കുറുനാമ്പ് രോഗം, നിമാവിര, തടതുരപ്പന്‍ പുഴു എന്നിവയുടെ ശല്യം രൂക്ഷമാണിപ്പോള്‍. ഇവയെ ജൈവരീതിയില്‍ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം
വാഴക്കര്‍ഷകര്‍ക്ക് കഷ്ടകാലമാണിപ്പോള്‍. കഴിഞ്ഞ സീസണില്‍ നല്ല വില ലഭിച്ചതിനാല്‍ നിരവധി പേര്‍ ഇത്തവണ വാഴ നട്ടിട്ടുണ്ട്. പലതും കുല മൂത്ത് തുടങ്ങി വെട്ടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ വില കുറഞ്ഞതിനോടൊപ്പം കീടങ്ങളുടെ ആക്രമണവും കൂടിയിരിക്കുകയാണ്. ഇതിനെ നേരിടാന്‍ കഴിയാതെ പലരും വിഷമത്തിലുമാണ്. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളാണ് കീടബാധ വര്‍ധിക്കാന്‍ കാരണം. കുറുനാമ്പ് രോഗം, നിമാവിര, തടതുരപ്പന്‍ പുഴു എന്നിവയുടെ ശല്യം രൂക്ഷമാണിപ്പോള്‍. ഇവയെ ജൈവരീതിയില്‍ തുരത്താനുള്ള മാര്‍ഗങ്ങള്‍ നോക്കാം.
1. കുറുനാമ്പുരോഗത്തിന് കാരണാകുന്ന വൈറസുകളെ പരത്തുന്നതു മുഞ്ഞയാണ്. ഇവയെ നശിപ്പിക്കാന്‍ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഒരാഴ്ച ഇടവിട്ട് രണ്ടു തവണ തളിക്കുക.
2.നിമാവിരബാധ, കരിക്കിന്‍കേട് എന്നിവ ഒഴിവാക്കാന്‍ വേപ്പിന്‍പിണ്ണാക്ക് ഉപയോഗിക്കാം.
3. തടതുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കാന്‍വേപ്പധിഷ്ടിത കീടനാശിനി 6 മി.ലി ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന കണക്കിന് 5-ാം മാസം മുതല്‍ ഓരോമാസവും തടിയില്‍ സ്‌പ്രേ ചെയ്യുകയും ഇലക്കവിളുകളില്‍ ഒഴിക്കുകയും ചെയ്യുക.
4. വെയില്‍ ശക്തമായതിനാല്‍ ആവശ്യത്തിന് നന നല്‍കുക.
5. തോട്ടം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഉണങ്ങി തൂങ്ങിയ ഇലകള്‍ മുറിച്ചു കളയണം. കീടബാധയേറ്റ വാഴ യഥാസമയം നശിപ്പിക്കണം.
6. വാഴയ്ക്ക് ചുറ്റുമുള്ള കളകള്‍ നശിപ്പിക്കുക. ആവശ്യമില്ലാത്ത ചെടികള്‍ വളര്‍ന്നാല്‍ പുഴുക്കളും മറ്റും തോട്ടത്തിലേക്ക് ആകര്‍ഷിക്കപ്പെടും.
7. കുലകള്‍ വലിപ്പമെത്തി തുടങ്ങിയാല്‍ ചൂടില്‍ നിന്നും സംരക്ഷണം നല്‍കണം. ഇതിനായി പൊതിഞ്ഞു വയ്ക്കാം.
8. തടത്തില്‍ ആവശ്യത്തിന് മണ്ണുണ്ടെന്ന് ഉറപ്പ് വരുത്തുക.
9. കുല വരുന്നതിനു മുമ്പ് താങ്ങുകാല്‍ കൊടുത്തോ കയര്‍ കെട്ടിയോ കാറ്റില്‍നിന്നും സംരക്ഷണം നല്‍കണം. കുല വന്നശേഷം വാഴയുടെ ഇടഭാഗം ഇളക്കരുത്.
10. വാഴ വച്ച് അദ്യ നാല് മാസം നൂറ് ഗ്രാം വീതം കാലപ്പിണ്ണാക്ക് തടത്തില്‍ ഇട്ട് കൊടുത്താല്‍ വാഴ നല്ല ആരോഗ്യത്തോടെ വളര്‍ന്ന് വന്ന് വലിയ വാഴക്കൊല കിട്ടും.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment