മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ വൈവിധ്യ കാഴ്ചയൊരുക്കി കൃഷിവകുപ്പിന്റെ ട്രേയ്ഡ് ഫെയര്‍

കാര്‍ഷിക മൂല്യ വര്‍ദ്ധിത മേഖലയില്‍ കൃഷിവകുപ്പ് നടത്തിവരുന്ന ഇടപെടലുകളായ മൂല്യ വര്‍ദ്ധിത കൃഷി മിഷന്‍, കേരളാഗ്രോ, കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) എന്നിവയെ പരിചയപ്പെടുത്തുന്ന തീം സ്റ്റാള്‍ ജനങ്ങളെ പ്രദര്‍ശനത്തിലേക്ക് സ്വാഗതം അരുളുന്നു.

By Harithakeralam
2023-11-07

തിരുവനന്തപുരം: കേരളീയത്തോട് അനുബന്ധിച്ച് കൃഷിവകുപ്പ് എല്‍എംഎസ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുള്ള ട്രേഡ് ഫെയര്‍ ജനങ്ങളെ ആകര്‍ഷിക്കുന്നു. 45 ഓളം സ്റ്റാളുകള്‍ പ്രദര്‍ശനത്തിനും വിപണത്തിനുമായി ഒരുക്കിയിരിക്കുന്നു. കാര്‍ഷിക മൂല്യവര്‍ധന സാധ്യതകളുടെ ഒരു നേര്‍ക്കാഴ്ച കൂടിയാണ് വകുപ്പ് ഒരുക്കിയിട്ടുള്ള ട്രേയ്ഡ്  ഫെയര്‍. കാര്‍ഷിക മൂല്യ വര്‍ദ്ധിത മേഖലയില്‍ കൃഷിവകുപ്പ് നടത്തിവരുന്ന ഇടപെടലുകളായ മൂല്യ വര്‍ദ്ധിത കൃഷി മിഷന്‍, കേരളാഗ്രോ,  കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്‌കോ) എന്നിവയെ പരിചയപ്പെടുത്തുന്ന തീം സ്റ്റാള്‍ ജനങ്ങളെ പ്രദര്‍ശനത്തിലേക്ക് സ്വാഗതം അരുളുന്നു.

തീം  സ്റ്റാളിന്റെ കോര്‍ണറിലെ മുട്ടന്‍ വരിക്കയില്‍ ഊഞ്ഞാലാടുകയും സെല്‍ഫിയെടുക്കുകയും ചെയ്യാം. ജൈവ സര്‍ട്ടിഫിക്കേഷനും, കാര്‍ബണ്‍ ന്യൂട്രല്‍ പദവിയുമുള്ള കേരളത്തിലെ ഏക ഫാം ആയ ആലുവ വിത്തുവില്പാദന കേന്ദ്രത്തിലെ ഉത്പന്നങ്ങളാണ് ആദ്യം. പച്ചവെള്ളത്തില്‍ ഇട്ടാല്‍ ചോറ് ആകുന്ന കുമോള്‍ സോള്‍, എന്നനെല്ലിനം ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഫാമുകളായ നെല്ലിയാമ്പതി ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമിലിയും പന്തളം കരിമ്പ് വിത്ത്‌ല്പാദന ഫാമിലിയും ഉല്‍പന്നങ്ങളും വിപണനത്തിന് ഒരുക്കിയിരിക്കുന്നു. ജനപ്രിയമായ പന്തളം ശര്‍ക്കരയും മറയൂര്‍ ശര്‍ക്കരയും ഈ സ്റ്റാളില്‍ നിന്നും വാങ്ങാന്‍ കഴിയും. ഓണ്‍ലൈനില്‍ ലഭ്യമായ കേരളാഗ്രോ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം.

കേരളത്തിലെ കര്‍ഷകരുടെയും കര്‍ഷക ഉത്പാദക സംഘങ്ങളുടെയും കാര്‍ഷിക മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്തുവാനും വാങ്ങുവാനുമുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു. ഭൗമസൂചിക പദവിയുള്ള കുറ്റിയാട്ടൂര്‍ മാങ്ങയുടെ  മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, അതിരപ്പിള്ളി ട്രൈബല്‍ വാലിയിലെ ഉല്‍പ്പന്നങ്ങളായ കോഫി, കുരുമുളക് തുടങ്ങിയവയുടെ എക്‌സ്‌പോര്‍ട്ട് ക്വാളിറ്റി ഉല്‍പ്പന്നങ്ങളും അട്ടപ്പാടി ട്രൈബല്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ ചെറുധാന്യ ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാനുള്ള അവസരമുണ്ട്. കാര്‍ഷിക യന്ത്രങ്ങളും കെയ്‌കോയുടെ സ്റ്റാളില്‍ വലിയ സബ്‌സിഡിയോടെ സ്വന്തമാക്കാം. ചക്ക, തേന്‍, നെല്ല്,അരി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി മൂല്യവര്‍ധന മേഖലയുടെ സാധ്യതകള്‍ കാഴ്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കുകയാണിവിടെ.

കാര്‍ഷിക സംരംഭകര്‍ക്ക് 3% പലിശയിളവില്‍ രണ്ടു കോടി രൂപ വരെയുള്ള വായ്പകള്‍ നേടുവാന്‍ കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിയുടെ സ്റ്റാളും ഇവിടെയുണ്ട്. കൃഷിവകുപ്പിന്റെയും മറ്റ് ഉത്പാദക സംഘങ്ങളുടെയും നഴ്‌സറികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ വിത്തുകളും, തൈകളും, ഫലവൃക്ഷ  തൈകളും ലഭിക്കുന്ന നിരവധി സ്റ്റാളുകളും സന്ദര്‍ശകരുടെ തിരക്കേറ്റുന്നു. കേരളീയത്തിന്റെ ഭാഗമായുള്ള ഫുഡ് ഫെസ്റ്റും, പെറ്റ് ഫുഡ് ഫെസ്റ്റും ഇവിടെ സജ്ജമാണ്.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs