മഴ മാറിയാല്‍ ഇഞ്ചിക്ക് രണ്ടാമത്തെ വളപ്രയോഗം

കേരളത്തില്‍ പലയിടത്തും ഇപ്പോഴും നല്ല മഴ ലഭിക്കുന്നുണ്ട്. മഴ മാറി തെളിഞ്ഞ കാലാവസ്ഥയായാല്‍ ഇഞ്ചിക്ക് രണ്ടാമത്തെ വളപ്രയോഗം നടത്താം.

By Harithakeralam
2023-10-13

കേരളത്തില്‍ പലയിടത്തും ഇപ്പോഴും നല്ല മഴ ലഭിക്കുന്നുണ്ട്. മഴ മാറി തെളിഞ്ഞ കാലാവസ്ഥയായാല്‍ ഇഞ്ചിക്ക് രണ്ടാമത്തെ വളപ്രയോഗം നടത്താം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ്‍ ആദ്യവാരം നട്ട ഇഞ്ചിയും മഞ്ഞളുമെല്ലാം നന്നായി വളര്‍ന്നിട്ടുണ്ടാകും. നിര്‍ത്താതെയുള്ള മഴ മാറിയാല്‍ ഉടനെ തടത്തിലെ കളകള്‍ പറിച്ചു മാറ്റി പച്ചില കമ്പോസ്റ്റും പച്ചച്ചാണകവും തടത്തില്‍ നല്‍കാം. ഇപ്പോള്‍ നല്‍കുന്ന വളപ്രയോഗവും പരിരക്ഷയും ഏറെ ഗുണം ചെയ്യും.

വളങ്ങള്‍

പച്ചില, പച്ചച്ചാണകം, ട്രൈകോഡര്‍മ എന്നിവയാണ് ഇഞ്ചിക്ക് ഇപ്പോള്‍ നല്‍കേണ്ട വളങ്ങള്‍. ഇവ നല്‍കിയാല്‍ ഇഞ്ചിയുടെ വളര്‍ച്ച ത്വരിതത്തിലാകും. നല്ല വളര്‍ച്ചയുള്ള ഇഞ്ചി ലഭിക്കാനുമിതു സഹായിക്കും.

വളപ്രയോഗം

ഇഞ്ചിയുടെ സമീപത്തെ കളകള്‍ പറിച്ചു  പച്ചിലകള്‍ വെട്ടി തടത്തില്‍ ഇഞ്ചിക്ക് ഇടയിലൂടെ നല്‍കുകയാണ് ആദ്യപടി. ശീമക്കൊന്ന പോലെ പെട്ടെന്ന് അഴുകുന്ന ഇലകള്‍ വളമായി നല്‍കുന്നതാണ് നല്ലത്. ഇതിനു ശേഷം ഒരു ബക്കറ്റില്‍ ആവിശ്യാനുസരണം പച്ചച്ചാണം എടുത്ത് കുഴമ്പാക്കുക ഇതിന്റെ കൂടെ 100 ഗ്രാം ട്രൈകോഡര്‍മയും കൂട്ടി ഇളക്കണം. ഇതു വേര് ചീച്ചില്‍, ഫംഗസ് രോഗങ്ങള്‍ എന്നിവയെ ചെറുക്കാന്‍ കഴിവുള്ളതാണ്. ഈ പച്ചച്ചാണക കുഴമ്പ് പച്ചിലയുടെ മുകളിലൂടെ തളിച്ചു നല്‍കണം. ശേഷം അല്‍പ്പം മണ്ണ് വിതറി കൊടുക്കാം. സാവധാനം ഇവയെല്ലാം കൂടി ചീഞ്ഞ് ഇഞ്ചിക്ക് നല്ല വളമായി മാറും.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

തടത്തിലും ഗ്രേബാഗിലും വെള്ളം കെട്ടി കിടക്കാതെ നോക്കണം. ഇതേ വള പ്രയോഗം തന്നെ മഞ്ഞളിനും നല്‍കാം. ഗ്രോബാഗിലെ ഇഞ്ചിക്കും കളകള്‍ പറിച്ചു പെട്ടന്ന് അഴുകുന്ന പച്ചിലയും പച്ചച്ചാണക കുഴമ്പും നല്‍കാം.

Leave a comment

കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
മില്ലറ്റ് ക്രോപ് മ്യൂസിയം' : പ്രദര്‍ശനത്തോട്ടമൊരുക്കി തിക്കോടി തെങ്ങിന്‍ തൈ വളര്‍ത്തു കേന്ദ്രം

പ്രധാന ധാന്യവിളകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നന്നേ ചെറിയ ധാന്യമണികളോടു കൂടിയതും പുല്ലുവര്‍ഗ്ഗത്തില്‍പ്പെട്ടതുമായ വിളകളാണ് ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍. പോഷകങ്ങളുടെ കലവറയായ മില്ലറ്റുകളുടെ ഉല്പാദനത്തില്‍…

By മിഷേൽ ജോർജ്
ജാതിയില്‍ തലമുടി രോഗം ; തെങ്ങില്‍ ചെമ്പന്‍ ചെല്ലി

എക്കാലത്തും മികച്ച വില ലഭിക്കുന്ന വിളയാണ് ജാതി. ഒരു തവണ നട്ടാല്‍ വര്‍ഷങ്ങളോളം ജാതിയില്‍ നിന്നും കായ്കള്‍ ലഭിക്കും. നനയ്ക്കാന്‍ സൗകര്യമുള്ള ഏതു സ്ഥലത്തും നടാം ജാതി. എന്നാല്‍ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍…

By Harithakeralam
മരച്ചീനിയില്‍ മിലിമൂട്ട, ഇഞ്ചിയില്‍ ചീച്ചില്‍ രോഗം

മരച്ചീനിയും ഇഞ്ചിയും നന്നായി വിളയുന്ന നാടാണ് നമ്മുടേത്. എന്നാല്‍ കാലാവസ്ഥയില്‍ വന്ന മാറ്റം വലിയ തോതില്‍ ഇവയെ ബാധിക്കുന്നുണ്ട്. കീടങ്ങളും രോഗങ്ങളും നല്ല പോലെ ഈ വിളകളെ ആക്രമിക്കുന്നു. നിലവില്‍ ഈ രണ്ടു വിളകളും…

By Harithakeralam
കോളടിച്ച് കൊക്കോ കര്‍ഷകര്‍ ; കുതിച്ചുയര്‍ന്ന് വില

കൊക്കോ കര്‍ഷകര്‍ സന്തോഷത്തിലാണ്... ഉണങ്ങിയ പരിപ്പിന്റെ വില 800ന് മുകളിലാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം 200 രൂപയായിരുന്ന വിലയാണ് വാണം വിട്ട പോലെ കുതിച്ചുയര്‍ന്നിരിക്കുന്നത്. ലോകത്തിലെ കൊക്കോ ഉത്പ്പാദനത്തിന്റെ…

By Harithakeralam
ചേന നടാന്‍ സമയമായി

ഭക്ഷ്യ സുരക്ഷയ്‌ക്കൊരു മുതല്‍ക്കൂട്ടാണ് കിഴങ്ങ് വര്‍ഗങ്ങള്‍. നമ്മുടെ ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ കുറഞ്ഞത്  200 ഗ്രാമെങ്കിലും കിഴങ്ങ് വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ  ശുപാര്‍ശ.…

By Harithakeralam
തെങ്ങിന്‍ തൈയ്ക്ക് പ്രത്യേക സംരക്ഷണം: കൊമ്പന്‍ ചെല്ലിയെ സൂക്ഷിക്കണം

കേരളത്തിന്റെ കല്‍പ്പവൃക്ഷവും ചൂടില്‍ വെന്തുരുകുകയാണ്. കാലാവസ്ഥ വ്യതിയാനവും കീടങ്ങളും തെങ്ങിന് വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. തേങ്ങയുടെ വില തോന്നിയതു പോലെയായതും കര്‍ഷകനെ ദുരിതത്തിലാക്കുന്നു.…

By Harithakeralam
തെങ്ങിന് നന തുടരാം; കമുകിന് കുമ്മായമിട്ട് നന

വെയില്‍ ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും.

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs