വിവിധ തരം ചീരകള്‍, മുരിങ്ങ, ചായമന്‍സ, ചീരച്ചേമ്പ്, കാബേജ്, മല്ലിയില, പുതിന തുടങ്ങിയ ഇലക്കറികള്‍ നമുക്ക് വലിയ പ്രയാസമില്ലാതെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. ഇവ ഓരോന്നും നട്ടു വളര്‍ത്തി ഇല പറിക്കുന്നതുവരയെ ചെയ്യേണ്ട കാര്യങ്ങള്‍ പരമ്പരായി അവതരിപ്പിക്കുകയാണ് ഹരിത കേരളം ന്യൂസ്. സാധാരണ നമ്മള്‍ വളര്‍ത്തുന്ന ചീരയെപ്പറ്റിയാണ് ആദ്യം.
മനുഷ്യശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളും പോഷകങ്ങളുമടങ്ങിയവയാണ് ഇലക്കറികള്‍. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉന്‍മേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാന്‍ ഇലക്കറികള്‍ സഹായിക്കും. വീട്ടില്‍ അടുക്കളത്തോട്ടമൊരുക്കുന്നവര്‍ നിര്‍ബന്ധമായും ഇലക്കറികള്‍ വളര്‍ത്തണം. വിവിധ തരം ചീരകള്‍, മുരിങ്ങ, ചായമന്‍സ, ചീരച്ചേമ്പ്, കാബേജ്, മല്ലിയില, പുതിന തുടങ്ങിയ ഇലക്കറികള്‍ നമുക്ക് വലിയ പ്രയാസമില്ലാതെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂ. ഇവ ഓരോന്നും നട്ടു വളര്‍ത്തി ഇല പറിക്കുന്നതുവരയെ ചെയ്യേണ്ട കാര്യങ്ങള്‍ പരമ്പരായി അവതരിപ്പിക്കുകയാണ് ഹരിത കേരളം ന്യൂസ്. സാധാരണ നമ്മള്‍ വളര്‍ത്തുന്ന ചീരയെപ്പറ്റിയാണ് ആദ്യം.
ചീരക്കൃഷി
വര്‍ഷം മുഴുവന്‍ ചീര കൃഷി ചെയ്യാമെങ്കിലും ശക്തിയായ മഴയുള്ള സമയത്ത് ഇവ വിതയ്ക്കുന്നതും പറിച്ചുനടുന്നതും ഒഴിവാക്കണം. പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ചീരകളാണ് നാം സാധാരണ കൃഷി ചെയ്യുന്നത്. ഇതില്‍ തന്നെ വിവിധ ഇനങ്ങളുണ്ട്.
വിത്തും വിതയും
ചീര നേരിട്ട് വിതയ്ക്കുകയോ, തൈ പറിച്ചു നടുകയോ ആവാം. നേരിട്ടു വിതയ്ക്കുമ്പോള്‍ സെന്റിനു 10 ഗ്രാം വിത്ത് മണലുമായി കൂട്ടിക്കലര്‍ത്തി പാകണം. പറിച്ചു നടുന്ന രീതിയിലാണെങ്കില്‍ സെന്റിനു രണ്ടു ഗ്രാം വിത്തു മതിയാകും.
നിലമൊരുക്കലും വളപ്രയോഗവും
നല്ല വെളിച്ചവും നീര്‍വാര്‍ച്ചയുള്ളതുമായ സ്ഥലമാണ് കൃഷിക്കനുയോജ്യം. ഒരു മീറ്റര്‍ വീതിയിലും 20-30 സെ.മീ. ഉയരത്തിലും തറകള്‍ ഉണ്ടാക്കി 15-20 സെ.മീ. അകലത്തില്‍ വരികളില്‍ പൊടിമണലുമായി കൂട്ടിക്കലര്‍ത്തി വിത്തിടണം. ഉറുമ്പിന്റെ ഉപദ്രവം ഒഴിവാക്കാന്‍ ചാരമോ മഞ്ഞള്‍പ്പൊടിയോ വിതറാം. മൂന്നാഴ്ച പ്രായമായ (3-4 ഇലകള്‍ ഉള്ള) തൈകള്‍ പറിച്ചുനടാം. മഴക്കാലത്ത് വാരങ്ങളില്‍ നടുന്നതാണ് നല്ലത്. അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ മണ്ണില്‍ കൂട്ടിയിളക്കണം. അതിനു ശേഷം ആഴ്ചതോറും ജൈവസ്ലറി തളിക്കാവുന്നതാണ്. ഗ്രോബാഗിലും ചീര നടാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. നനയ്ക്കുമ്പോള്‍ മണ്ണിലെ ചെളി തെറിച്ച് ഇലകളില്‍ പടരുന്നതിലൂടെയാണ് പ്രധാനമായും ഇലപ്പുള്ളി രോഗം ഉണ്ടാകുന്നത്. നനയ്ക്കുമ്പോള്‍ ചുവട്ടില്‍ മാത്രം വെള്ളമൊഴിക്കാന്‍ ശ്രമിക്കുക.
2. ചുവന്ന ചീരയോടൊപ്പം പ്രതിരോധശേഷിയുള്ള പച്ചയിനം കൂടി കലര്‍ത്തി വിതറുക.
3. സ്യൂഡോമോണസ് വിത്തില്‍ പുരട്ടി അര മണിക്കൂര്‍ തണലില്‍ വച്ചതിനുശേഷം നടുക.
4. പറിച്ചു നടുകയാണെങ്കില്‍ 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി വേരു മുക്കി നടുകയോ,നട്ട ശേഷം ചുവട്ടിലൊഴിക്കുകയോ ചെയ്യാം.
5. വിത്തു നടുന്ന സ്ഥലം നല്ലപോലെ കിളച്ചു കല്ലും കളയും കട്ടയും മാറ്റി നന്നായി ജൈവാംശം ചേര്‍ക്കുക.
6. കോഴിവളം, ചകിരിച്ചോര്‍, ചാണകസ്ലറി, തൊഴുത്തു കഴുകിയ വെള്ളം മൂത്രത്തോടൊപ്പം നേര്‍പ്പിച്ചത് എന്നിവ ഒഴിക്കുന്നത് ചീര വേഗത്തില്‍ വളരാന്‍ സഹായിക്കും.
7. ട്രെക്കോഡര്‍മ്മ ചേര്‍ത്തു സമ്പുഷ്ടമാക്കിയ ജൈവവളം മണ്ണില്‍ ചേര്‍ത്ത ശേഷം വിത്തിടുക.
8. ഇലപ്പുള്ളി കാണുന്ന ചെടികള്‍ ഉടന്‍ പറിച്ചുമാറ്റുക.
9. ഒരു ടീസ്പൂണ്‍ അപ്പക്കാരത്തില്‍ 4 ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് 6 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളില്‍ തളിക്കുന്നത് ഇലപ്പുള്ളി രോഗവ്യാപനം തടയും.
കീടങ്ങളെ തുരത്താം
കൂടുകെട്ടി പുഴു/ ഇല തീനി പുഴുക്കളാണ് ചീരയുടെ പ്രധാന ശത്രുക്കള്‍. ഇലകളില്‍ കൂടുകെട്ടി തിന്നു നശിപ്പിക്കുകയാണ് ഇവ ചെയ്യുക.
1. പുഴുക്കളെ ഇലയോടുകൂടി ശേഖരിച്ച് നശിപ്പിക്കുക.
2. ജൈവകീടനാശിനി (ബിടികെ) 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി തളിക്കുക.
3. പെരുവലത്തിന്റെ ഇലച്ചാര്‍ 45 മില്ലി ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ തളിക്കാം.
4. വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് വിത്തു നടുക.
5. വേപ്പധിഷ്ടിത കീടനാശിനി 5% വീര്യത്തില്‍ തളിക്കുക.
ഗുണങ്ങള്‍
വിറ്റാമിന്‍ എ സമൃദ്ധമായുണ്ട് ഇലക്കറികളില്‍. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിന്‍ എ കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ അധികം പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിന്‍ കെ, മഗ്‌നീഷ്യം, കാത്സ്യം എന്നിവയും ഇലക്കറികളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇലക്കറികള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. ചില ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇലക്കറികളുണ്ട്. ബലമുള്ള എല്ലിനും പല്ലിനും കാത്സ്യം വേണമെന്ന് അറിയാമല്ലോ. കാത്സ്യവും മഗ്‌നീഷ്യവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇവ സഹായിക്കും. വിറ്റാമിന്‍ കെ, മഗ്‌നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയ ഈ ഇലക്കറികള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. മഗ്‌നീഷ്യം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായ ഇലക്കറികള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില്‍ മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാന്‍ ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്‌നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ നല്ല വിളവ് പയറില്‍…
അടുക്കളയില്‍ സ്ഥിരമായി ഉപയോഗിക്കുന്ന സവാള നമ്മുടെ വീട്ടിലും കൃഷി ചെയ്താലോ...? കേരളത്തിലെ കാലാവസ്ഥയില്‍ സവാള വളരില്ല എന്നതായിരിക്കും മിക്കവരുടേയും മറുപടി. എന്നാല്‍ വലിയ തോതില്‍ ഇല്ലെങ്കിലും നമുക്കും സവാള…
കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങളുണ്ടാകുന്നതിനാല്‍ പല സ്ഥലങ്ങളിലും മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജൈവ വസ്തുക്കളുടെ അളവ് മണ്ണില്‍ വലിയ തോതില്‍ കുറഞ്ഞു വരുന്നുണ്ടെന്നാണ് പഠനങ്ങള്‍…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്‍. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല്‍ നല്ല പരിചരണം വിളകള്‍ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
ശക്തമായ മഴ കുറച്ചു ദിവസം കൂടി കേരളത്തില്‍ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മഴ മാറിയാല്‍ പിന്നെ മഞ്ഞുകാലമാണ്. പച്ചക്കറിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയം. അടുക്കളത്തോട്ടം ഉഷാറാക്കാന്‍ ആഗ്രഹിക്കുന്നവര്‍…
ഏറെ ഗുണങ്ങള്‍ നിറഞ്ഞ പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ കയ്പ്പ് കാരണം മിക്കവരും അടുക്കളയില്‍ പാവയ്ക്കയ്ക്ക് സ്ഥാനം നല്‍കുന്നില്ല. എന്നാല്‍ കയ്പ്പില്ലാത്ത പാവയ്ക്ക് അഥവാ കന്റോല വളര്‍ത്തിയാലോ. കേരളത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment