കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച തിലകന്‍ 30 സെന്റ് സ്ഥലത്താണ് വാഴ കൃഷി ചെയ്യുന്നത്. ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷമാണ് കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കുന്നത്.
വിപണന തന്ത്രമറിഞ്ഞ് നേന്ത്രവാഴക്കൃഷിയില്‍ വെന്നിക്കൊടി പാറിക്കുകയാണ് തൃശൂര്‍ കാട്ടൂര്‍ സ്വദേശി തിലകന്‍. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച തിലകന്‍ 30 സെന്റ് സ്ഥലത്താണ് വാഴ കൃഷി ചെയ്യുന്നത്. ജോലിയില്‍ നിന്നും വിരമിച്ചതിനുശേഷമാണ് കൃഷിയില്‍ കൂടുതലായി ശ്രദ്ധിക്കുന്നത്. മേട്ടുപ്പാളയം നേന്ത്രനാണ് കഴിഞ്ഞ വര്‍ഷം വരെ കൃഷിക്കായി കൂടുതലായി ഉപയോഗിച്ചിരുന്നത്. ആറ്റുനേന്ത്രന്‍ ഇത്തവണ നൂറു കന്നോളം വച്ചിട്ടുണ്ട്. നല്ല രീതിയില്‍ പരിപാലിച്ചാല്‍ 25 കിലോയില്‍ അധികം തൂക്കമുള്ള കുല ലഭിക്കുമെന്നതാണ് ഈയിനത്തിന്റെ പ്രത്യേകത. നേന്ത്രക്കായയുടെ ഏറ്റവും മികച്ച വിപണന സമയം ഓണക്കാലമാണ്. ഇക്കാലത്ത് ഏകദേശം 50-55 രൂപ വരെയാണു ലഭിക്കുക.
കന്നുകള്‍ തെരഞ്ഞെടുക്കാം
കന്നുകള്‍ തെരഞ്ഞെടുക്കുന്നതു വാഴക്കൃഷിയിലെ പ്രധാന കാര്യമാണ്. മേട്ടുപ്പാളയം കന്നുകള്‍ തെരഞ്ഞെടുക്കുന്ന സമയത്ത് ശ്രദ്ധിച്ചാല്‍ അവയുടെ വശങ്ങളിലായി പുതിയ കന്നുകള്‍ വന്ന് മുറിച്ചു കളഞ്ഞ പാടുകള്‍ കാണാം, അങ്ങനെയുള്ളവ മൂപ്പുള്ളവയാണ്. ഇവ തെരഞ്ഞെടുത്താല്‍ ശരാശരി ഒരു ആറുമാസം ആകുമ്പോഴേക്കും കുലയ്ക്കും. മുഴുത്ത കന്നുകള്‍ വയ്ക്കുന്നയാളുകള്‍ നവംബറിന്റെ പകുതിയിലോ ഡിസംബര്‍ ആദ്യവാരത്തിലോ വയ്ക്കണം. നടുന്നതിന് മുമ്പ് ചാണകവും ചാരവുമായി കൂടി മിക്‌സാക്കിയ കുഴമ്പില്‍ മുക്കി വെയിലില്‍ വച്ച ശേഷം സ്യൂഡോമോണസ് ചേര്‍ത്ത് നടണമെന്നാണു പറയുന്നത്. ഞാന്‍ ചെയ്യുന്നത് കുറച്ച് പ്ലോര്‍ഫൈറിഫോസ് ചേര്‍ത്ത ലായനിയിലേക്ക് ഒരു ദിവസം കന്നുകളെ ഇട്ടുവയ്ക്കും. സാധാരണ അരമണിക്കൂര്‍ കന്നിനെ മുക്കിവയ്ക്കാനാണ് പറയുന്നത്. എന്നാല്‍ ഇവിടെ വീര്യം കുറഞ്ഞ ലായനി ഉപയോഗിക്കുന്നതിനാല്‍ ഒരു ദിവസം കന്നുകളെ മുക്കിവയ്ക്കുകയും. പിന്നെ വെയിലത്ത് വച്ച് ഉണക്കുകയുമാണ് ചെയ്യുന്നത്. ഇതോടെ കന്നിലുണ്ടാകുന്ന കീടങ്ങള്‍ നശിച്ചുപോകുമെന്നു പറയുന്നു തിലകന്‍.
കുഴിയൊരുക്കാം
വാഴകള്‍ തമ്മില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വേണം കുഴിയെടുക്കാന്‍, തുടര്‍ന്ന് കുഴിയില്‍ കുമ്മായത്തിനു പകരം ഡോളോമൈറ്റാണ് ഇടുന്നത്. ഡോളോമൈറ്റ് കുമ്മായം തന്നെയാണെങ്കിലും അതില്‍ മഗ്‌നീഷ്യം പോലുള്ള ചില മിനറല്‍സ് കൂടിച്ചേര്‍ന്നു വരുന്നതാണ്, വളത്തിന്റെയും ഗുണം ചെറുതായി ലഭിക്കും. ഒരാഴ്ച മുമ്പെങ്കിലും കുഴിയില്‍ ഇടണമെന്നു മാത്രം. നടുന്നതിനു മുമ്പ് 100 ഗ്രാമിനു താഴെ വേപ്പിന്‍ പിണ്ണാക്ക് ഇട്ടിട്ടാണ് മണ്ണ് ഇടുക. മണ്ണ് ഇടുന്നതിനൊപ്പം തന്നെ ഏതെങ്കിലും ജൈവവളങ്ങളുമിടുക. ഉണങ്ങിയ ആട്ടിന്‍കാഷ്ഠം ചാണകം എന്നിവ നല്ലതാണ്. കോഴിക്കാഷ്ഠത്തിനു ചൂട് കൂടുതലായതിനാല്‍ ഉപയോഗിക്കാറില്ല.
വളപ്രയോഗം
കന്നുകള്‍ മുളയ്ക്കുന്ന സമയത്തു തന്നെ വളത്തിന്റെ അംശം വലിക്കുന്നതിനാല്‍ നല്ല കരുത്തുള്ള തൈകള്‍ പൊന്തിവരും. രാസവളങ്ങളാണ് ഉപയോഗിക്കാറ്. ആറ് വളമാണ് ചെയ്യുന്നത്. സൂപ്പര്‍ ഫോസ്‌ഫേറ്റ് 250 ഗ്രാം വീതം കൊടുക്കും. 18 ഃ 18 എന്ന വളമാണ് സാധാരണ ചെയ്യുക. 200 ഗ്രാം വരത്തക്ക വിധത്തില്‍ കടയോട് കുറച്ച് അകത്തി വളമിടണം. വളം ചെയ്യുമ്പോള്‍ മണ്ണിന് ഈര്‍പ്പമുണ്ടാകണം. ഒരുവാഴയ്ക്ക് ശരാശരി 40 മുതല്‍ 50 ലിറ്റര്‍ വെള്ളം മൂന്നു ദിവസത്തിലൊരിക്കല്‍ നല്‍കണം. തുള്ളി നന രീതിയിലാണെങ്കില്‍ വെള്ളത്തിന്റെ ആവശ്യം ഇതുപോലെ വരില്ല. മേയ് മാസം വരെ നനയ്ക്കണം. മഴ പെയ്യുന്ന സമയത്ത് വാഴയുടെ കടയില്‍ വെള്ളം കെട്ടി നില്ക്കാന്‍ പാടില്ല, നീര്‍വാര്‍ച്ച വാഴയ്ക്ക് പ്രധാനമാണ്. വെള്ളം കെട്ടിനിന്നാല്‍ ഇല പഴുക്കും, കുല വേണ്ട രീതിയില്‍ വരില്ല, കുലയ്ക്കാതെയുമാകാം. നാല് - അഞ്ച് ഇല വരുന്ന സമയത്തു ജൈവവളം പ്രയോഗിക്കും. 200 ഗ്രാം വേപ്പിന്‍പിണ്ണാക്കാണ് ആദ്യമിടുക. തുടര്‍ന്ന് കമ്പോസ്‌റ്റോ, ചാണകമോ ആറു കിലോവീതം ഇട്ടിട്ട് അതിന്റെ മീതേ മണ്ണിട്ടുമൂടിയിട്ടിട്ടാണ് നനയ്ക്കുന്നതാണ് തന്റെ രീതിയെന്നു പറയുന്നു തിലകന്‍.
രോഗങ്ങളും കീടങ്ങളും
പിണ്ടിപ്പുഴുവിന്റെ ആക്രമണമാണ് വാഴനേരിടുന്ന വലിയ ഭീഷണി. വാഴ പൊന്തി മൂന്നു-നാലുമാസം കഴിഞ്ഞാല്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണം വരും. വാഴയുടെ ആദ്യം വന്ന ഇലകള്‍ കുറച്ചു കഴിയുമ്പോള്‍ പഴുത്ത് ഉണങ്ങി താഴേയ്ക്കു തൂങ്ങി കിടക്കും. അതു മുതല്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണ സാധ്യത കൂടുതലാണ്. ആ സമയം ഉണങ്ങിയ ഇലകള്‍ ചെത്തിക്കളഞ്ഞ് പ്ലോര്‍പൈറിഫോസ് എന്ന രാസവസ്തുവടങ്ങുന്ന കീടനാശിനി പ്രയോഗിക്കാം. ക്‌ലോര്‍പൈറിപ്പോസ് കീടനാശിനി 3 ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് പിണ്ടിപ്പുഴുവിന് എതിരേ പ്രയോഗിക്കേണ്ടത്.രാവിലെ തന്നെ നല്ല വെയിലുള്ളപ്പോള്‍ ചെയ്യണം. എന്നാല്‍ മാത്രമേ മരുന്ന് നല്ല രീതിയില്‍ വാഴയില്‍ ഉണങ്ങിപ്പിടിച്ച് ഇരിക്കുകയുള്ളൂ. 28 ദിവസം കൂടുമ്പോഴാണ് ഇതു ചെയ്യാറ്. ജൈവരീതിയിലാണ് ചെയ്യുന്നതെങ്കില്‍ വേപ്പെണ്ണ, എമെല്‍ഷന്‍ മിക്‌സ് ചെയ്ത് അടിച്ച് കൊടുക്കുകയാണ് ചെയ്യുക.
ശാസ്ത്രീയ കൃഷിയില്‍ ലാഭം ഉറപ്പ്
കൃത്യമായ പരിചരണം നല്‍കി ഓണവിപണി ലക്ഷ്യമിട്ട് നേന്ത്ര വാഴക്കൃഷി ചെയ്യുന്നതാണ് നല്ലത്.കൂടുതല്‍ വിളവ് കിട്ടുന്ന നല്ല ഇനങ്ങള്‍ കൃഷി ചെയ്യുന്നതാണു നല്ലത്. കഴിഞ്ഞവര്‍ഷം 200 വാഴകളാണ് വച്ചത്. ഇത്തവണ 300 വാഴകള്‍ വയ്ക്കുന്ന രീതിയില്‍ കൃഷിയിടമൊരുക്കിയിട്ടുണ്ട്. ആറ്റുനേന്ത്രന്‍ 70 എണ്ണം വച്ചിട്ടുണ്ട്. ടി.വി. ശ്രീലതയാണു ഭാര്യ. ദേവപ്രസാദ്, ദേവപ്രണവ് എന്നിവരാണു മക്കള്‍. ഭാര്യയും മക്കളുമെല്ലാം കൃഷിയില്‍ തിലകന് സഹായവുമായി ഒപ്പമുണ്ട്.
ഒരു പഴത്തില്‍ തന്നെ നിരവധി പഴങ്ങളുടെ രുചി, അതാണ് ചെറിമോയ. പ്രകൃതിയുടെ ഫ്രൂട്ട്‌സലാഡ് എന്നാണ് ഈ പഴത്തിന്റെ വിശേഷണം. മാങ്ങ, ചക്ക,വാഴ, പേരയ്ക്ക, ആത്തച്ചക്ക, കൈതച്ചക്ക എന്നീ പഴങ്ങളുടെ സമ്മിശ്ര രുചിയാണിതിന്.…
വാഴയ്ക്ക് കുല വരുന്ന സമയമാണിപ്പോള്‍. നല്ല വില കിട്ടുന്നതിനാല്‍ കര്‍ഷകരെല്ലാം വലിയ പ്രതീക്ഷയിലാണ്. എന്നാല്‍ രോഗങ്ങള്‍ വലിയ തോതില്‍ വാഴയ്ക്ക് ബാധിക്കുന്നുണ്ട്. ഇവയില്‍ ഏറെ ഗുരുതരമായതാണ് സിഗാര്‍…
ജനുവരി ഫെബ്രുവരി മാസത്തില്‍ നട്ട റെഡ് ലേഡി പപ്പായ തൈകള്‍ നല്ല വളര്‍ച്ച നേടിയിട്ടുണ്ടാകും. നല്ല വെയില്‍ അനുകൂല ഘടകമാണെങ്കിലും നനയും മറ്റു പരിപാലനവും കൃത്യമായി നല്‍കിയിട്ടില്ലെങ്കില്‍ ചെടികള്‍ നശിച്ചു പോകാന്‍…
കേരളത്തിലിപ്പോള്‍ കര്‍ഷകന് നല്ല വില ലഭിക്കുന്ന വിളയാണ് വാഴപ്പഴം. നേന്ത്രന് വില കാലങ്ങളായി 60 ന് മുകളിലാണ്. മറ്റിനം വാഴപ്പഴങ്ങള്‍ക്കും മികച്ച വില ലഭിക്കുന്നു. ഒരു കാലത്ത് വലിയ പരിചരണമൊന്നുമില്ലാതെ നമ്മുടെ…
തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ ഒരു പട്ടണമാണ് പന്റുട്ടി. ഇന്ത്യയില്‍ ചക്കയുടെ സ്വര്‍ഗം, ചക്കയുടെ തലസ്ഥാനം അഥവാ ജാക്ക് ഫ്രൂട്ട് ക്യാപിറ്റല്‍ ഒഫ് ഇന്ത്യ എന്നാണ് ഈ നാട് അറിയപ്പെടുന്നത്. കാരണം ഇവിടെ മുഴുവന്‍…
ചുവന്ന തുടുത്തിരിക്കുന്ന ചാമ്പക്ക കണ്ടാല്‍ തന്നെ പൊട്ടിച്ച് കഴിക്കാന്‍ തോന്നും. ചാമ്പക്ക ഉപ്പും മുളകുമെല്ലാം കൂട്ടി കഴിച്ചിരുന്ന ബാല്യകാലം മുതിര്‍ന്ന തലമുറയ്ക്കുണ്ടായിരിക്കും. അന്നൊക്കെ ചുവന്നു തുടുത്ത…
R2E2... പേരുകേട്ടാല്‍ വല്ല രാസനാമവുമാണെന്ന് കരുതും. പക്ഷേ, സംഗതിയൊരു മാവിന്റെ പേരാണ്. ഓസ്‌ട്രേലിയന്‍ സ്വദേശിയായ മാമ്പഴമാണിത്. വാണിജ്യമായി കൃഷി ചെയ്യാന്‍ അനുയോജ്യമായ ഈയിനം നമ്മുടെ നാട്ടിലും നല്ല പോലെ വളരും.…
ഏറെ ആശയോടെയാണ് നാം മാവിന്‍ തൈകള്‍ വാങ്ങി വീട്ട്മുറ്റത്ത് നടുക. നാടന്‍ മാവുകള്‍ വളര്‍ന്നു വിളവ് തരാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരും, എന്നാല്‍ ഒട്ടുമാവുകളില്‍ ചുരുങ്ങിയ കാലം കൊണ്ടു മാങ്ങകളുണ്ടാകും. ഇതിനിടെ പല…
© All rights reserved | Powered by Otwo Designs
Leave a comment