തക്കാളിച്ചെടി കീട-രോഗബാധകളില്ലാതെ നന്നായി വളരാനും നിറയെ കായ്കളുണ്ടാകാനും എപ്‌സം സാള്‍ട്ട് പ്രയോഗിക്കുന്നതു സഹായിക്കും.
കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് എപ്‌സം സാള്‍ട്ട്. പേരു സൂചിപ്പിക്കും പോലെ കല്ലുപ്പിനോട് സാമ്യമുള്ള തരികളായുള്ള വസ്തുവാണിത്. ചെടികള്‍ നന്നായി വളരാനും കായ്ക്കാനും സഹായിക്കുന്ന നിരവധി വസ്തുക്കളിതിലുണ്ട്. തക്കാളിച്ചെടി കീട-രോഗബാധകളില്ലാതെ നന്നായി വളരാനും നിറയെ കായ്കളുണ്ടാകാനും എപ്‌സം സാള്‍ട്ട് പ്രയോഗിക്കുന്നതു സഹായിക്കും.
എന്താണ് എപ്‌സം സാള്‍ട്ട്
ഹൈഡ്രേറ്റഡ് മഗ്‌നീഷ്യം സള്‍ഫേറ്റാണ് എപ്സം സാള്‍ട്ട്. വെള്ളത്തില്‍ ലയിപ്പിച്ചു നേര്‍പ്പിച്ചാല്‍ എല്ലാത്തരം ചെടികള്‍ക്കും പെട്ടെന്ന് വലിച്ചെടുക്കാന്‍ കഴിയും. പച്ചക്കറികളും പഴങ്ങളും നന്നായി വളരാനും പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനുമിതു സഹായിക്കും. വളര്‍ച്ച വേഗത്തിലാക്കാനും ഒച്ചുകളെയും കീടങ്ങളെയും അകറ്റാനും വിത്ത് പെട്ടെന്ന് മുളപ്പിക്കാനുമെല്ലാം സഹായിക്കുന്ന ഘടകമാണ് മഗ്‌നീഷ്യം സള്‍ഫേറ്റ്.
തക്കാളിക്കൃഷിയില്‍ എപ്‌സം സാള്‍ട്ട് പ്രയോഗം
1. പോട്രേയില്‍ വളര്‍ത്തിയ തക്കാളി തൈകള്‍ പറിച്ചു നടുമ്പോള്‍ ദിവസങ്ങളോളം വാടി നില്‍ക്കുന്നതൊരു പ്രശ്‌നമാണ്. ചിലപ്പോള്‍ ഈ തൈകള്‍ നശിച്ചും പോകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ എപ്‌സം സാള്‍ട്ട് പ്രയോഗിക്കുന്നതു സഹായിക്കും. നടുന്നതിന് മുമ്പ് തടത്തില്‍ ഒരു ടീസ്പൂണ്‍ എപ്‌സം സാള്‍ട്ട് ചേര്‍ക്കുക, തുടര്‍ന്ന് തൈ നട്ട ശേഷം നനയ്ക്കുക.
2. നിരവധി കീടങ്ങള്‍ തക്കാളിച്ചെടിയെ ആക്രമിക്കാനെത്തും. കായ് പിടിച്ചു തുടങ്ങിയാല്‍ ഇവയുടെ ആക്രമണം കൂടും. തടത്തില്‍ എപ്‌സം സാള്‍ട്ട് വിതറുന്നതും വെളളത്തില്‍ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും വണ്ടുകള്‍, സ്ലഗ്ഗുകള്‍ തുടങ്ങിയവയെ തുരത്താന്‍ നല്ലതാണ്.
3. തക്കാളിച്ചെടികളുടെ മഗ്‌നീഷ്യം അളവ് വര്‍ദ്ധിപ്പിച്ച് അവയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ എപ്‌സം ഉപ്പ് സഹായിക്കും. ചെടികള്‍ക്ക് ക്ലോറോഫില്‍ ഉത്പാദിപ്പിക്കാന്‍ ആവശ്യമായ ഒരു പ്രധാന പോഷകമാണ് മഗ്‌നീഷ്യം. എപ്‌സം ഉപ്പ് ചെടിയെ സഹായിക്കുകയും മൈക്രോ ന്യൂട്രിയന്റ് ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു സ്പൂണ്‍ എപ്‌സം ഉപ്പ് വിതറിയെ ശേഷം നനച്ചു കൊടുത്താല്‍ മതി.
4. കേരളത്തില്‍ തക്കാളി വിളയാന്‍ വലിയ പ്രയാസമാണ്. കടകളില്‍ നിന്നു വാങ്ങുന്ന തക്കാളിയപ്പോലെ നല്ല സോഫ്റ്റായ രുചിയുള്ള തക്കാളി നമ്മുടെ വീട്ടില്‍ വിളഞ്ഞുകൊള്ളണമെന്നില്ല. ഇതിനും പരിഹാരമായി എപ്‌സം സാള്‍ട്ട് ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന മൈക്രോ ന്യൂട്രിയന്റുകള്‍ മഗ്‌നീഷ്യം, സള്‍ഫര്‍ എന്നിവ തക്കാളിയുടെ രുചി വര്‍ദ്ധിപ്പിക്കും മാസത്തിലൊരിക്കല്‍ ഉപയോഗിച്ചാല്‍ മതി.
വേരുതീനിപ്പുഴു, തടതുരപ്പന്‍, മാണവണ്ട്, കായ്തുരപ്പന്‍ പോലുള്ള കീടങ്ങള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാക്കുക. തെങ്ങ്, കവുങ്ങ്, വാഴ പോലുള്ള വിളകളെ മൊത്തത്തില്‍ നശിപ്പിക്കാന്‍ ഇവ മതി. പലപ്പോഴും വിളകളെ…
വേനല്‍മഴ നല്ല പോലെ മഴ കിട്ടിയതോടെ പച്ചക്കറിച്ചെടികള്‍ അല്‍പ്പമൊന്നു ജീവന് വച്ചു നില്ക്കുകയായിരിക്കും. എന്നാല്‍ പല തരത്തിലുള്ള കീടങ്ങളും ഈ സമയത്ത് പ്രശ്നക്കാരായി എത്തും. ഇവയെ തുരത്താനും പച്ചക്കറികളുടെ…
വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്. മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…
അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…
നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…
വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…
© All rights reserved | Powered by Otwo Designs
Leave a comment