പാവയ്ക്ക, ചിരങ്ങ, വെള്ളരിക്ക എന്നിവ കൃഷി ചെയ്യുന്ന രീതിയില്‍ ചൗ ചൗ നമുക്ക് വളര്‍ത്തിയെടുക്കാം
കേരളത്തില്‍ അടുത്തിടെ പ്രചാരത്തിലായ പച്ചക്കറിയാണ് ചൗ ചൗ. ഇതരസംസ്ഥാന തൊഴിലാളികളാണ് ചൗ ചൗവിന്റെ പ്രധാന ആവശ്യക്കാര്‍. മലയാളികള്‍ ഈയിനത്തെ കൂടുതല്‍ മനസിലാക്കി വരുന്നതേയുള്ളൂ. പാവയ്ക്ക, ചിരങ്ങ, വെള്ളരിക്ക എന്നിവ കൃഷി ചെയ്യുന്ന രീതിയില്‍ ചൗ ചൗ നമുക്ക് വളര്‍ത്തിയെടുക്കാം. വയനാട്ടില്‍ വാണിജ്യാടിസ്ഥാനത്തില്‍ ചൗ ചൗ കൃഷി ചെയ്തവരുണ്ട്.
പാവയ്ക്കയെ പോലെ മുകളിലേക്ക് പടര്‍ന്നു വളരാനാണ് ചൗ ചൗവിനും താത്പര്യം. ഇതിനാല്‍ മരത്തിലേക്ക് കയറ്റി വിടുകയോ പന്തലൊരുക്കി കൊടുക്കുകയോ വേണം. വിത്ത് മുളപ്പിച്ചാണ് കൃഷി തുടങ്ങുക. ഉഴുതുമറിച്ചു ചാണകപ്പൊടി ചേര്‍ത്തു നിലമൊരുക്കാം. വിത്ത് മുളച്ച് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞാല്‍ പന്തലിട്ടുകൊടുക്കണം. ആദ്യത്തെ ആറു മാസം നല്ല വിളവ് ലഭിക്കും. നാലു മാസം കൊണ്ടു തന്നെ നല്ല പോലെ വിളവ് ലഭിക്കാന്‍ തുടങ്ങും. വര്‍ഷത്തില്‍ രണ്ടു തവണ വിളവ് ലഭിക്കും. മഴക്കാലത്ത് കൃഷി ആരംഭിക്കുകയാണ് നല്ലത്. വിളവെടുത്ത ശേഷം തണ്ടുകള്‍ മുറിച്ചു മാറ്റിയാല്‍ പുതിയ തണ്ടുകളുണ്ടായിവരും. സാധാരണ ജൈവവളം തന്നെ നല്‍കിയാല്‍ മതി. വേനല്‍ക്കാലത്ത് കൃത്യമായി നനച്ചു കൊടുക്കണം. തുള്ളിനന വഴി വളപ്രയോഗം നടത്തുന്നതും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതുമാണ് കൂടുതല്‍ നല്ലത്. ഈര്‍പ്പം നിലനിര്‍ത്താന്‍ പുതയിടല്‍ നടത്തണം.
നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം അടങ്ങിയ വളങ്ങള്‍ ചൗ ചൗവിന് ആവശ്യമാണ്. പഴയീച്ചയും മീലിമൂട്ടയും ആക്രമിക്കാന്‍ സാധ്യതയുണ്ട്. മൊസൈക് രോഗം, പൗഡറി മില്‍ഡ്യൂ, ഡൗണി മില്‍ഡ്യു എന്നിവയും ബാധിക്കാറുണ്ട്. ഗ്രീന്‍ഹൗസിലും പോളിഹൗസിലുമെല്ലാം ഉത്തരേന്ത്യയില്‍ കൃഷി ചെയ്യുന്നുണ്ട്. വെള്ളയും പച്ചയും നിറത്തില്‍ കായ്കളുണ്ട്, കേരളത്തില്‍ പച്ചനിറത്തിലുള്ള ഇനമാണ് പ്രചാരത്തിലുള്ളത്.
ബംഗളുരു വെങ്കായ, ഇഷ്‌കുസ്, ദാസ് ഗൂസ് എന്നീ പേരുകളിലും പല സ്ഥലങ്ങളില്‍ ഈ പച്ചക്കറി അറിയപ്പെടുന്നു. തനി മലയാളീകരിക്കുകയാണെങ്കില്‍ ശീമ കത്തിരിക്ക എന്നും പറയാം. വിറ്റാമിന്‍ സി, നാരുകള്‍ എന്നിവയുടെ കലവറയാണ് ഈ പച്ചക്കറി. മുഖക്കുരു തടയാനും രക്തസമ്മര്‍ദം കുറയ്ക്കാനും ഭാരം കുറയ്ക്കാനും വിളര്‍ച്ച തടയാനും കൊളസ്ട്രോള്‍ അളവ് കുറയ്ക്കാനുമെല്ലാം കഴിവുണ്ട്.
പച്ചക്കറികള്‍ മുതല്‍ ഫല വൃക്ഷങ്ങളും തെങ്ങും കവുങ്ങുമെല്ലാം ഇലകള്‍ മഞ്ഞളിച്ചു വാടിത്തളര്‍ന്നു നില്‍ക്കുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണിപ്പോള്‍. കനത്ത ചൂട് മൂലം ചെടികള്‍ക്കെല്ലാം ക്ഷീണമുണ്ടെങ്കിലും മഞ്ഞളിപ്പ്…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
പയര്‍, തക്കാളി, വഴുതന, വെണ്ട തുടങ്ങിയ വിളകളില്‍ വെയിലിന്റെ കാഠിന്യം കാരണം വിളവ് കുറയുന്നുണ്ടോ...? വളം എത്ര നല്‍കിയിട്ടും ചെടികള്‍ നല്ല പോലെ ഫലം തരുന്നില്ലെങ്കില്‍ ഈ മാര്‍ഗമൊന്നു പരീക്ഷിക്കാം. കടലപ്പിണ്ണാക്കും…
തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ…
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ്…
ചൂടുള്ള കാലാവസ്ഥയില്‍ കീടങ്ങളുടെ ആക്രമണം പൊതുവേ കൂടുതലയാരിക്കും. കൃഷി തുടങ്ങുമ്പോള്‍ തന്നെ ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ ഇവയെ അകറ്റാം. രോഗ കീടങ്ങളില്‍ നിന്ന് പച്ചക്കറി വിളകളെ സംരക്ഷിച്ചു…
ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലം കേരളത്തില്‍ പാവയ്ക്ക കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. വേനല്‍ മഴ ലഭിച്ചു വിഷു കഴിഞ്ഞാല്‍ മേയിലും കൃഷി തുടങ്ങാം. കേരളത്തിലെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്ന പച്ചക്കറിയാണിത്.…
ഗ്രോബാഗില്‍ നല്ല വിളവ് തരുന്ന പച്ചക്കറി ഏതാണ്...? ഈ ചോദ്യത്തിന് ആദ്യ ഉത്തരം വെണ്ട എന്നു തന്നെയാണ്. ഗ്രോബാഗിലും ചാക്കിലും ചട്ടിയിലുമെല്ലാം വളര്‍ത്താന്‍ ഏറ്റവും നല്ല വിളയാണ് വെണ്ട. ഏതു കാലാവസ്ഥയിലും…
© All rights reserved | Powered by Otwo Designs
Leave a comment