ചീര വേഗത്തില്‍ വളരാന്‍ വളമിങ്ങനെ നല്‍കണം

ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇലക്കറിയാണ് ചീര. അതിനാല്‍ ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്.

By Harithakeralam
2024-02-08

ചീരക്കൃഷി ചെയ്യാന്‍  അനുയോജ്യമായ സമയമാണിപ്പോള്‍. മഴ മാറി നല്ല വെയിലു ലഭിക്കുന്നതിനാല്‍ നനയ്ക്കാന്‍ സൗകര്യമുള്ളവര്‍ ചീര നടണം. നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണിത്. വീട്ടില്‍ കുറച്ചു ചീരവളര്‍ത്തിയാല്‍ കുട്ടികളുടെ ആരോഗ്യത്തിനുമേറെ നല്ലതാണ്. ഒരു മാസം കൊണ്ട് വിളവെടുക്കാവുന്ന ഇലക്കറിയാണ് ചീര. അതിനാല്‍ ദ്രാവക രൂപത്തിലുള്ള വളങ്ങള്‍ നല്‍കുന്നതാണ് നല്ലത്.

1. കഞ്ഞിവെള്ളം ചീരയ്ക്ക് നല്ലൊരു വളമാണ്. കീടനാശിനിയുടെ ഗുണവുമിതു ചെയ്യും. രണ്ടോ മൂന്നോ ദിവസം വച്ചു പുളിപ്പിച്ച ശേഷം മൂന്നിരട്ടി വെളളം ചേര്‍ത്ത് നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതു കൂടുതല്‍ ഫലം ചെയ്യും.

2. പച്ചില ലായനിയാണ് ചീര വേഗത്തില്‍ വളരാന്‍ സഹായിക്കുന്ന മറ്റൊരു വളം. പച്ചിലകള്‍ ചെറുതായി മുറിച്ചു വെള്ളത്തിലിട്ടു വയ്ക്കുക. ചീമക്കൊന്നയുടെ ഇലകളായാല്‍ ഏറെ നല്ലത്. വെള്ളത്തിന് പകരം കഞ്ഞിവെള്ളവും ഉപയോഗിക്കാം. ഇലകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന രീതിയില്‍ ഇലകളിട്ട് മൂന്നു ദിവസം അടച്ചു വയ്ക്കുക. മൂന്നാം ദിവസം തുറന്ന് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം. യാതൊരു ചെലവുമില്ലാതെ തയാറാക്കാവുന്ന വളമാണിത്. ഇലകളിലും ചുവട്ടിലുമൊക്കെ നന്നായി ഒഴിച്ചു കൊടുക്കാം.

3. വെര്‍മി കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവ ചീരയ്ക്ക് നല്ല വളമാണ്. എന്നാലിവ ഖരരൂപത്തിലിട്ടു നല്‍കിയാല്‍ വേണ്ടത്ര ഫലം ലഭിക്കുകയില്ല. ഇവ ലായനി രൂപത്തില്‍ തയാറാക്കിയ ശേഷം ഒഴിച്ചു കൊടുക്കാം. ഇവ ഒരു പിടി ഒരു ലിറ്റര്‍ വെള്ളമെന്ന കണക്കില്‍ രണ്ടോ മൂന്നോ ദിവസം സൂക്ഷിച്ചു വയ്ക്കുക. എല്ലാ ദിവസവും നന്നായി ഇളക്കി കൊടുക്കുക. നാലാം ദിവസം ഇരട്ടി വെള്ളം ചേര്‍ത്ത് ഉപയോഗിക്കാം.

4. കോഴിവളമാണ് മറ്റൊന്ന്. ഇതും ദ്രാവക രൂപത്തിലേക്ക് മാറ്റിയ ശേഷം വേണം ചീരയ്ക്ക് തളിക്കാന്‍. രണ്ടോ മൂന്നോ ദിവസം വെളളത്തിലിട്ട് വച്ച് രണ്ടിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ചു കൊടുക്കാം.

Leave a comment

കറിവേപ്പ് കാടു പോലെ വളരാന്‍ കടുക്

കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…

By Harithakeralam
കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs