലാളിയെയും ആദരിക്കും.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs