പാഷന്‍ ഫ്രൂട്ട് പോലെ പന്തലിട്ട് വളര്‍ത്താവുന്ന വള്ളിച്ചെടിയാണിത്. ഒന്നര മുതല്‍ രണ്ടരവര്‍ഷം നല്ല പോലെ വള്ളികള്‍ പടര്‍ന്നു കഴിഞ്ഞു മാത്രമേ പൂക്കാന്‍ തുടങ്ങൂ.
തീപന്തം പോലെ കുലകുലയായി തൂങ്ങി നില്‍ക്കുന്ന പൂക്കള്‍. പൂത്ത് കഴിഞ്ഞാല്‍ ഏകദേശം ഒരു മാസത്തോളം ഈ കാഴ്ചയായിരിക്കും. കേരളത്തില്‍ അത്രയധികം പരിചയമില്ലാത്ത ചെടിയാണ് ജാഡ് വൈന്‍. ഈ ചെടി എവിടെ പൂത്താലും പിന്നെ ആ വീടായിരിക്കും സോഷ്യമീഡിയയില്‍ വൈറല്‍. ഹൈറേഞ്ച് മേഖലകളില്‍ നല്ല പോലെ വളര്‍ന്നു പൂക്കുന്ന ജാഡ് വൈന്‍ എന്ന വള്ളിച്ചെടി നമ്മുടെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ്.
ഫിലിപ്പൈന്‍ സ്വദേശി
ഫിലിപ്പൈന്‍സാണ് ജാഡ് വൈന്‍ ചെടിയുടെ ജന്മദേശം. ഇവിടെ കാടുകളില്ലെല്ലാം ഈ വള്ളിച്ചെടി നല്ല പോലെ വളരും. കേരളത്തിലെ പല പ്രമുഖ നഴ്‌സറികളിലെല്ലാം തൈ ലഭിക്കും. ഓണ്‍ലൈന്‍ സൈറ്റുകളിലും ലഭ്യമാണ്. ആയിരം രൂപയോളമാണ് വില. നട്ടുകഴിഞ്ഞാല്‍ നല്ല പരിചരണം നല്‍കണം. തൈ പിടിച്ചു കിട്ടാന്‍ പ്രയാസമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
പന്തലിട്ട് വളര്‍ത്താം
പാഷന്‍ ഫ്രൂട്ട് പോലെ പന്തലിട്ട് വളര്‍ത്താവുന്ന വള്ളിച്ചെടിയാണിത്. ഒന്നര മുതല്‍ രണ്ടരവര്‍ഷം നല്ല പോലെ വള്ളികള്‍ പടര്‍ന്നു കഴിഞ്ഞു മാത്രമേ പൂക്കാന്‍ തുടങ്ങൂ. വലിയ പരിചരണമൊന്നും ആവശ്യമില്ല. നല്ല വെയിലുള്ള സ്ഥലത്ത് വേണം നടാന്‍, വെള്ളം വാര്‍ന്നു പോകാനുള്ള സൗകര്യമുണ്ടായിരിക്കണം. മിതമായ നന മാത്രമേ ആവശ്യമുള്ളൂ. നന്നായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം മാത്രം വളമായി.
തീ പോലെ പൂക്കള്‍
തത്തമ്മയുടെ ചുണ്ടുപോലെ വളഞ്ഞ ആകൃതിയില്‍ കുലകളായി പൂക്കള്‍ പന്തലില്‍ നിന്ന് താഴോട്ട് തൂങ്ങി വളരും. ഇവ കൂട്ടത്തോടെ പൂത്തത് കണ്ടാല്‍ തീ ആളിക്കത്തുന്നതിനോട് സാമ്യമുണ്ട്. ഒരു കുലയില്‍ 80 തോളം പൂക്കളുണ്ടാകും. ഇവ രണ്ടാഴ്ച മുതല്‍ ഒരു മാസം വരെ പൊഴിയാതെ നില്‍ക്കും. പച്ചകലര്‍ന്ന നീലയിലും ചുവപ്പിലുമാണ് സാധാരണ പൂക്കള്‍ കാണാറ്, ഇതില്‍ തന്നെ ചുവപ്പാണ് അധികവും കാണപ്പെടുന്നത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളില്‍ പലയിടത്തും ചുവപ്പ് ജാഡ് വൈന്‍ പൂത്തത് വലിയ വാര്‍ത്തയായിരുന്നു.
വീട്ട് മുറ്റവും മതിലുമെല്ലാം ആകര്‍ഷകമാക്കാന്‍ ഏറെ അനുയോജ്യമായ ചെടിയാണ് പത്ത്മണി ചെടി. പല നിറത്തിലുള്ള കുഞ്ഞുപൂക്കള്‍ ധാരാളമുണ്ടാകുന്ന പത്ത് മണിച്ചെടികള്‍ കാണാന്‍ തന്നെ നല്ല ഭംഗിയാണ്. ടേബിള്‍ റോസ്,…
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍…
സസ്യലോകത്തെ മാസംഭോജികളായ നെപ്പന്തസിനെക്കുറിച്ച് സ്‌കൂളില്‍ പഠിച്ചിട്ടുണ്ടാകും. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ അത്ഭുതത്തോടെ കേട്ട നെപ്പന്തസ് ചെടിയിപ്പോള്‍ നമ്മുടെ വീട്ടിലും വളര്‍ത്താം ലഭിക്കും. ഇരപിടിയന്‍…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
വലിയ തടാകത്തിലും വെള്ളം കയറിക്കിടക്കുന്ന പാടങ്ങളിലുമൊക്കെ തനിയെ വളര്‍ന്നിരുന്ന താമരയെ വീട്ട്മുറ്റത്ത് ചെറിയ കുളം നിര്‍മിച്ചും പാത്രത്തിലുമൊക്കെ വളര്‍ത്തുന്നവരുണ്ട്. മുറ്റത്തൊരു താമരക്കുളം വീടിന്റെ ലുക്ക്…
പൂന്തോട്ടത്തിലെ ചെടികള്‍ നല്ല പോലെ പൂക്കാറില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ട്. മികച്ച പരിചരണം നല്‍കിയാലും ചെടികളില്‍ വിരിയുക ഒന്നോ രണ്ടോ പൂക്കള്‍ മാത്രം. എന്നാല്‍ ഇതേ ചെടികള്‍ തന്നെ മറ്റു ചിലരുടെ വീട്ടുമുറ്റത്ത്…
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
© All rights reserved | Powered by Otwo Designs
Leave a comment