തക്കാളിച്ചെടി നിറയെ കായ്കള്‍ക്ക് ഉലുവ കഷായം

ഉലുവ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി തയാറാക്കുന്നത്. വലിയ ചെലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെയിതു തയാറാക്കാം

By Harithakeralam
2024-07-15

ദിവസവും അടുക്കളയില്‍ ഉപയോഗിക്കുന്ന പച്ചക്കറിയാണ് തക്കാളി, വീട്ടമ്മയുടെ കൂട്ടുകാരിയെന്ന് തക്കാളിക്ക് വിളിപ്പേര് കിട്ടിയത് ഇതിനാലാണ്. എന്നാല്‍ തക്കാളി നമ്മുടെ നാട്ടില്‍ നല്ല പോലെ വിളഞ്ഞു കിട്ടാന്‍ പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ. ഉലുവ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി തയാറാക്കുന്നത്. വലിയ ചെലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെയിതു തയാറാക്കാം.

ഉലുവയും കഞ്ഞിവെള്ളവും

ഒരു പിടി ഉലുവയെടുത്ത് കഞ്ഞിവെള്ളത്തിലിട്ട് കുതിര്‍ക്കുക. മൂന്നു മണിക്കൂര്‍ ഉലുവ കഞ്ഞിവെള്ളത്തില്‍ മുങ്ങിക്കിടക്കണം. ഇതിനു ശേഷം ഉലുവ നന്നായി ഞെരടുക. പിന്നീട് ഈ ലായനി അരിച്ചെടുത്ത് ചെടികളില്‍ സ്്രേപ ചെയ്യാം. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. ആഴ്ചയിലൊരിക്കല്‍ ഈ ലായനി പ്രയോഗിച്ചാല്‍ നല്ല ഗുണം ലഭിക്കും.

ഉലുവയും മുരിങ്ങയിലയും

ഒരു പിടി ഉലുവ വെള്ളമൊഴിച്ച് ഒരു ദിവസം എടുത്തുവയ്ക്കുക. പിറ്റേദിവസം ഇതേ വെള്ളമുപയോഗിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ഒരു മാസത്തോളം മൂപ്പുള്ള മുരിങ്ങയിലയും ഒരു പിടിയെടുത്ത് ഉലുവയിട്ട വെള്ളമുപയോഗിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ഉലുവ- മുരിങ്ങയില പേസ്റ്റുകളിലേക്ക് രണ്ടു ദിവസം വച്ചു പുളിപ്പിച്ച കഞ്ഞിവെള്ളമൊഴിച്ചു നന്നായി ഇളക്കുക. ഈ ലായനി 30 ഇരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. ചെടികളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.മാസത്തില്‍ രണ്ടു തവണ ഇതു പ്രയോഗിക്കാം.

ഉലുവയുടെ ഗുണങ്ങള്‍

മനുഷ്യന് ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഉലുവ ചെടികളിലും നല്ല പോലെ പ്രവര്‍ത്തിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, മംഗ്‌നീഷ്യം എന്നിവ ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ ഇവ അത്യാവശ്യമാണ്. പൂക്കള്‍ നന്നായി പിടിക്കാനും അവ കായ്കളായി മാറാനും ഉലുവ പ്രയോഗം സഹായിക്കും. ഉലുവയുടെ ഗന്ധം കീടങ്ങളെ അകറ്റും. പൂച്ചെടികള്‍ക്കും ഇവ പ്രയോഗിക്കാം.

Leave a comment

കീടശല്യത്തില്‍ വലഞ്ഞ് പയര്‍ കര്‍ഷകര്‍: കൃഷി നശിക്കാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…

By Harithakeralam
വെള്ളരിക്കൃഷിയിലെ വില്ലന്‍മാര്‍

വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…

By Harithakeralam
വെള്ളീച്ച ശല്യം രൂക്ഷം; ജൈവ രീതിയില്‍ തുരത്താം

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…

By Harithakeralam
കോവല്‍ നിറയെ കായ്കള്‍ക്ക് ജൈവവളക്കൂട്ട്

പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…

By Harithakeralam
പച്ചക്കറിക്കൃഷി സൂപ്പറാക്കാന്‍ ഉമി

നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…

By Harithakeralam
മണ്ണിന് പുതുജീവന്‍ ; പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും ഇരട്ടി വിളവ് - ഇഎം ലായനി തയാറാക്കാം

മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…

By Harithakeralam
കുമ്മായം പ്രയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…

By Harithakeralam
ഇലകരിച്ചില്‍ രോഗത്തെ തുരത്താന്‍ സ്യൂഡോമോണസ്

വഴുതന - വെള്ളരി വര്‍ഗ വിളകളിലും കുരുമുളകിലും ഇലകരിച്ചില്‍ രോഗം വ്യാപകമാണ്. ഒറ്റയടിക്ക് കൃഷിത്തോട്ടം മുഴുവന്‍ ഉണക്കാന്‍ ഈ രോഗം കാരണമാകും. മണ്ണിനെ ആരോഗ്യമുളളതാക്കി കീടങ്ങളെ നശിപ്പിക്കുക എന്നതാണ് ഇതിനൊരു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs