കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

പത്ത് വര്‍ഷത്തിനിടെ കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റം വലിയ പ്രതീക്ഷ നല്‍കുന്നതായി മന്ത്രി

By Harithakeralam
2026-02-16

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു.കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ വൈഗ 2026, കര്‍ഷകരുടെ വരുമാന വര്‍ധന ലക്ഷ്യമാക്കി ഫലപ്രദമായി സംഘടിപ്പിക്കപ്പെട്ടതാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്നും, പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്കുള്ള മുന്നേറ്റം വലിയ പ്രതീക്ഷ നല്‍കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീടുതോറും കൃഷി പ്രോത്സാഹിപ്പിക്കാന്‍ കഴിഞ്ഞത് ഈ കാലഘട്ടത്തിലെ വലിയ നേട്ടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി പി. പ്രസാദ്, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സ്ഥിരം സംവിധാനത്തിലേക്ക് കൊണ്ടുവരുന്ന ദിശയിലാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന് വ്യക്തമാക്കി. 80 കോടി രൂപ മുതല്‍മുടക്കില്‍ ഉയരുന്ന കാബ്‌കോ കാര്‍ഷിക സമുച്ചയത്തിലാകും അടുത്ത വൈഗ സംഘടിപ്പിക്കുകയെന്നും അദ്ദേഹം അറിയിച്ചു. കൃഷി വകുപ്പിന്റെ കാര്‍ഷിക സമുച്ചയവും എക്‌സിബിഷന്‍ സെന്ററും ഉയരുന്ന മണ്ണിലാണ് ഈ വര്‍ഷം വൈഗ നടന്നതെന്നും അത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ 500 വിജയകരമായ വനിതാ കര്‍ഷകരുടെ വിജയഗാഥകള്‍ ഉള്‍ക്കൊള്ളുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പ്രസിദ്ധീകരണമായ ''കാര്‍ഷിക വീഥിയിലെ പെണ്‍ ചുവടുകള്‍'' മന്ത്രി ജെ. ചിഞ്ചുറാണി, അവാര്‍ഡ് ജേതാക്കളായ പി. ഭുവനേശ്വരി അമ്മ, വിനോദിനി എന്നിവര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.മികച്ച സ്റ്റാളുകള്‍ക്ക് പുരസ്‌കാരം

കാര്‍ഷിക പ്രദര്‍ശന മേളയില്‍ മികച്ച സ്റ്റാളുകള്‍ ഒരുക്കിയ ജില്ലകള്‍ക്ക് സമ്മാനദാനം നടന്നു. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകള്‍ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങള്‍ നേടി. വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ അടിസ്ഥാനമാക്കിയ മത്സരങ്ങളിലെ വിജയികള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. മുതിര്‍ന്ന കര്‍ഷകനായ ഹരികേശന്‍ നായര്‍ എന്‍, ചന്ദ്രമതി എന്നിവര്‍ക്കും കര്‍ഷക തൊഴിലാളിയായ സുധാകരനും ആദരം നല്‍കി.

കാര്‍ഷിക ഉല്‍പാദക കമ്മീഷണര്‍ ഡോ. ബി. അശോക് ,തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, എം.എല്‍.എമാരായ കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, നിയമസഭ സെക്രട്ടറി ഡോ. എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കേരഫെഡ് ചെയര്‍മാന്‍ വി. ചാമുണ്ണി, KLDC ചെയര്‍മാന്‍ പി. വി. സത്യനേശന്‍, ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ അഡ്വ. എസ്. വേണുഗോപാല്‍, കേരള കര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ ഡോ. പി. രാജേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs