മോര്, ശര്‍ക്കര, പച്ചച്ചാണകം, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ഈ ജൈവ ലായനി തയാറാക്കുക.
പച്ചമുളക്, വഴുതന, തക്കാളി, വെണ്ട തുടങ്ങിയ വിളകള്‍ വളര്‍ച്ചയില്ലാതെ കുരുടിച്ചു നില്‍ക്കുന്നുവെന്ന പ്രശ്‌നം സാധാരണമാണ്. വിവിധ വളങ്ങളും കീടനാശിനികളും പ്രയോഗിച്ചാലും ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിച്ചെന്നു വരില്ല. ജൈവ രീതി ഉപേക്ഷിച്ചു മറ്റു കീടനാശിനികള്‍ പ്രയോഗിക്കേണ്ടിയും വരും ചിലപ്പോള്‍. എന്നാല്‍ മോര് ഉപയോഗിച്ചു തയാറാക്കുന്ന ഈ കീടനാശിനി പ്രയോഗിച്ച് പ്രശ്‌നത്തിനു പരിഹാരം കാണാം.
ആവശ്യമുള്ള സാധനങ്ങള്‍
മോര്, ശര്‍ക്കര, പച്ചച്ചാണകം, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ഈ ജൈവ ലായനി തയാറാക്കുക.
1. മോര് -ഒരു ലിറ്റര്‍
2. ശര്‍ക്കര പൊടിച്ചത് - 100 ഗ്രാം
3. നെയ്യ് - ഒരു ടീസ്പൂണ്‍
4. പച്ചച്ചാണകം- ഒരു സ്പൂണ്‍
തയാറാക്കുന്ന വിധം
അഞ്ചു ലിറ്റര്‍ വെള്ളം കൊള്ളുന്ന ബക്കറ്റ് എടുത്ത് ഇതിലേക്ക് മോര് ഒഴിക്കുക. ഇതിലേക്ക് 100 ഗ്രാം ശര്‍ക്കരയിടുക. ഒരു ടീസ് പൂണ്‍ നെയ്യ്, പച്ചച്ചാണകം എന്നിവയിട്ട് നല്ലവണ്ണം ഇളക്കുക. നെയ്യും മോരും ലയിക്കാന്‍ നല്ല പോലെ ഇളക്കിയാല്‍ മാത്രമേ മിക്‌സായി മാറൂ. തുടര്‍ന്ന് ബക്കറ്റ് തുണി ഉപയോഗിച്ച് മൂടി കെട്ടിവയ്ക്കുക. എന്നിട്ട് വെയില്‍ കിട്ടാത്ത സ്ഥലത്ത് ഏഴു ദിവസമെടുത്തുവയ്ക്കുക. ദിവസത്തില്‍ ഒരിക്കല്‍ ബക്കറ്റ് നല്ല പോലെ ഇളക്കി കൊടുക്കണം. എന്നാല്‍ കെട്ടിവച്ച തുണി തുറന്ന് ഇളക്കരുത്.
പ്രയോഗിക്കാം ഇങ്ങനെ
ഏഴു ദിവസത്തിന് ശേഷം തുണിയെടുത്ത് രണ്ടിരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. സ്േ്രപ ചെയ്യുകയും തടത്തിലൊഴിച്ചു കൊടുക്കാനും ഈ ലായനി ഉപയോഗിക്കാം. തൈകള്‍ നട്ട് ഒരാഴ്ച കഴിഞ്ഞ ശേഷം ഈ ലായനി പ്രയോഗിക്കാം. കുരുടിപ്പ് തുടങ്ങുമ്പോള്‍ തന്നെ പ്രയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും. കാല്‍സ്യം നല്ല പോലെ ഉള്ളതിനാല്‍ പെട്ടെന്നു പൂക്കാനും കായ്ക്കാനുമിതു സഹായിക്കും.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment