മണ്ണുനിറച്ച ചാക്കില്‍ പന്തലിന്റെ കാലുകള്‍ നാട്ടണം. അല്ലെങ്കില്‍ ടെറസിന്റെ മുകളില്‍ കൊളുത്തുകള്‍ ഉണ്ടെങ്കില്‍ അതില്‍ കാലുകള്‍ നാട്ടിയാലും മതി. കാലുകള്‍ക്കായി ജി.ഐ.പൈപ്പുകളോ മുളയോ, കവുങ്ങിന്റെ അലകുകളോ ഉപയോഗിക്കാം.
ടെറസ് കൃഷിക്ക് വലിയ പ്രാധാന്യമാണിന്നു കേരളത്തില്‍. ഗ്രോബാഗ്, ചാക്ക്, ചട്ടി എന്നിവയില്‍ നടീല്‍ മിശ്രിതം നിറച്ചു ടെറസില്‍ പച്ചക്കറി കൃഷി ചെയ്യുന്നവര്‍ ധാരാളമുണ്ട് നമ്മുടെ നാട്ടില്‍. ടെറസില്‍ പന്തല്‍ സ്ഥാപിച്ചു കൃഷി ചെയ്യുന്നത് ഏറെ ഗുണം ചെയ്യും.
പന്തല്‍ ഒരുക്കാന്‍ വേണ്ട സാധനങ്ങള്‍
1. ജി ഐ.പൈപ്പ്/മുള/കവുങ്ങിന്റെ അലക്
2. മണ്ണ് നിറച്ച ചാക്ക് (കാല് കുഴിച്ചിടാന്‍)
3. കണ്ണി അകലമുള്ള നെറ്റ്
പന്തലൊരുക്കല്‍
മണ്ണുനിറച്ച ചാക്കില്‍ പന്തലിന്റെ കാലുകള്‍ നാട്ടണം. അല്ലെങ്കില്‍ ടെറസിന്റെ മുകളില്‍ കൊളുത്തുകള്‍ ഉണ്ടെങ്കില്‍ അതില്‍ കാലുകള്‍ നാട്ടിയാലും മതി. കാലുകള്‍ക്കായി ജി.ഐ.പൈപ്പുകളോ മുളയോ, കവുങ്ങിന്റെ അലകുകളോ ഉപയോഗിക്കാം. തുടര്‍ന്ന് നെറ്റ് കാലുകളില്‍ നന്നായി വലിച്ച് കെട്ടണം. കണ്ണിവലുപ്പം കൂടിയ നെറ്റ് ഉപയോഗിച്ചാല്‍ കായ്കള്‍ താഴെക്ക് തൂങ്ങി നിന്നു വളര്‍ന്നു കൊള്ളും.
പന്തലില്‍ വളര്‍ത്താന്‍ പറ്റിയ ഇനങ്ങള്‍
പയര്‍, പാവല്‍, പടവലം, കോവല്‍, പിച്ചില്‍, ചുരങ്ങ, ഇളവന്‍ എന്നിവയെല്ലാം ടെറസിലെ പന്തലില്‍ കയറ്റി വളര്‍ത്താവുന്ന ഇനങ്ങളാണ്.
ഗ്രോബാഗ് തയ്യാറാക്കല്‍
മണ്ണ്, പഴകിയ ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവയെല്ലാം നന്നായി കൂട്ടി ഇളക്കി ഗ്രോബാഗിന്റെ 60 ശതമാനം നിറയ്ക്കണം. ഓരോ ഗ്രോബാഗിലേയ്ക്കും ഒരു പിടി വേപ്പിന്‍പ്പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും കൂട്ടി ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാലാണ് ആദ്യപടി. ഇങ്ങനെ തയ്യാറാക്കിയ ബാഗിലേയ്ക്ക് ചെറു കവറിലെ ട്രേകളിലേയോ തൈകള്‍ മാറ്റി നടണം. വൈകുന്നേരങ്ങളില്‍ നടുന്നതാണ് തൈകളുടെ ആരോഗ്യത്തിന് നല്ലത്. തൈകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം കവര്‍ പൊട്ടിക്കാനും മാറ്റി നടാനും. തൈയാണ് നടുന്നത് എങ്കില്‍ ഒരാഴ്ച്ചകൊണ്ട് വള്ളി വീശി തുടങ്ങും. അത് അനുസരിച്ച് ചെടിക്ക് പന്തലിലേയ്ക്ക് കയറിപറ്റാന്‍ അവസരമൊരുക്കണം. പരിപാലനവും വളപ്രയോഗവുമെല്ലാം മറ്റ് പച്ചക്കറി വിളകള്‍ക്ക് ചെയ്യുന്നപ്പോലെ തന്നെ മതി. ഒരു കൃഷി കഴിഞ്ഞാല്‍ നെറ്റും പൈപ്പും എല്ലാം അടുത്ത തവണയും ഉപയോഗിക്കാം.
ഗ്രോബാഗില്‍ വളര്ത്തുന്ന പച്ചക്കറികളിലെ പൂകൊഴിച്ചിലും കായ്പ്പിടുത്തക്കുറവും ഏവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളിലാണ് ഈ പ്രശ്നം കൂടുതലായും കാണപ്പെടുന്നത്.…
മുരിങ്ങയില് നിന്ന് നല്ല പോലെ ഇല നുള്ളാന് കിട്ടിയാലും കായ്കള്‍ ലഭിക്കാന് അല്‍പ്പം ബുദ്ധിമുട്ടാണ്. നന്നായി പൂത്ത് വന്നാലും ഇവയൊന്നും കായ്കളായി മാറുക പ്രയാസമുള്ള കാര്യമാണ്. നമ്മുടെ പരിചരണത്തില്…
പാവയ്ക്ക അല്ലെങ്കില്‍ കൈപ്പ നല്ല പോലെ വളര്ന്ന് വിളവ് തരുന്ന സമയമാണിപ്പോള്‍. എന്നാല്‍ ഇടയ്ക്ക് മഴയും വെയിലും മാറി മാറി വരുകയും വെയിലിനു ശക്തി കൂടുകയും ചെയ്തതോടെ പൂകൊഴിച്ചില് പോലുള്ള പ്രശ്നങ്ങള് രൂക്ഷമാണെന്ന്…
ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ ബാധിക്കുന്നത് സാധാരണമാണ്. ഇലകള് നശിച്ചാല് ചെടിയും ഉടന് തന്നെ ഇല്ലാതായി പോകും. ഇലകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും…
ചീര നടാന് ഏറെ അനുയോജ്യമായ സമയമാണിത്. രാവിലെ ഇളം മഞ്ഞും പിന്നെ നല്ല വെയിലും ലഭിക്കുന്നതിനാല് ചീര നല്ല പോലെ വളരും. ഈ സമയത്ത് ഇലകള്ക്ക് നല്ല രുചിയുമായിരിക്കും. ചീര നടുമ്പോള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
തക്കാളിയുടെ ആകൃതിയിലുള്ള വഴുതന, ഒറ്റനോട്ടത്തില് മാത്രമല്ല കൈയിലെടുത്ത് നോക്കിയാലും തക്കാളിയാണെന്നേ പറയൂ. തക്കാളി വഴുതന എന്നയിനത്തെ പറ്റി കേട്ടിട്ടുണ്ടോ...? ആകൃതിയിലും നിറത്തിലുമെല്ലാം വ്യത്യസ്തങ്ങളായ…
വീട്ടാവശ്യത്തിനുള്ള പച്ചക്കറികള്‍ വളര്ത്തിയെടുക്കാന് ചെലവ് ചുരുക്കി വളങ്ങള്‍ തയാറാക്കാം. അടുക്കള മാലിന്യമായി നാം വലിച്ചെറിയുന്ന വസ്തുക്കള് ഉപയോഗിച്ച് ഒരു രൂപ പോലും ചെലവില്ലാതെ ഇത്തരം വളങ്ങള്‍ തയാറാക്കാം.…
ഏതു കാലാവസ്ഥയിലും വലിയ കുഴപ്പമില്ലാതെ വിളവ് തരുന്ന ഏക പച്ചക്കറിയാണ് പയര്‍. മഴയും വെയിലും മഞ്ഞുകാലവുമൊന്നും പയറിന് വളരാന്‍ പ്രശ്നമല്ല. കീടങ്ങളെ അകറ്റാനുള്ള നടപടികള് സ്വീകരിച്ചാല് നല്ല വിളവ് പയറില്…
© All rights reserved | Powered by Otwo Designs
Leave a comment