മുറ്റം നിറയെ പൂക്കള്‍ ; മഞ്ഞുകാലത്ത് പൂക്കാലം വിരുന്നെത്താന്‍ മണിമുല്ല

വള്ളികള്‍ നിറയെ ചെറിയ പൂക്കള്‍ വിരിഞ്ഞ് മഞ്ഞു പുതച്ചതു പോലെ കാണപ്പെടുന്ന മണിമുല്ല വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്.

By Harithakeralam
2024-02-05

വീട്ട്മുറ്റത്ത് മഞ്ഞുപെയ്ത പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ല... ക്രിസ്മസ് കാലമായാല്‍ നാട്ടില്‍ മുഴുവന്‍ നിങ്ങളുടെ വീടാകും ശ്രദ്ധാകേന്ദ്രം... അതാണ് മണിമുല്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന മണിമുല്ല. വള്ളികള്‍ നിറയെ ചെറിയ പൂക്കള്‍ വിരിഞ്ഞ് മഞ്ഞു പുതച്ചതു പോലെ കാണപ്പെടുന്ന മണിമുല്ല വളര്‍ത്തിയെടുക്കാന്‍ എളുപ്പമാണ്.

തൈയും കമ്പും

നല്ല മൂത്ത കമ്പ് എടുത്ത് വേരുപിടിപ്പിച്ചു തൈയുണ്ടാക്കാം. എന്നാല്‍ ഇതല്‍പ്പം പ്രയാസമുള്ള കാര്യമാണ്. വേരുപിടിക്കാന്‍ മണിമുല്ലയ്ക്ക് ഒരു പാട് സമയം വേണം. വിവിധ നഴ്‌സറികളിലിപ്പോള്‍ മണിമുല്ലയുടെ തൈ ലഭ്യമാണ്. ഇതു വാങ്ങി നടുന്നതാണ് അനുയോജ്യം. നല്ല നീര്‍വാര്‍ച്ചയും അത്യാവശ്യം വെയിലും ലഭിക്കുന്ന സ്ഥലത്ത് വേണം ചെടി നടാന്‍. വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്ത് നട്ടാല്‍ തൈ ചീഞ്ഞു പോകും. നന അത്യാവശ്യത്തിനു മാത്രം മതി. ആദ്യമൊക്കെ പതുക്കെയാകും ചെടിയുടെ വളര്‍ച്ച, എന്നാല്‍ വള്ളി വീശി തുടങ്ങിയാല്‍ നല്ല വേഗത്തില്‍ വളരും. അപ്പോള്‍ പടരാനുള്ള സൗകര്യമൊരുക്കി കൊടുക്കണം. സാധാരണ വളളി വീശി പടര്‍ന്നു വളരുന്ന ചെടികളെപ്പോലെ ദുര്‍ബലമല്ല മണിമുല്ലയുടെ കാര്യം. ശക്തമായ വള്ളികളായിരിക്കും ഉണ്ടാകുക.

പരിചരണം

ആവശ്യത്തിനു മാത്രം നനച്ചാല്‍ മതി. നല്ല മഴക്കാലത്ത് തൈകള്‍ക്ക് സംരക്ഷണം നല്‍കണം. ഇടയ്ക്ക് ചാണകപ്പൊടിയും എല്ല് പൊടിയും വളമായി നല്‍കാം. ഒന്ന്-ഒന്നര വര്‍ഷം കൊണ്ടു ചെടി പൂക്കും. ഡിസംബറിലാണ് ചെടി പൂക്കുക. മഞ്ഞു കാലത്തെ സ്‌നേഹിക്കുന്ന ചെടിയാണിത്. പൂക്കള്‍ അധികമൊന്നും ദിവസം നിലനില്‍ക്കില്ല. ഒന്നോ രണ്ടോ ദിവസം കൊണ്ടു കൊഴിഞ്ഞു വീഴും. രാത്രിയാണ് പൂക്കള്‍ വിരിയുക. ഒരു പൂക്കാലം കഴിഞ്ഞാല്‍ വള്ളികള്‍ വെട്ടിയൊതുക്കി വളം നല്‍കാം. എന്നാല്‍ അടുത്ത തവണ കൂടുതല്‍ പൂക്കളുണ്ടാകം.

ഗ്രോബാഗിലും നടാം

വലിയ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം മണിമുല്ല നടാം. വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യമുള്ളതായിരിക്കണമെന്നു മാത്രം. ചാണകപ്പൊടി, എല്ല് പൊടി, ചരല്‍മണ്ണ്, മൈക്രോ ന്യൂട്രിയന്‍സ് എന്നിവ ചേര്‍ത്ത് വേണം നടീല്‍ മിശ്രിതം തയാറാക്കാന്‍. അടിയില്‍ ചകിരിച്ചോര്‍ വിരിച്ച ശേഷം മിശ്രിതം പകുതി നിറയ്ക്കുക. തുടര്‍ന്നു ചെടി നട്ട് മിശ്രിതം മുഴുവനാക്കുക. നന മിതമായിരിക്കണം, വെളളം വാര്‍ന്നു പോകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഡിസംബര്‍ മാസത്തില്‍ പൂക്കുന്നതിനാല്‍ ക്രിസ്മസ് കീപ്പറെന്നും പേരുണ്ട്. നാഗമുല്ല എന്ന പേരിലും കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അറിയപ്പെടുന്നു.

Leave a comment

പൂന്തോട്ടം പുതുക്കാന്‍ സമയമായി

നല്ലൊരു പൂന്തോട്ടം വീട്ടുമുറ്റത്ത് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിനു വേണ്ടി അധ്വാനിക്കാന്‍ നല്ല മനസ് വേണം. മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലൂടെ വേനലിലേക്കാണ് കാലാവസ്ഥയുടെ പോക്ക്. കടുത്ത വേനല്‍ക്കാലമായിരിക്കും…

By Harithakeralam
കേരളത്തില്‍ പുതിയ സസ്യം : ഡാല്‍സെല്ലി

കല്‍പ്പറ്റ : ഗുജറാത്ത്, മഹാരാഷ്ട്ര ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വടക്കന്‍ പശ്ചിമഘട്ടത്തില്‍ മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഒരു സസ്യം കൂടി കേരളത്തിന്റെ സസ്യ സമ്പത്തിലേക്ക് ചേരുന്നു. ഹെറ്ററോസ്റ്റെമ്മ ഡാള്‍സെല്ലി…

By Harithakeralam
ഉദ്യാനത്തിന് അഴകായി ഗുണ്ടുമല്ലി

മഞ്ഞു പുതച്ച പോലെ പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലപ്പൂക്കള്‍, കൂട്ടിന് നല്ല സുഗന്ധവും....അറേബ്യന്‍ ജാസ്മിന്‍, സെവന്‍ ലയര്‍ ജാസ്മിന്‍ എന്നീ പേരുകളിലും നമ്മള്‍ ഗുണ്ടുമല്ലിയെന്നും വിളിക്കുന്നു മുല്ലയിനം. ചട്ടിയിലും…

By Harithakeralam
സെലിബ്രിറ്റികളുടെ കല്യാണ പന്തലിലെ താരം സോനയുടെ ഉദ്യാനത്തിലെ പൂക്കള്‍

മുകേഷ് അംബാനിയുടെ മകന്റെ കല്യാണ വിശേഷങ്ങള്‍ കേള്‍ക്കാത്തവരുണ്ടാകില്ല... ആ കല്യാണവിരുന്നിന്റെ മോടി കൂട്ടിയ പൂക്കളില്‍ ചിലതു കേരളത്തില്‍ നിന്നുള്ളവയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐശ്വര്യ റായ് ബച്ചന്റെ കല്യാണവേദിയെ…

By നൗഫിയ സുലൈമാന്‍
കടലാസുപൂക്കളിലെ തായ്ലന്‍ഡ് വസന്തം

കടലാസുപൂക്കളൊരുക്കുന്ന വസന്തമാണ് ജോജോ ജേക്കബ്- ബിന്ദു ജോസഫ് ദമ്പതികളുടെ ഉദ്യാനമാകെ. പല നിറങ്ങളില്‍ പൂത്ത് നില്‍ക്കുന്ന ബോഗണ്‍വില്ലകള്‍ ആരെയും ആകര്‍ഷിക്കും. കോഴിക്കോട് കുറ്റിയാടിക്ക് സമീപം സൂപ്പിക്കടയിലാണ്…

By പി.കെ. നിമേഷ്
കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് തുടക്കം

കഞ്ഞിക്കുഴി പുഷ്‌പോല്‍സവത്തിന് ഫാര്‍മര്‍ സുനിലിന്റെ കൃഷിയിടത്തില്‍ തുടക്കമായി. കഞ്ഞിക്കുഴി ഒന്നാം വാര്‍ഡില്‍ മായിത്തറയ്ക്ക് അടുത്തുള്ളരണ്ടര ഏക്കര്‍ സ്ഥലത്തെ അഞ്ചിനം പൂക്കള്‍ നിറഞ്ഞ വിശാലമായ പൂന്തോട്ടത്തില്‍…

By Harithakeralam
ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടവുമായി ധനലക്ഷ്മി

ഓണനാളുകളിലേക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. മലയാളികള്‍ ഓണത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ്. കൂട്ടത്തില്‍ കര്‍ഷകരും തിരക്കുകളിലാണ്, അക്കൂട്ടത്തിലൊരാളാണ് ധനലക്ഷ്മിയും. വീട്ടുകാര്യങ്ങളും ജോലിത്തിരക്കുകള്‍ക്കും…

By നൗഫിയ സുലൈമാന്‍
മഴക്കാലത്തും ഉദ്യാനത്തില്‍ വസന്തം തീര്‍ക്കാന്‍ റെയ്ന്‍ ലില്ലി

ശക്തമായൊരു മഴക്കാലം കടന്നു പോയതോടെ പൂന്തോട്ടത്തിന്റെ കാര്യത്തിലൊരു തീരുമാനമായിട്ടുണ്ടാകും. മിക്ക ചെടികളും മഴയില്‍ നശിച്ചു പോയ സങ്കടത്തിലാണ് പലരും. എന്നാല്‍ മഴയത്ത് നല്ല പൂക്കള്‍ തരുന്നൊരു ചെടിയാണ് റെയ്ന്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs