മുട്ടക്കോഴി കുഞ്ഞുങ്ങളും ജൈവ കീടനാശിനികളും വില്‍പ്പനയ്ക്ക്
മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍
നന്‍മ, മേന്‍മ, ശ്രേയ- മരച്ചീനി ഇല അധിഷ്ഠിത ജൈവ ഉല്‍പന്നങ്ങള്‍ സി. റ്റി. സി. ആര്‍. ഐ. യില്‍നിന്നും ലഭിക്കും. നന്‍മ, മേന്‍മ, ശ്രേയഎന്നീ പരിസ്ഥിതി സൗഹൃദ മരച്ചീനി അധിഷ്ഠിത ജൈവഉല്‍പന്നങ്ങള്‍ വാഴയിലെ തടതുരപ്പന്‍ പോലുള്ള തുരപ്പന്‍ കീടങ്ങള്‍; മീലിമൂട്ട, വെള്ളീച്ചകള്‍, ഇലപ്പേനുകള്‍, ചെള്ളുകള്‍ പോലുള്ള വിവിധയിനം നീരൂറ്റിക്കുടിക്കുന്ന കീടങ്ങള്‍; പ്രാരംഭ ഘട്ടത്തിലുള്ള പുഴുക്കള്‍ എന്നിവയുടെയെല്ലാം നിയന്ത്രണത്തിന് വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ജൈവഉല്‍പന്നങ്ങള്‍ വാങ്ങാന്‍ താല്പര്യമുള്ളവര്‍ ശീകാര്യത്തുള്ള കേന്ദ്രകിഴങ്ങു വിളഗവേഷണസ്ഥാപനത്തിലെ (സി. റ്റി. സി. ആര്‍. ഐ.) ഫാര്‍മര്‍ ഫെസിലിറ്റേഷന്‍ സെന്ററുമായി ബന്ധപ്പെടണം.
മുട്ടക്കോഴി കുഞ്ഞുങ്ങള്‍
മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എടുക്കുന്ന 45 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടകോഴി കുഞ്ഞുങ്ങളെ കുഞ്ഞൊന്നിന് 130/- രൂപ നിരക്കില്‍ ലൈസെന്‍സ്ഡ് എഗ്ഗര്‍ നഴ്‌സറികളില്‍ നിന്നും ലഭ്യമാണ് . ഈ കേന്ദ്രത്തില്‍ നിന്നും കോഴിമുട്ട 6 രൂപ നിരക്കില്‍ നല്‍കുന്നതാണ്. താല്പര്യമുളളവര്‍ക്ക് 8590663940, 9526126636 എന്നീ നമ്പരുകളില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
കോട്ടയം മണര്‍കാട് റീജിയണല്‍ പൗള്‍ട്രി ഫാമില്‍ 2024 ജൂണ്‍ മാസം വിതരണം ചെയ്യുന്ന 46 ദിവസം പ്രായമായ ഗ്രാമശ്രീ മുട്ടക്കോഴി കുഞ്ഞുങ്ങള്‍ക്കുള്ള ബുക്കിംങ്ങ് ആരംഭിച്ചതായി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അറിയിച്ചു. ഒരു ദിവസം പ്രായമായ പിടക്കുഞ്ഞുങ്ങളെ 25 രൂപയ്ക്കും, പൂവന്‍ കുഞ്ഞുങ്ങള്‍ 5 രൂപയ്ക്കും കോഴിവളം കിലോ 3 രൂപയ്ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംങ്ങിനുമായി 04812373710, 8301897710 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
സൗജന്യ പരിശീലന പരിപാടി
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന 'സമ്പന്ന മാലിന്യം' എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 മെയ് 27 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ മെയ് 26 നകം ഈ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്‌സ് പൂര്‍ണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. പത്ത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാര്‍ത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് ഈ പരിശീലന കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെയ് 27 മുതല്‍ 'പ്രവേശനം' എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ്‍ അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്‌കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment