ചെടികള്‍ക്ക് പുതുജീവന്‍ ലഭിക്കാന്‍ മഞ്ഞള്‍പ്പൊടിക്കൊപ്പം ഇവ കൂടി ചേര്‍ക്കൂ

മഞ്ഞള്‍പ്പൊടി ഉപയോഗിച്ചുള്ള ജൈവകീടനാശിനി ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാം. കീടനാശിനിയായും വളര്‍ച്ചാ ഉത്തേജകമായും ഈ ലായനി ഒരേ സമയം പ്രവര്‍ത്തിക്കും.

By Harithakeralam
2023-10-16

പച്ചമുളക്, വെണ്ട, വഴുതന തുടങ്ങിയ വിളകള്‍ ഇലകള്‍ മഞ്ഞളിച്ച് മുരടിച്ചു നില്‍ക്കുന്നുണ്ടോ...? കീടങ്ങളുടെ ആക്രമണം കാരണവും വേണ്ട രീതിയില്‍ വളങ്ങള്‍ ലഭിക്കാത്തതുമാകാം ഇതിനു കാരണം. മഞ്ഞള്‍പ്പൊടി ഉപയോഗിച്ചുള്ള ജൈവകീടനാശിനി ഉപയോഗിച്ച് ഈ പ്രശ്‌നത്തിനു പരിഹാരം കാണാം. കീടനാശിനിയായും വളര്‍ച്ചാ ഉത്തേജകമായും ഈ ലായനി ഒരേ സമയം പ്രവര്‍ത്തിക്കും.

കാല്‍ ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, കറുവപ്പട്ട പൊടി, മൂന്ന് അല്ലി വെളുത്തുള്ളി എന്നിവയും കുറച്ചുവെള്ളവുമാണ് ഈ ലായനി തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍. ആദ്യം ഒരു കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം ഏകദേശം തിളിച്ചു വരുമ്പോള്‍ മഞ്ഞള്‍പ്പൊടി, കറുവപ്പട്ടപ്പൊടി എന്നിവയും വെളുത്തുള്ളി അല്ലികള്‍ ചതച്ചും ഇതിലേക്കിടുക. തുടര്‍ന്ന് നന്നായി തിളപ്പിക്കുക. തിളച്ച ശേഷം തണുക്കായി മാറ്റി വയ്ക്കുക. ലായനി നന്നായി തണുത്താല്‍ ഒരു ലിറ്റര്‍ വെള്ളം ഇതിലേക്ക് ചേര്‍ത്ത് നേര്‍പ്പിക്കുക. തുടര്‍ന്ന് ചെടികളില്‍ സ്േ്രപ ചെയ്യാം.

ഉറുമ്പുകള്‍, പാറി വരുന്ന പ്രാണികള്‍ എന്നിവയ്‌ക്കെതിരേ ഈ ലായനി നല്ല ഫലം ചെയ്യും. ഇലകളെ ആക്രമിക്കുന്ന കീടങ്ങള്‍ക്കെതിരേ നല്ലതാണെന്ന് അനുഭവസ്ഥരായ കര്‍ഷകര്‍ പറയുന്നു. സ്ഥിരമായി പ്രയോഗിച്ചാല്‍ ഇലകള്‍ നല്ല പച്ചപ്പോടെ ഇരിക്കുകയും എളുപ്പത്തില്‍ ചെടികള്‍ പൂക്കുകയും ചെയ്യും. റോസ്, ആന്തൂറിയം, ഓര്‍ക്കിഡ് പോലുള്ള പൂച്ചെടികള്‍ക്കും ഏറെ നല്ലതാണ്. ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഇലകള്‍ ഫ്രഷായി ഇരിക്കാന്‍ ഈ ലായനി തെളിക്കാം.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs