ബാക്റ്റീരിയല്‍ വാട്ടത്തെ ചെറുത്ത് തക്കാളിക്കൃഷി

തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ ബാക്റ്റീരിയല്‍ വാട്ടം നമ്മുടെ എല്ലാ ചെടികളെയും നശിപ്പിക്കും.

By Harithakeralam
2024-02-11

തക്കാളിക്കൃഷി ആരംഭിക്കാന്‍ അനുയോജ്യമായ സമയമാണിത്. പലരും കൃഷി തുടങ്ങിയിട്ടുമുണ്ടാകും. എന്നാല്‍ കേരളത്തില്‍ തക്കാളിച്ചെടികളില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് ബാക്റ്റീരിയല്‍ വാട്ടം. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ ബാക്റ്റീരിയല്‍ വാട്ടം നമ്മുടെ എല്ലാ ചെടികളെയും നശിപ്പിക്കും.  

ലക്ഷണം

1. ചെടികള്‍ വേഗത്തില്‍ വാടി നശിച്ചു പോകുന്നു.

2. രോഗം ബാധിച്ചു നശിച്ച ചെടിയുടെ ഭാഗങ്ങള്‍ മുറിച്ചെടുത്ത് വെള്ളത്തിലിടുക.  ഈ സമയത്ത്  മുറിച്ച അറ്റത്തു നിന്നും  വെളുത്ത വര പുറത്തുവരും.

3. ചെടിയുടെ താഴ്ഭാഗത്തുള്ള ഇലകള്‍ വാടുംമുമ്പു തന്നെ പൊഴിഞ്ഞു പോകും.

പരിഹാരം

തൈകള്‍ നടുന്നതിന് മുമ്പ് സ്യൂഡോമോണസ് ലായനിയില്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുക. തുടര്‍ന്ന് രണ്ടാഴ്ചയിലൊരിക്കല്‍ സ്യൂഡോമോണസ് ലായനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ തളിക്കാം. നടുന്നതിന് മുമ്പ് തൈകള്‍ സ്‌ട്രെപ്‌റ്റോസൈക്ലിന്‍ ലായനിയില്‍ അര മണിക്കൂര്‍ മുക്കിവയ്ക്കുന്നതും നല്ലതാണ്. നിലം ഉഴുതുമറിച്ചു  സെന്റിന് 10 ഗ്രാമെന്ന തോതില്‍ ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ക്കുക. വാണിജ്യമായി കൃഷി ചെയ്യുകയാണെങ്കില്‍ നിര്‍ബന്ധമായും ഇങ്ങനെ ചെയ്യണം.  

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മുക്തി, അനഘ, മനുലക്ഷ്മി, മനുപ്രഭ, അക്ഷയ, വെള്ളായണി വിജയ് തുടങ്ങിയ ഇനങ്ങള്‍ ബാക്റ്റീരിയല്‍ രോഗത്തെ ചെറുക്കുന്നവയാണ്. ഇവ കൃഷി ചെയ്യാന്‍ ശ്രമിക്കുക. രോഗം ബാധിച്ച ചെടികള്‍ ഉടന്‍ തന്നെ തോട്ടത്തില്‍ നിന്ന് നീക്കം ചെയ്യുക. കത്തിച്ച് കളയുന്നതാണ് ഉചിതം. പരിചരണം നടത്തുന്ന കര്‍ഷകനും കൃത്യമായ ശ്രദ്ധ പുലര്‍ത്തണം. രോഗം ബാധിച്ച ചെടി നശിപ്പിച്ച ശേഷം കൈകളും കത്തി പോലുള്ള ഉപകരണങ്ങളും കഴുകി അണുവിമുക്തമാക്കുക. തടത്തില്‍ വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. മണ്ണ് പരിശോധിച്ച് തക്കാളിയുടെ pH 6.2 മുതല്‍ 6.5 വരെയാണെന്ന് ഉറപ്പ് വരുത്തുക, അല്ലെങ്കി മാറ്റുക. തുടര്‍ച്ചയായി ഒരു സ്ഥലത്ത് തന്നെ തക്കാളി കൃഷി ചെയ്യാതിരിക്കുക.

 

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs