മധുരമുള്ള പഴങ്ങള്‍ക്ക് ബീറ്റ്‌റൂട്ടിനോട് നല്ല സാമ്യമുണ്ട്. കായ്കള്‍ക്ക് അകത്തുള്ള മാംസളമായ ഭാഗങ്ങള്‍ക്ക് പുറത്തുള്ള തൊലിയേക്കാളും പിങ്കുനിറമുണ്ടാകും.
നമ്മുടെ നാട്ടില്‍ സാധാരണ ഒരു പരിചരണവും ആവശ്യമില്ലാതെ വളരുന്ന പഴമാണ് പേരയ്ക്ക. ആരും നട്ടുവളര്‍ത്താതെ തന്നെ പേരയ്ക്ക പണ്ടൊക്കെ നമ്മുടെ പറമ്പില്‍ വളരുമായിരുന്നു. എന്നാല്‍ വിവിധ തരത്തിലുള്ള പേര മരങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. വലിപ്പത്തിലും നിറത്തിലും ഉള്ളിലെ കാമ്പിലുമെല്ലാം ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇത്തരമൊരു ഇനമാണ് വയലറ്റ് പേര.
പേരുകള്‍ പലവിധം
റെഡ് മെറൂണ്‍ പേര, തായി ബാങ്കോക്ക്‌പേര, വയലറ്റ് പര്‍പ്പിള്‍പേര, ബീറ്റ്‌റൂട്ട് പേര എന്നൊക്കെ വിളിപ്പേരുണ്ട് ഈയിനത്തിന്. പര്‍പ്പിള്‍, വയലറ്റ്, മെറൂണ്‍ ഇവ ചേര്‍ന്നുള്ള നിറമാണ് കായ്കള്‍ക്ക്. പ്രത്യേക ഒരു സുഗന്ധമുള്ള കായ്കളാണ് ഈ പേരയ്ക്കുള്ളത്. മധുരമുള്ള പഴങ്ങള്‍ക്ക് ബീറ്റ്‌റൂട്ടിനോട് നല്ല സാമ്യമുണ്ട്. കായ്കള്‍ക്ക് അകത്തുള്ള മാംസളമായ ഭാഗങ്ങള്‍ക്ക് പുറത്തുള്ള തൊലിയേക്കാളും പിങ്കുനിറമുണ്ടാകും.
പൂക്കള്‍ ഏറെ സുന്ദരം
വയലറ്റ് പേരയുടെ പൂക്കള്‍ ഏറെ സുന്ദരമാണ്. നല്ല ഭംഗിയുള്ള പിങ്ക് പൂക്കളാണ് ഇവയിലുണ്ടാകുക. ഇലകള്‍ക്ക് പര്‍പ്പിള്‍ നിറമായിരിക്കും. രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ വളരുന്ന ചെടി വീട്ട്മുറ്റത്ത് വളര്‍ത്താനും അനുയോജ്യമാണ്. സാധാരണ പഴച്ചെടികള്‍ നടും പോലെ കുഴിയെടുത്ത് വളം നിറച്ച് തൈകള്‍ നടാം. കേരളത്തിലെ പ്രമുഖ നഴ്‌സറികളെല്ലാം തന്നെയിപ്പോള്‍ വയലറ്റ് പേരയുടെ തൈകള്‍ വില്‍ക്കുന്നുണ്ട്.
ഗുണങ്ങള്‍
പച്ച പേരകളെക്കാളും കരോട്ടിനോയ്ഡ്, പോളിഫിനോള്‍ ഇവ കൂടുതല്‍ വയലറ്റ് പേരയില്‍ അടങ്ങിയിട്ടുണ്ട്. നല്ല ജ്യൂസിയായ പഴം കഴിക്കാന്‍ ഏറെ സൗകര്യപ്രദമാണ്. വിറ്റാമിന്‍ എ,സി,ഫൈബര്‍ ഇവ കൂടുതല്‍ അടങ്ങിയിട്ടുണ്ട്്. കോക്ടൈല്‍,സല്‍സ,സാലഡ് എന്നിവയുണ്ടാക്കാനും ഉപയോഗിക്കാം.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment