കറവയുള്ളതും കുട്ടികളും കാളയുമടക്കം 20 തോളം വെച്ചൂര്‍ ഇനത്തിലുള്ള പശുക്കളാണ് ബ്രഹ്മദത്തന്റെ തൊഴുത്തിലുള്ളത്. നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനു നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
മനയുടെ ഗെയ്റ്റ് ഒരിക്കലും അടയ്ക്കാറില്ല… പശുക്കളെ കാണാനും അവയെക്കുറിച്ച്
അറിയാനും ആര്‍ക്കും ഏതു സമയത്തും ഇവിടേക്ക് വരാം – പട്ടാമ്പി ഞങ്ങാട്ടിരി
മൂഴിക്കുന്നത് മനയ്ക്കല്‍ ബ്രഹ്മദത്തന്റെ വാക്കുകളാണിത്. നാടന്‍ പശുക്കളെ
സംരക്ഷകരില്‍ കേരളത്തില്‍ പ്രധാനിയാണ് ബ്രഹ്മദത്തന്‍. ഇപ്പോള്‍ കറവയുള്ളതും
കുട്ടികളും കാളയുമടക്കം 20 തോളം വെച്ചൂര്‍ ഇനത്തിലുള്ള പശുക്കളാണ്
ബ്രഹ്മദത്തന്റെ തൊഴുത്തിലുള്ളത്. നാടന്‍ പശുക്കളെ സംരക്ഷിക്കുന്നതിനു
നിരവധി പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പാല്‍ കച്ചവടം
നഷ്ടമായപ്പോള്‍ നാടനിലേക്ക്
അത്യുദ്പാദന ശേഷിയുള്ള പശുക്കളെ വളര്‍ത്തി നഷ്ടമായപ്പോഴാണ് ബ്രഹ്മദത്തന്‍ നാടന്‍ ഇനങ്ങളിലേക്ക് തിരിയുന്നത്. വിദേശ ജനുസുക്കളില്‍ നിന്ന് ധാരാളം പാല്‍ ലഭിച്ചു തുടങ്ങി. അക്കാലത്ത് നാട്ടില്‍ പാല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനമൊന്നും തുടങ്ങിയിട്ടില്ലായിരുന്നു. പാല്‍ വില്‍ക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ഇതോടെയാണ് കുറച്ചു പാല്‍ ലഭിക്കുന്ന നാടന്‍ ഇനങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്. തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ നിന്നൊരു നാടന്‍ പശുവിനെ വാങ്ങി. ഏതാണ് ഇനം എന്നൊന്നും അറിയില്ലായിരുന്നു. ഇതിനിടെയാണ് വെച്ചൂര്‍ പശുക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വായിക്കുന്നത്. വെച്ചൂര്‍ പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാനായി ചെന്നു പ്പെട്ടത് ശോശാമ്മ ഐപ്പ് മാഡത്തിന്റെ അടുത്താണ്. ഇവയെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കാളിയായി.
വെച്ചൂരിനോട് പ്രണയം
വെച്ചൂര്‍ ഗ്രാമത്തിലെത്തിയാണ് 1997ല്‍ പശുവിനെ വാങ്ങുന്നത്. ആറുമാസം പ്രായമായ പശുക്കുട്ടിയെയാണ് വാങ്ങിയത്, 3000 രൂപയാണ് വിലയായി അന്നു നല്‍കിയത്. 23 വയസായ ഈ പശു ഇപ്പോഴും ബ്രഹ്മദത്തന്റെ കൈയിലുണ്ട്. 13 തവണ ഈ പശു പ്രസവിക്കുകയും ചെയ്തു. ഇപ്പോഴും നല്ല ആരോഗ്യത്തോടെയാണ് ഈ പശു കഴിയുന്നത്. ഈ പശുവടക്കം അഞ്ചു തലമുറ ഇവിടെയുണ്ട്. വെറ്റിനറി യൂനിവേഴ്‌സിറ്റിയുടെ കൈയില്‍ പോലും ഇങ്ങനെ തലമുറകളില്ല, കേരളത്തില്‍ ചുരുക്കം ചിലരുടെ കൈയില്‍ മാത്രമേ ഇങ്ങനെ പശുക്കളുടെ തലമുറകള്‍ സ്വന്തമായിട്ടുള്ളൂ. ഇതിന്റെ കുട്ടികളും അവയുടെ കുട്ടികളുമാണ് ഇപ്പോള്‍ തൊഴുത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, നല്ല പോഷക സമ്പുഷ്ടമായ പാല്‍, പരിചരിക്കാനുള്ള സൗകര്യം, ചാണകം, ഗോമൂത്രം എന്നിവയുടെ ഗുണങ്ങള്‍ – ഇതൊക്കെയാണ് തന്നെ വെച്ചൂരിന്റെ ആരാധകനാക്കിയതെന്ന് പറയുന്നു ബ്രഹ്മദത്തന്‍.
പരിചരണം സ്വന്തം രീതിയില്‍
വീട്ടില്‍ മുറ്റത്തും പരിസരങ്ങളിലും അഴിച്ചു വിട്ടാണ് പശുക്കളെ വളര്‍ത്തുന്നത്. പുല്ലുള്ള സമയത്ത് സമീപത്തുള്ള തൊടിയില്‍ തീറ്റയ്ക്കായി അഴിച്ചു വിടും. വൈക്കോല്‍, പരുത്തിപ്പിണ്ണാക്ക്, ഉഴുന്ന് വെയിസ്റ്റ്, കടല തൊലി എന്നിവയാണ് തീറ്റയായി നല്‍കുക. പരുത്തിപ്പിണ്ണാക്ക് കറവയുള്ള പശുക്കള്‍ക്കാണ് നല്‍കുക. നെയ്യ് നന്നായി ലഭിക്കാന്‍ പരുത്തിപ്പിണ്ണാക്ക് നല്‍കുന്നതു നല്ലതാണ്. കറവയ്ക്കും ബ്രഹ്മദത്തന് തന്റേതായ രീതികളുണ്ട്. നാടന്‍ പശുക്കളായതിനാല്‍ കുട്ടികളെ സമീപത്ത് കെട്ടിയേ കറവ നടക്കൂ. രാവിലെ 5.30 മുതല്‍ പണികള്‍ ആരംഭിക്കും. കൃത്യമായ സമയമൊന്നുമില്ല, രാവിലെ 5.30 മുതല്‍ ഏതു സമയത്തും കറക്കും. ബ്രഹ്മദത്തന്‍ തന്നെയാണ് കറയ്ക്കുക, പശുക്കളുടെ ആരോഗ്യപ്രശ്‌നങ്ങളറിയാന്‍ കറക്കുന്ന ആള്‍ക്ക് മാത്രമേ കഴിയൂ. ഇതിനാല്‍ ഫാം നടത്തിപ്പുകാരന്‍ തന്നെ ഇതെല്ലാം ചെയ്യുന്നതാണ് നല്ലതെന്നാണ് ബ്രഹ്മദത്തന്റെ പക്ഷം.
പാല്‍ ഇല്ല, നെയ്യും മോരും വില്‍പ്പന
ഏറെ ഔഷധ ഗുണമുള്ളതാണ് വെച്ചൂര്‍ പശുവിന്റെ പാലെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ബ്രഹ്മദത്തന്‍ തന്റെ പശുക്കളുടെ പാല്‍ വില്‍ക്കാറില്ല. നെയ്യും മോരുമാക്കിയാണ് വില്‍പ്പന. ഒരു കിലോ നെയ്യിന് 4000 രൂപയാണ് വില, ഒരു ലിറ്റര്‍ മോരിന് 50 രൂപയും. ഔഷധങ്ങള്‍ തയാറാക്കാനും കുട്ടികള്‍ക്ക് നല്‍കാനുമാണ് നെയ്യിന് ആവശ്യക്കാര്‍ എത്തുന്നത്. വിദേശത്തേക്കും മറ്റും നെയ്യ് കൊണ്ടു പോകുന്നുണ്ട്. വെണ്ണയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ചാണകവും ഗോമൂത്രവും സ്വന്തം പറമ്പിലെ കൃഷിക്ക് തന്നെ ഉപയോഗിക്കുന്നു. സൂക്ഷ്മ ജീവികളുടെ എണ്ണം വെച്ചൂര്‍ പശുക്കളുടെ ചാണകത്തില്‍ ഏറെയാണ്. ഇതിനാല്‍ വിളകള്‍ക്കും ഇവയേറെ നല്ലതാണെന്ന് പറയുന്നു ബ്രഹ്മദത്തന്‍.
അംഗീകാരമായി പുരസ്‌കാരങ്ങളും
വെച്ചൂര്‍ പശുപരിപാലനത്തിന് രാഷ്ട്രീയ ഗോകുല്‍ വിഷന്റെ കാമധേനു പുരസ്‌കാരം 2017 ല്‍ ബ്രഹ്മദത്തനെ തേടിയെത്തി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന കാമധേനു പുരസ്‌കാരം കേരളത്തില്‍ ബ്രഹ്മദത്തനുമാത്രമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 2010ല്‍ നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ബ്രീഡ് സേവ് ഇയര്‍ അവാര്‍ഡ്, 2013ല്‍ സ്‌റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ ജൈവവൈവിധ്യ പുരസ്‌കാരം, 2015ല്‍ കാസര്‍കോട് ഡാര്‍ഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അവാര്‍ഡ് എന്നിവയും ബ്രഹ്മാനന്തനെ തേടിയെത്തിയിട്ടുണ്ട്. അമ്മ ശ്രീദേവി അന്തര്‍ജനം, ഭാര്യ അധ്യാപികയായ മഞ്ജു, മക്കളായ ശ്രീദേവി, നേത്രനാരായണന്‍ എന്നിവരും ഒപ്പമുണ്ട്.ഫോണ്‍:9447306635
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment