ഒറിജിനല്‍ കമ്പോസ്റ്റ് തയാറാക്കുന്നത് ഇങ്ങനെ

കമ്പോസ്റ്റ് തയാറാക്കല്‍ സത്യത്തില്‍ വലിയൊരു പക്രിയയാണ്. എല്ലാ ഗുണങ്ങളും നിറഞ്ഞ കമ്പോസ്റ്റ് തയാറാക്കാന്‍ മാസങ്ങള്‍ നീണ്ട പരിശ്രമം ആവശ്യമാണ്. അത്തരത്തില്‍ കമ്പോസ്റ്റ് തയാറാക്കുന്ന കാര്യമാണിന്ന് വിശദീകരിക്കുന്നത്.

By Harithakeralam
2023-10-20

എല്ലാതരം ചെടികള്‍ക്കും അനുയോജ്യമായ ഉത്തമ ജൈവവളമാണ് കമ്പോസ്റ്റ്. പലതരത്തില്‍ കമ്പോസ്റ്റുകള്‍ നാം തയാറാക്കാറുണ്ട്. ഒരാഴ്ച, ഒരു മാസം എന്തിന് ഒരു ദിവസം കൊണ്ടു പോലും കമ്പോസ്റ്റ് തയാറാക്കാമെന്നു പറയുന്നവരുണ്ട്. എന്നാല്‍ കമ്പോസ്റ്റ് തയാറാക്കല്‍ സത്യത്തില്‍ വലിയൊരു പക്രിയയാണ്. എല്ലാ ഗുണങ്ങളും നിറഞ്ഞ കമ്പോസ്റ്റ് തയാറാക്കാന്‍ മാസങ്ങള്‍ നീണ്ട പരിശ്രമം ആവശ്യമാണ്. അത്തരത്തില്‍ കമ്പോസ്റ്റ് തയാറാക്കുന്ന കാര്യമാണിന്ന് വിശദീകരിക്കുന്നത്. ഉണങ്ങിയ ഇലകള്‍, പച്ചില, അടുക്കളമാലിന്യം, ചാരം, ചാണകം തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചാണിതു തയാറാക്കുന്നത്.

തടം കെട്ടുക

കല്ലോ ഹോളിബ്രിക്‌സ് കട്ടകളോ ഇഷ്ടികയോ ഉപയോഗിച്ച് തടം കെട്ടുകയാണ് ആദ്യ പരിപാടി. മൂന്നോ നാലോ നിരയില്‍ കല്ലുകള്‍ നിരത്തി ചതുരാകൃതിയില്‍ തടം കെട്ടണം. നല്ല ഗുണനിലവാരമുള്ള പ്ലാസ്റ്റിക് ഷീറ്റ് നിലത്ത് വിരിച്ച് അതിനു മുകളില്‍ കല്ലുകള്‍ അടുക്കിയാണ് തടം തയാറാക്കേണ്ടത്. വീതിയും നീളവുമെല്ലാം നമുക്ക് ലഭിക്കുന്ന അടുക്കളമാലിന്യം, ഇലകള്‍ എന്നിവ അനുസരിച്ച് തീരുമാനിക്കാം. കല്ലുകള്‍ തമ്മിലുള്ള ഗ്യാപുകള്‍ സിമന്റ് തേച്ച് അടയ്ക്കണം, കെട്ടിടം നിര്‍മിക്കാന്‍ ചുമര്‍ ഒരുക്കുന്നതു പോലെ. മാലിന്യങ്ങള്‍ ഇടാനുള്ള കുഴിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് പൂര്‍ണമായും ഉണ്ടെന്ന് ഉറപ്പു വരുത്തണം. മണ്ണ് കാണാത്ത വിധം വേണം ഷീറ്റ് വിരിക്കാന്‍. ചിതല്ലിന്റെ ശല്യം ഒഴിവാക്കാനിതു സഹായിക്കും.

അടിസ്ഥാനം ചാരം

തടം കെട്ടിക്കഴിഞ്ഞാല്‍ പിന്നെ കുറച്ചു ചാരം പ്ലാസ്റ്റിക് ഷീറ്റിന് മുകളില്‍ വിതറുക. പിന്നീട് ഇതിനു മുകളില്‍ മറ്റൊരു ഷീറ്റ് പ്ലാസ്റ്റിക്ക് കൂടിയിട്ട് കുറച്ചധികം ചാരം വിതറാം. ഇതിനു ശേഷമാണ് യഥാര്‍ഥത്തില്‍ കമ്പോസ്റ്റ് നിര്‍മാണം ആരംഭിക്കുന്നത്. കരിയിലകള്‍ വിതറുകയാണ് അടുത്ത നടപടി. ഇവ കൈകൊണ്ട് അമര്‍ത്തുക, തടത്തില്‍ കയറി നിന്ന് കാലുകൊണ്ട് ചവിട്ടി അമര്‍ത്തുന്നതാണ് നല്ലത്. ഇതിന് ശേഷം ചാണക വെള്ളം തളിക്കുക. പിന്നീട് കുറച്ച് പച്ചിലകള്‍ വെട്ടിയൊരുക്കി വിതറാം. എന്നിട്ട് നല്ല പോലെ അടച്ചു വയ്ക്കുക. കൃത്യമായി അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കണം, മഴവെള്ളം വീഴാനോ കാക്കയോ പൂച്ചകളോ പോലെ ജീവികളോ കയറാനോ പാടില്ല. 

കുറച്ചു ദിവസം കഴിയുമ്പോള്‍ ഇലകളെല്ലാം അഴുകിയിട്ടുണ്ടാകും, അപ്പോള്‍ വീണ്ടും അടുക്കള മാലിന്യങ്ങളോ ഇലകളോ നിക്ഷേപിക്കാം, പിന്നെ ചാണക വെള്ളം തളിക്കാം. പിന്നീട് അടച്ചു വയ്ക്കുക. കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും തുറന്നു നോക്കുമ്പോള്‍ ആദ്യത്തെ പോലെ മാലിന്യങ്ങള്‍ അഴുകിയിട്ടുണ്ടാകും. നമ്മള്‍ വീട്ടില്‍ ശേഖരിച്ച അടുക്കള മാലിന്യങ്ങളും ഇലകളുമെല്ലാം ഇനി നിക്ഷേപിക്കാം. ഇത്തരത്തില്‍ മൂന്നോ നാലോ മാസം ചെയ്യുമ്പോള്‍ പിന്നെ കുഴി നിറയും. വീണ്ടും മാലിന്യമിടാന്‍ സ്ഥലമില്ലാതെ വരുമ്പോള്‍ നല്ല പോലെ അടച്ചു വയ്ക്കുക.

ഗുണങ്ങള്‍ നിറഞ്ഞ കമ്പോസ്റ്റ്

തടം നിറഞ്ഞ് അടച്ചുവച്ചു നാലോ അഞ്ചോ മാസം കഴിഞ്ഞുവേണം തുറന്നു നോക്കാന്‍. അപ്പോഴേക്കും നല്ല ഗുണങ്ങള്‍ നിറഞ്ഞ പൊടി പൊടിയായ കമ്പോസ്റ്റ് തയാറായിട്ടുണ്ടാകും. ഇത് പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കുമെല്ലാം നല്ല ഫലം ചെയ്യും. രണ്ടോ മൂന്നോ തടം തയാറാക്കി ഇത്തരത്തില്‍ കമ്പോസ്റ്റ് നിര്‍മിക്കാന്‍ ഒരുങ്ങിയാല്‍ പിന്നെ മാലിന്യനിര്‍മാജനം ഒരു പ്രശ്‌നമല്ലാതായി മാറും. ഏകദേശം പത്ത് മാസമെടുത്താണ് കമ്പോസ്റ്റ് തയാറാകുന്നത്. ഇതിനാല്‍ മാലിന്യങ്ങളും ഇലകളുമെല്ലാം അഴുകി ചാണകവും ചേര്‍ന്ന് നല്ല കമ്പോസ്റ്റായി മാറിയിട്ടുണ്ടാകും. 

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs