സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പ്രാദേശിക പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള ജില്ലാതല സ്റ്റാളുകളും ശ്രദ്ധേയമാണ്.
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും അനുഭവവും വിനോദവും ഒരുപോലെ സമ്മാനിക്കുന്ന തരത്തിലാണ് പ്രദര്‍ശന പവലിയനുകളും തീം സ്റ്റാളുകളും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പ്രാദേശിക പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള ജില്ലാതല സ്റ്റാളുകളും ശ്രദ്ധേയമാണ്.
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തീം പവലിയന്‍
ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയായ Food and Agriculture Organization 2026-നെ അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷമായി ആചരിക്കുന്നതിനെ ആസ്പദമാക്കി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ തീം പവലിയന്‍ സജ്ജമാക്കിയിട്ടുണ്ട്. 'Kerala - The Global Green Engine' എന്ന ടാഗ് ലൈനോടുകൂടി പഴവര്‍ഗ്ഗം, പച്ചക്കറി, പുഷ്പങ്ങള്‍ എന്നിവയും വനിതാ കര്‍ഷകരുടെ ശക്തമായ പങ്കും ദൃശ്യാവിഷ്‌കാരങ്ങളിലൂടെ ഇവിടെ അവതരിപ്പിക്കുന്നു. കേരളത്തിന്റെ ഹോര്‍ട്ടികള്‍ച്ചര്‍ വിളകളും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ആഗോള നിലവാരത്തില്‍ പരിചയപ്പെടുത്തുന്ന രീതിയിലാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഹൈഡ്രോപോണിക്‌സ്, മൈക്രോഗ്രീന്‍സ് തുടങ്ങിയ മണ്ണില്ലാ കൃഷിരീതികള്‍, നഗര-പെരി നഗര കൃഷിക്ക് അനുയോജ്യമായ സ്മാര്‍ട്ട് ഫാം മാതൃകകള്‍ എന്നിവയും സന്ദര്‍ശകര്‍ക്ക് നേരില്‍ കാണാം. ചെറുകിടയും വന്‍കിടയുമായ കൂണ്‍ യൂണിറ്റുകള്‍, വിത്തുത്പാദന സംവിധാനം, മൂല്യവര്‍ധിത കൂണ്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ പരിചയപ്പെടുത്തുന്ന ''കൂണ്‍ഗ്രാമം'' പദ്ധതിയുടെ പ്രായോഗിക മാതൃകകളും സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിസ്മയം തീര്‍ത്ത് കാര്‍ഷിക സര്‍വ്വകലാശാല പവിലിയന്‍
വൈഗ 2026-ലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് കാര്‍ഷിക സര്‍വകലാശാലയുടെ പവിലിയന്‍. പുത്തന്‍ സാങ്കേതിക വിദ്യകളും ഗവേഷണ ഫലങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി തീം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്. സസ്യസംരക്ഷണം, IPR, KVK, പ്ലാന്റേഷന്‍, പഴവര്‍ഗ്ഗ ശാസ്ത്രം, പുഷ്പകൃഷി, പച്ചക്കറി-പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, നെല്ല്-മില്ലറ്റ് വിഭാഗം, തെങ്ങ് ഗവേഷണം എന്നിവ ഉള്‍പ്പെടുന്ന സ്റ്റാളുകളില്‍ ശാസ്ത്രീയ വിവരങ്ങള്‍ ലഭ്യമാണ്. 18-ഓളം അപൂര്‍വ വാഴ ഇനങ്ങള്‍, ഹൈബ്രിഡ് തെങ്ങിന്‍ തൈകള്‍, ഗുണമേന്മയുള്ള വിത്തുകള്‍, തൈകള്‍, ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശന-വില്‍പ്പനയും നടക്കുന്നു. വിദഗ്ധ ശാസ്ത്രജ്ഞരില്‍ നിന്ന് സംശയനിവാരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഭൗമസൂചിക (GI) ഉല്‍പ്പന്നങ്ങളുടെ സംഗമം
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള GI ടാഗ് ലഭിച്ച അപൂര്‍വ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ എത്തുന്ന വേദിയായി മേള മാറിയിട്ടുണ്ട്. ഓണാട്ടുകര എള്ളിനങ്ങള്‍, തലനാടന്‍ ഗ്രാമ്പു, വാഴക്കുളം പൈനാപ്പിള്‍, പൊക്കാളി അരി, ചങ്ങാലിക്കോടന്‍ വാഴ, അട്ടപ്പാടി ധാന്യവര്‍ഗ്ഗങ്ങള്‍, തിരൂര്‍ വെറ്റില, വയനാടന്‍ നെല്ലിനങ്ങള്‍, റോബസ്റ്റാ കോഫി, കുറ്റിയാട്ടൂര്‍ മാങ്ങ, കൈപ്പാട് അരി എന്നിവ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശന-വില്‍പ്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്.
സാങ്കേതിക വിദ്യയും മൂല്യവര്‍ധനവും - 250-ലധികം സ്റ്റാളുകള്‍
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, ഫുഡ് പ്രോസസ്സിംഗ് സാങ്കേതിക വിദ്യകള്‍, സ്മാര്‍ട്ട് ഫാമിംഗ് ഉപകരണങ്ങള്‍, ജൈവ കൃഷി മാതൃകകള്‍, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന 250-ലധികം സ്റ്റാളുകള്‍ മേളയുടെ പ്രധാന ആകര്‍ഷണമാണ്. കര്‍ഷക കൂട്ടായ്മകള്‍, FPOകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ സജീവ പങ്കാളിത്തം പ്രദര്‍ശനത്തെ സമ്പുഷ്ടമാക്കുന്നു. കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വൈവിധ്യവും ശാസ്ത്രീയ പുരോഗതിയും അവതരിപ്പിക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ പ്രദര്‍ശന സ്റ്റാള്‍ പ്രത്യേക ശ്രദ്ധ നേടുന്നു. മരച്ചീനി, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് തുടങ്ങി നിരവധി ഇനങ്ങളും രോഗപ്രതിരോധ ശേഷിയുള്ള വര്‍ഗ്ഗങ്ങളും ബയോ ഇന്‍പുട്ടുകളും സ്മാര്‍ട്ട് ഫെര്‍ട്ടിഗേഷന്‍ മാതൃകകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കിഴങ്ങു വര്‍ഗ്ഗങ്ങളില്‍ നിന്നുള്ള പാസ്ത, നൂഡില്‍സ്, ചിപ്‌സ്, വാക്വം ഫ്രൈഡ് ഉല്‍പ്പന്നങ്ങള്‍, എക്‌സ്ട്രൂഡഡ് ഫുഡ്സ് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. അഗ്രികള്‍ച്ചറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) പദ്ധതിയിലൂടെ 2 കോടി രൂപ വരെ വായ്പാ സഹായം ലഭ്യമാക്കുന്ന മാര്‍ഗങ്ങള്‍, പ്രോജക്ട് തയ്യാറാക്കല്‍, അപേക്ഷ നടപടികള്‍ എന്നിവയെക്കുറിച്ചുള്ള നേരിട്ടുള്ള മാര്‍ഗനിര്‍ദ്ദേശവും AIF സ്റ്റാളില്‍ ലഭ്യമാണ്.കാര്‍ഷിക മേഖലയിലെ പുതിയ പ്രവണതകള്‍ അടുത്തറിയാന്‍ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, സംരംഭകര്‍, പൊതുജനങ്ങള്‍ തുടങ്ങി വലിയ തിരക്കാണ് സ്റ്റാളുകളില്‍ അനുഭവപ്പെടുന്നത്. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും ഒരുമിപ്പിക്കുന്ന കാര്‍ഷികോത്സവമായി വൈഗ 2026 പ്രദര്‍ശനം മാറിക്കഴിഞ്ഞു.
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment